കുമ്പള: 24 ദിവസത്തെ പ്രവര്‍ത്തനത്തിനിടയില്‍ ആരിക്കാടി ടോള്‍ പ്ലാസയില്‍നിന്നു 2.71 കോടിയിലേറെ രൂപ ടോള്‍ ഇനത്തില്‍ പിരിച്ചെടുത്തെന്ന് ദേശീയ പാതാ അതോറിറ്റി രേഖപ്പെടുത്തി. വിവരാവകാശ പ്രകാരം നല്‍കിയ അപേക്ഷയ്ക്ക് മറുപടിയായാണ് ദേശീയപാത അതോറിറ്റി ഇക്കാര്യം വെളിപ്പെടുത്തിയത്. ടോള്‍ പ്ലാസയുടെ നിര്‍മാണത്തിന് 2.15 കോടി രൂപ ചെലവായതായും മറുപടിയില്‍ പറഞ്ഞു.
ദേശീയപാത അതോറിറ്റി കണ്ണൂര്‍ പ്രൊജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റില്‍ നിന്നാണ് വിവരാവകാശത്തിന് മറുപടി ലഭിച്ചത്. ഈ ടോള്‍ പ്ലാസയ്ക്ക് എതിരെ ശക്തമായ സമരം ആക്ഷന്‍ കമ്മിറ്റി നടത്തിയിരുന്നു. ഇതിന് പുറമെ നിയമ നടപടികളും ഉണ്ടായിരുന്നു. ഹൈക്കോടതി നിര്‍ദേശം അനുസരിച്ചായിരുന്നു ടോള്‍ പ്ലാസ നിര്‍ത്തലാക്കിയത്.






