ആഗുംബെ: രാജവെമ്പാലകളുടെ സ്വർഗ രാജ്യം

കൊടക്കാട് നാരായണൻ ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചിയെന്നറിയപ്പെടുന്ന ആഗുംബെയിലേക്ക് യാത്രാനന്ദയോടൊപ്പം ഒരു സഞ്ചാരം.രാജവെമ്പാലയെ കുറിച്ച്പേടിപ്പെടുത്തുന്ന ഓർമ്മകൾ സമ്മാനിച്ച പ്രൈമറി ക്ലാസുകളിലെ ശാസ്ത്ര വിഷയങ്ങളിൽ ആഗുംബെയെ പരാമർശിച്ചതായി അറിയില്ല. പക്ഷെ ഇന്ന് .രാജവെമ്പാലയെക്കുറിച്ച് പറയുമ്പോൾ ആദ്യം ഓർമ്മയിലെത്തുന്ന സ്ഥലമാണ് കർണാടകയിലെ ആഗുംബെ. “രാജവെമ്പാലയുടെ തലസ്ഥാനം” (കിങ് കോബ്ര ക്യാപിറ്റൽ ഓഫ് ഇന്ത്യ ) എന്ന വിശേഷണത്തോടെ ലോകമെമ്പാടുമുള്ള പ്രകൃതിസ്നേഹികളുടെയും ഗവേഷകരുടെയും ശ്രദ്ധ ആഗുംബെ നേടിയിട്ടുണ്ട്.പശ്ചിമഘട്ടത്തിലെ അതിസാന്ദ്രമായ നിത്യഹരിത മഴക്കാടുകളാണ് ആഗുംബെയുടെ പ്രധാന സവിശേഷത.വർഷത്തിൽ 7,000–8,000 മില്ലിമീറ്ററിലേറെ മഴ ലഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും …

പള്ളിക്കര, കല്ലിങ്കാലില്‍ പുള്ളിമുറി; 11,500 രൂപയുമായി 4 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: പള്ളിക്കര, കല്ലിങ്കാലിലെ പുള്ളിമുറി കേന്ദ്രത്തില്‍ ബേക്കല്‍ പൊലീസ് നടത്തിയ റെയ്ഡിൽ നാലു പേര്‍ അറസ്റ്റില്‍. ബേക്കല്‍, കുന്നില്‍, ഖ്ളിരിയ നഗറിലെ മുഹമ്മദ് മന്‍സൂര്‍ (29), പള്ളിക്കര, തൊട്ടിയിലെ ടി ഐ റഷീദ്(49), പൂച്ചക്കാട് റഷീദ് മന്‍സിലിലെ കെ എം അബൂബക്കര്‍ (50), മുഹമ്മദ് ഷിയാബ് (41)എന്നിവരെയാണ് ബേക്കല്‍ എസ് ഐ അഖില്‍ സെബാസ്റ്റ്യനും സംഘവും അറസ്റ്റു ചെയ്തത്. കളിക്കളത്തില്‍ നിന്നു 11,500 രൂപയും ചീട്ടുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന്(ശനി) പുലര്‍ച്ചെ രണ്ടേമുക്കാല്‍ മണിയോടെയാണ് ചൂതാട്ട കേന്ദ്രത്തില്‍ …

ഓപ്പറേഷന്‍ തൂഫാന്‍: ഹൊസബെട്ടുവിലെ വാടക ക്വാർട്ടേഴ്സില്‍ പൊലീസ് റെയ്ഡ്; 4.240 ഗ്രാം എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ ഭാഗമായി മഞ്ചേശ്വരം പൊലീസ് നടത്തിയ റെയ്ഡില്‍ എം ഡി എം എ യുമായി യുവാവിനെ അറസ്റ്റു ചെയ്തു. ഹൊസബെട്ടുവിലുള്ള മഞ്ചേശ്വരം പഞ്ചായത്ത് ഓഫീസിനു സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഹംസ നീരാരി (46)യാണ് അറസ്റ്റിലായത്. കര്‍ണ്ണാടക, ബണ്ട്വാള്‍, പാണ്ടവര്‍ക്കല്ല് സ്വദേശിയാണ്.ക്വാര്‍ട്ടേഴ്‌സില്‍ മയക്കുമരുന്നു സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് മഞ്ചേശ്വരം എസ്.ഐ വൈഷ്ണവ് രാമചന്ദ്രന്റെ നേതൃത്വത്തില്‍ പൊലീസ് എത്തിയാണ് റെയ്ഡ് നടത്തിയത്. ഹംസ ഉപയോഗിക്കുന്ന കിടപ്പു മുറിക്കകത്തെ കട്ടിലിന്റെ സൈഡില്‍ ഒളിപ്പിച്ചു വച്ച നിലയിലാണ് …

ജോലിക്കു പോയ ആള്‍ വനത്തിനകത്ത് തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ജോലിക്കു പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയ ആളെ വനത്തിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അഡൂര്‍, ബളവന്തടുക്ക സ്വദേശിയും മണിയൂരില്‍ താമസക്കാരനുമായ ബി.സി. ചന്ദ്രന്‍ (56) ആണ് മരിച്ചത്. കല്ലുകെട്ടു മേസ്തിരിയാണ്.ഇന്നലെ (വെള്ളി) രാവിലെ പതിവ് പോലെ വീട്ടില്‍ നിന്നു ഇറങ്ങിയതായിരുന്നുവെന്നു പറയുന്നു. അതിനു ശേഷം മറ്റാരും കണ്ടിരുന്നില്ല. വൈകുന്നേരം മൂന്നര മണിയോടെ വനത്തില്‍ വിറകു ശേഖരിക്കാന്‍ പോയവരാണ് ചന്ദ്രനെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് ആദൂര്‍ പൊലീസിനെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു. …

നീലേശ്വരത്ത് ലഹരിക്കെതിരെ “ഓപ്പറേഷൻ തൂഫാൻ”: മനുഷ്യചങ്ങല തീർത്ത് ജനമൈത്രി പൊലീസ്

നീലേശ്വരം:നീലേശ്വരം ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഓപ്പറേഷൻ തൂഫാൻ പ്രതിരോധ ചങ്ങല സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളും രണ്ട് കിലോമീറ്ററോളം ദൈർഘ്യത്തിൽ ചങ്ങലയിൽ കണ്ണികളായി. നീലേശ്വരത്ത് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചാരണത്തിന്റെ ഭാഗമായാണ് നീലേശ്വരം ജനമൈത്രി പോലീസ് തൂഫാൻ പ്രതിരോധ ചങ്ങല തീർത്തത്.ചങ്ങല ശ്രദ്ധേയവും പ്രശംസ നീയവുമായിരുന്നു. ജനപ്രതിനിധികൾ,രാഷ്ട്രീയ- സാമൂഹ്യ- സാംസ്കാരിക രംഗത്തെ പ്രമുഖർ ,ക്ലബ്ബ് – വായനശാലകൾ , വ്യാപാരികൾ, എസ് പി സി , സ്കൗട്ട് ആൻഡ് ഗൈഡ്സ്, …

വിദ്യാനഗർ ലയൺസ് ക്ലബ് ഭാരവാഹികൾ ചുമതലയേറ്റു

കാസർകോട്:ലയൺസ് ക്ലബ് വിദ്യാനഗർ ഭാരവാഹികൾ സ്ഥാനാരോഹണം ചെയ്തു. ലയൺസ് കുടുംബസംഗമവും ഉണ്ടായിരുന്നു. ലയൺസ് മുൻ ഗവർണ്ണർ പ്രൊഫ. വർഗീസ് വൈദ്യൻ നേതൃത്വം വഹിച്ചു.മാനവസേവനത്തിന്റെ മഹത്തായ മാതൃക തീർത്ത പ്രസ്ഥാനമാണ് ലയൺസെന്നും അതിന്റെ ഭാഗമായി ലയൺസ് ക്ലബ് വിദ്യാനഗർ ശ്ലാഘനീയമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നതെന്നും ലയൺ വർഗീസ് വൈദ്യൻ പറഞ്ഞു.ക്ലബ്ബിന്റെ വെബ് സൈറ്റിന്റെ ഉത്ഘാടനവും നിർവഹിച്ചു. സ്ഥാനം ഒഴിഞ്ഞ പ്രസിഡണ്ട് എ. പ്രഭാകരൻ നായർ അധ്യക്ഷത വഹിച്ചു. വി വേണുഗോപാൽ, അഡ്വ. കെ. വിനോദ് കുമാർ, പി. വി. മധുസൂദനൻ, …

ഓപ്പറേഷൻ തൂഫാൻ:നീലേശ്വരത്ത് വൻ ലഹരി വേട്ട : ഒരാൾ പിടിയിൽ

നീലേശ്വരം:ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന വാഹന പരിശോധനയിൽ നീലേശ്വരത്ത് വൻ ലഹരി വേട്ട. നീലേശ്വരം സബ് ഇൻസ്പെക്ടർ മാരായ കെ അജിതയുടെയും ജി ജിഷ്ണുവിന്റെ നേതൃത്വത്തിൽ നടന്ന ലഹരി വേട്ടയിൽ കോട്ടപ്പുറത്ത് നിന്നും 500 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.സംഭവത്തിൽ ആനച്ചാലിലെ മുസ്താഖി (32) നെ പോലീസ് അറസ്റ്റ് ചെയ്തു.വാഹന പരിശോധന നടത്തുന്നതിനിടയിൽ ഇന്ന് വൈകുന്നേരം 5:30 വോടെയാണ് കോട്ടപ്പുറത്ത് വെച്ച് ബൈക്കിൽ നിന്നും 500 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവിനെ പിടികൂടിയത്. പോലീസ് …

നിരവധി കുട്ടികളെ പീഡനത്തിനു ഇരയാക്കിയ കേസ്: ബേക്കലില്‍ നിന്നു മുങ്ങി ബീഹാറില്‍ പൊങ്ങിയ ഉസ്താദ് അറസ്റ്റിൽ , പിടിയിലായത് വിദേശത്തേയ്ക്ക് കടക്കാനുള്ള പദ്ധതിക്കിടയിൽ

കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷനിലെ രണ്ടു പോക്‌സോ കേസുകളില്‍ പ്രതിയായ ഉസ്താദ് അറസ്റ്റില്‍. ബീഹാറിലെ ഒളി സങ്കേതത്തില്‍ നിന്ന് വളാഞ്ചേരി പൊലീസാണ് മലപ്പുറം, ആദവനാട് സ്വദേശിയായ എം കെ മുഹമ്മദിനെ പിടികൂടിയത്. ഇയാളെയും കൊണ്ട് പൊലീസ് സംഘം കേരളത്തിലേയ്ക്ക് തിരിച്ചിട്ടുണ്ട്.ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു മദ്രസയില്‍ അധ്യാപനാണ് മുഹമ്മദ് ഉസ്താദ്. പ്രായപൂര്‍ത്തിയാകാത്ത രണ്ടു കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ ഇയാള്‍ക്കെതിരെ ബേക്കൽ പൊലീസ് രണ്ടു പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതോടെ ഇയാള്‍ ഒളിവില്‍ പോവുകയും മാധ്യമങ്ങളില്‍ …

ബദിയഡുക്ക- മുള്ളേരിയ റോഡില്‍ വിദ്യാര്‍ത്ഥികളെ കാറിടിച്ച് തെറുപ്പിച്ച സംഭവം; ഡ്രൈവര്‍ക്കെതിരെ കേസ്, പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: ബദിയഡുക്ക- മുള്ളേരിയ റോഡില്‍ മുള്ളേരിയ ജിവിഎച്ച് എസ് എസ് റോഡ് ജംഗ്ഷനില്‍ കാറിടിച്ച് രണ്ടു വിദ്യാര്‍ത്ഥികള്‍ക്കു ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. അശ്രദ്ധയിലും അജാഗ്രതയിലും അതിവേഗതയിലും മനുഷ്യ ജീവന് അപകടം വരത്തക്ക രീതിയില്‍ കാറോടിച്ചുവെന്നതിനാണ് കേസ്.ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. മുള്ളേരിയ, വിവേകാനന്ദ നഗറിലെ ശ്രിയാന്‍ (5), ദീക്ഷ (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. മുള്ളേരിയ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് ദീക്ഷ. …

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന്

കാസർകോട്: ദേശവ്യാപകമായി നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കും. അഞ്ചുവയസ്സിനു താഴെയുളള 19,80,224 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുക. സർക്കാർ ആശുപത്രികൾ, ആരോഗ്യകേന്ദ്രങ്ങൾ, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, നഗരാരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്വകാര്യ ആശുപത്രികൾ, വായനശാലകൾ, സ്‌കൂളുകൾ, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങൾ എന്നിവയുൾപ്പെടെ ജനങ്ങൾക്ക് ഏറ്റവും സൗകര്യപ്രദമായ സ്ഥലങ്ങളിൽ ബൂത്തുകൾ ഉണ്ടായിരിക്കും.സാധാരണ ബൂത്തുകൾക്ക് പുറമേ യാത്രാവേളയിൽ കുഞ്ഞുങ്ങൾക്ക് വാക്‌സിൻ നൽകുന്നതിനു 539 ട്രാൻസിറ്റ് ബൂത്തുകൾ, 283 മൊബൈൽ ബൂത്തുകൾ, 9 ഉത്സവ/ മേളകളിലെ …

ട്രെയിൻ യാത്രയ്ക്കിടയിൽ പെർള സ്വദേശിയുടെ ഐ ഫോൺ മോഷണം പോയി

കാസര്‍കോട്: ടെയിൽ യാത്രക്കിടയില്‍ യാത്രക്കാരന്റെ ഐ ഫോണ്‍ കവര്‍ച്ച ചെയ്തു. എൻ മകജെ,പെര്‍ള ബങ്കപ്പദവ് ഹൗസില്‍ എം.അബ്ദുള്‍ അസീസിന്റെ ഫോണാണ് നഷ്ടമായത്. ഇന്നലെ (ബുധൻ) ആലുവയില്‍ നിന്നും മാവേലി എക്‌സ്പ്രസില്‍ കാസര്‍ക്കോടേക്ക് യാത്ര ചെയ്യുകയായിരുന്നു. പിന്നിലെ ജനറല്‍ കോച്ചിലായിരുന്നു യാത്ര. ട്രെയിൻ പുലര്‍ച്ചെ ഒരു മണിക്ക് ആലുവക്കും അങ്കമാലിക്കുമിടയിലെത്തിയപ്പോഴാണ് മൊബൈല്‍ഫോണ്‍ കവര്‍ച്ച ചെയ്തത്. കാസര്‍കോട് റെയില്‍വേ പൊലീസില്‍ പരാതി നല്‍കി.

തടാകത്തിന്റെ നടുവിലെ ജൈനക്ഷേത്രം

ആഗുംബെ പാഠാവലി പാഠം 1 – കെരെ ബസാഡി കൊടക്കാട് നാരായണൻ മംഗളൂരുവിന്റെ പ്രഭാതത്തിന് കടലിന്റെ ഉപ്പുമണമായിരുന്നു. എന്നാൽ ഞങ്ങളുടെ മനസ്സിനെ മാടിവിളിച്ചത് കടലല്ല, മഴയായിരുന്നു. പശ്ചിമഘട്ടത്തിന്റെ ഹൃദയത്തിൽ, കർണാടകയിലെ ഷിമോഗ (ശിവമൊഗ) ജില്ലയിലെ ചെറുഗ്രാമമായ ആഗുംബെ—”ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചി” എന്നറിയപ്പെടുന്ന മഴയുടെ സ്വന്തം നാട്. ആ മഴയെ നേരിൽ കാണാനായിരുന്നു ഞങ്ങൾ ഇരുപത് പേർ യാത്രാനന്ദ ട്രാവൽ ഫ്യൂഷൻ്റെ നേതൃത്വത്തിൽ രണ്ടു ദിവസത്തെ യാത്രയ്ക്ക് പയ്യന്നൂരിൽ നിന്ന് പുറപ്പെട്ടത്. രാവിലെ 5 മണിക്ക് മിനി ടൂറിസ്റ്റ് ബസ്സിൽ …

പെരിയ സിഎച്ച്‌സിയുടെ ശോചനീയാവസ്ഥ പരിഹരിക്കണം; കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണം: വോയ്‌സ് ഓഫ് പെരിയ

കാസര്‍കോട്: പെരിയ സിഎച്ച്‌സിയുടെ ശോചനീയാവസ്ഥ പരിഹരിച്ച് കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്ന് വോയ്‌സ് ഓഫ് പെരിയ യോഗം ആവശ്യപ്പെട്ടു. ദേശീയ പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാകും മുമ്പ് ടോള്‍ പിരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നുംസര്‍വ്വീസ് റോഡിലെ അപാകതകള്‍ പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.പ്രസിഡണ്ട് വികെ അരവിന്ദന്‍ ആധ്യക്ഷ്യം വഹിച്ചു. മധു പൊന്നാരട്ട, ശിവശങ്കരന്‍, കെ. അരവിന്ദാക്ഷന്‍, ജയന്‍ നിടുവോട്ടുപാറ, ട്രഷറര്‍ സചീന്ദ്രന്‍ പെരിയ സംസാരിച്ചു.

ഓണത്തിന് സ്വന്തം പൂക്കൾ: കാഞ്ഞങ്ങാട് നഗരസഭയിൽ ചെണ്ടുമല്ലി കൃഷിക്ക് തുടക്കമായി

കാസർകോട്: ഓണാഘോഷത്തിന് നഗരസഭയിൽ തന്നെ പൂക്കൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയിൽ ചെണ്ടുമല്ലി കൃഷിക്ക് തുടക്കമായി. നഗരസഭാ ജീവനക്കാരുടെയും ശുചീകരണ വിഭാഗം ജീവനക്കാരുടെയും കൂട്ടായ്മയായ ‘ഒപ്പരം’ സ്റ്റാഫ് കൗൺസിലിൻ്റെ നേതൃത്വത്തിലാണ് കൃഷി ഇറക്കിയത്. ടൗൺ ഹാളിന് സമീപമുള്ള നെഹ്‌റു സ്‌മൃതി മണ്ഡപത്തിലെ ഒഴിഞ്ഞ സ്ഥലത്താണ് ചെണ്ടുമല്ലി തൈകൾ നട്ടത്.പൊതു ഇടങ്ങൾ മാലിന്യമുക്തമാക്കി സൗന്ദര്യവൽക്കരിക്കുന്നതിനായി കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റി നടത്തിവരുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി. വരും ദിവസങ്ങളിൽ നഗരസഭയിലെ മികച്ച ശുചിത്വ വാർഡിനും വീടിനും പുരസ്കാരം …

കര്‍ണ്ണാടക മദ്യവുമായി അംഗഡിപ്പദവ് സ്വദേശി അറസ്റ്റില്‍; പിടിയിലായത് നിരവധി അബ്കാരി കേസുകളിലെ പ്രതി

കാസര്‍കോട്: കര്‍ണ്ണാടക നിര്‍മ്മിത മദ്യവുമായി ഒരാള്‍ അറസ്റ്റില്‍. കടമ്പാര്‍, അംഗഡിപ്പദവ് സ്വദേശി ബിഎം അനില്‍ കുമാറിനെയാണ് കുമ്പള റേഞ്ച് അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എബി അബ്ദുള്ളയും സംഘവും അറസ്റ്റു ചെയ്തത്. ഇന്ന് (വ്യാഴം ) രാവിലെ 6.45 മണിയോടെ അംഗഡിപ്പദവില്‍ വച്ചാണ് അറസ്റ്റ്. പ്രതിയില്‍ നിന്നു 1.35 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടിയതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ കുമ്പള റേഞ്ചില്‍ അഞ്ച് അബ്കാരി കേസുകള്‍ ഉള്ളതായി കൂട്ടിച്ചേര്‍ത്തു. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി ജിതിന്‍, പി …

സംസ്ഥാന ഐടിഐ കലോത്സവത്തിന് ബങ്കളത്ത് പ്രൗഢ തുടക്കം

കാസര്‍കോട്: സംസ്ഥാന ഇന്റര്‍ ഐടിഐ കലോത്സവത്തിന് മടിക്കൈ പഞ്ചായത്തിലെ ബങ്കളത്ത് പ്രൗഢോജ്വല തുടക്കം. പെണ്‍കുട്ടികളുടെ മോണോആക്ട്, ലളിതഗാനം എന്നീ ഇനങ്ങളിലെ മത്സരങ്ങളോടെയാണ് വ്യാഴം, വെള്ളി ദിവസങ്ങളില്‍ നടക്കുന്ന കലോത്സവത്തിനു തുടക്കമായത്.സംസ്ഥാനത്തെ 32 ഐടിഐകളില്‍ നിന്നായി ആയിരത്തോളം പ്രതിഭകളാണ് കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്. തേജസ്വിനി, പയസ്വിനി, ഉപ്പള,ഷിറിയ എന്നീ പേരുകളിലുള്ള വേദികളിലായി 41 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് (വ്യാഴം) വൈകിട്ട് 5ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി നിര്‍വ്വഹിക്കും. പി. പ്രകാശന്‍ വര്‍ക്കിംഗ് ചെയര്‍മാനും അഭിചന്ദ് …

സ്‌കൂള്‍ കുട്ടികള്‍ക്ക് ഇനി ഭയമില്ലാതെ നടക്കാം; റോഡരുകിലെ പുല്ലും കാടും ഒറ്റയ്ക്ക് നീക്കം ചെയ്ത് ഭിന്നശേഷിക്കാരന്‍, കുമ്പളയില്‍ ഉദയനാണ് താരം

കാസര്‍കോട്: കുമ്പള ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെയും ഹോളി ഫാമിലി സ്‌കൂളിലേയും കുട്ടികള്‍ക്ക് ഇനി ഇഴജന്തുക്കളെ പേടിക്കാതെ നടന്നു പോകാം. റോഡരുകിലെ കാടും പുല്ലും ഒറ്റയ്ക്ക് നീക്കം ചെയ്ത് മാതൃകയായി വികലാംഗനായ വ്യാപാരി . കുമ്പള ഗോപാലകൃഷ്ണ ക്ഷേത്രത്തിനു സമീപത്ത് പെറ്റ് ഷോപ്പ് നടത്തുന്ന ഉദയനാണ് നാട്ടിലെ താരമായത്. ഇടുങ്ങിയതും ഇരു വശത്തും പാഴ്ച്ചെടികൾ വളർന്നു നിൽക്കുന്ന മളി റോഡില്‍ കൂടിയാണ് ഉദയന്‍ തന്റെ മുച്ചക്രവണ്ടിയില്‍ ദിവസവും കടയില്‍ എത്തുന്നത്. ഇതുവഴി വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള …

ആദൂര്‍, മണ്ടമെയിലെ സുരേന്ദ്രൻ അന്തരിച്ചു

കാസര്‍കോട്: ആദൂര്‍ മണ്ടമെയിലെ സുരേന്ദ്രൻ (68) അന്തരിച്ചു. കല്ലുകെട്ടു മേസ്തിരിയായിരുന്നു. പരേതരായ അപ്പൂട്ടി-വെള്ളച്ചി ദമ്പതികളുടെ മകനാണ്. ഭാര്യ ശ്യാമള. മക്കള്‍: സൗമ്യ, സൗജ, സുജിത്ത്. മരുമക്കള്‍: സുനില്‍ കുമാര്‍, സുധീഷ്. സഹോദരങ്ങള്‍: ഗംഗാധര, പത്മാവതി.