നാലാം വിവാഹ വാര്‍ഷികത്തിനു രണ്ടു ദിവസം മുമ്പ് ആത്മഹത്യ; സെറീനക്ക് നാടിന്റെ യാത്രാമൊഴി; കണ്ണീരുണങ്ങാതെ കുടുംബം

കാസര്‍കോട്: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബെള്ളൂര്‍, പള്ളപ്പാടിയിലെ ഭര്‍തൃവീട്ടിലെ ഷെഡില്‍ തൂങ്ങിമരിച്ച സെറീന (27)യ്ക്ക് നാടിന്റെ കണ്ണീര്‍ കുതിര്‍ന്ന യാത്രാമൊഴി. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം രാത്രിയോടെ സ്വദേശമായ കര്‍ണ്ണാടക, പുത്തൂര്‍ മാടവിലെ വീട്ടിലെത്തിച്ചു. ബന്ധുക്കളും നാട്ടുകാരും അവസാനമായി ഒരു നോക്കു കണ്ട ശേഷം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മാടവ് ബദ് രിയ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. പള്ളപ്പാടിയിലെ സൈനുദ്ദീന്റെ ഭാര്യയായ സെറീനയെ ബുധനാഴ്ച വൈകുന്നേരമാണ് ഷെഡില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
2022 മെയ് 29ന് ആണ് സെറീനയും സൈനുദ്ദീനും തമ്മിലുള്ള വിവാഹം നടന്നത്. ഇതുവരെ കുട്ടികളുണ്ടായിട്ടില്ല. ഇതിന്റെ മനോവിഷമത്തിലായിരുന്നു സെറീനയെന്നു പറയുന്നുണ്ട്.
സെറീനയുടെ മരണത്തില്‍ സഹോദരന്‍ അബ്ദുല്‍ റഹ്‌മാന്‍ നല്‍കിയ പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മഞ്ചേശ്വരം പൊസോട്ട് കര്‍ണാടക ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു; സ്ത്രീകളടക്കം 10 ലധികം യാത്രക്കാര്‍ക്ക് പരിക്ക്, സര്‍വീസ് റോഡിലൂടെ ഓടേണ്ട ബസ് ഓടിയത് ദേശീയപാതയിലൂടെ, നാട്ടുകാര്‍ പ്രതിഷേധിച്ചു
Scroll to top

You cannot copy content of this page