കാട്ടാന കര്‍ഷകനെ ചവിട്ടിക്കൊന്നു; അതിരപ്പള്ളിയില്‍ നാട്ടുകാര്‍ ഹര്‍ത്താലാചരണം തുടങ്ങി; റോഡ് ഉപരോധം

തൃശൂര്‍: കാട്ടാന കര്‍ഷകനെ ചവിട്ടിക്കൊന്നു. ഇന്നു പുലര്‍ച്ചെ രണ്ടരയോടെ വീട്ടുപറമ്പിലെ കൃഷി ചവിട്ടിമെതിക്കുകയായിരുന്ന കാട്ടാനയെ വിരട്ടിയോടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കര്‍ഷകനെ ആന ചവിട്ടിക്കൊന്നത്. അതിരപ്പള്ളി വൈശേരിയിലെ മോഹന(65)നാണ് ആനയുടെ ചവിട്ടേറ്റു മരിച്ചത്.
തുടര്‍ച്ചയായി കാട്ടാനശല്യം നേരിടുന്ന സ്ഥലമാണിത്. മോഹനന്റെ കൃഷിയിടം അടുത്തിടെ കാട്ടാനയെത്തി നശിപ്പിച്ചിരുന്നു.
കാട്ടാനശല്യത്തിനെതിരെ അതിരപ്പള്ളിയില്‍ നാട്ടുകാര്‍ ഹര്‍ത്താലാചരണം ആരംഭിച്ചു. കാട്ടാന ശല്യത്തിനു ശാശ്വതമായ അറുതിയുണ്ടാക്കണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാര്‍ പ്രതിഷേധമാരംഭിച്ചിട്ടുള്ളത്. ഒരാഴ്ചക്കിടയില്‍ സംസ്ഥാനത്ത് കാട്ടാനശല്യത്തില്‍ മരിക്കുന്ന മൂന്നാമത്തെ കര്‍ഷകനാണ്. കാട്ടാനശല്യം തടയുന്നതിനെ കുറിച്ച് ആലോചിക്കാന്‍ തിങ്കളാഴ്ച ചാലക്കുടിയില്‍ സര്‍വ്വ കക്ഷിയോഗം വിളിക്കുമെന്നു വനം മന്ത്രി ഷിബു ബേബി ജോണ്‍ അറിയിച്ചു. കൊല്ലപ്പെട്ട മോഹനന്റെ കുടുംബത്തിന് അടിയന്തര സഹായം അനുവദിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page