മാനവിക മൂല്യങ്ങൾ ശക്തിപ്പെടുത്താൻ ബലി പെരുന്നാൾ പ്രചോദനമാകണം : ഡോ. അൻവർ അമീൻ

ദുബായ് : ത്യാഗത്തിൻ്റെയും സമർപ്പണത്തിൻ്റെയും മഹത്തായ സന്ദേശം മനുഷ്യ സമൂഹത്തിന് പകർന്നുനൽകുന്ന വിശുദ്ധ ബലി പെരുന്നാൾ ആത്മീയ നവോത്ഥാനത്തിന്റെയും മാനവിക മൂല്യങ്ങളുടെയും പ്രതീകമാണെന്ന് ഡോ. അൻവർ അമീൻ അഭിപ്രായപ്പെട്ടു. ദുബായ് കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി “അഹ്‌ലൻ ഈദ്” പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രവാചകൻ ഇബ്രാഹീം നബി (അ) യുടെ അതുല്യമായ വിശ്വാസവും സമർപ്പണവുമാണ് ബലി പെരുന്നാൾ നമ്മെ ഓർമ്മപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വാർത്ഥതകളെ മാറ്റിനിർത്തി പരസ്പര സ്നേഹവും കരുണയും പങ്കുവെച്ച് സമൂഹത്തിൽ ഐക്യവും സഹോദര്യവും വളർത്തിയെടുക്കാൻ വിശുദ്ധ ദിനം എല്ലാവർക്കും പ്രചോദനമാകണമെ ന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

ത്യാഗ സ്മരണയുടെ സന്ദേശമാണ് ബലി പെരുന്നാൾ ലോകത്തിന് നൽകുന്നത് . സമൂഹത്തിലെ നിർധനരെയും രോഗികളെയും പ്രയാസമനുഭവിക്കുന്നവരെയും ചേർത്തുപിടിക്കാനുള്ള മനസ്സ് ഓരോരുത്തരിലും വളരണമെന്നും, ആഘോഷങ്ങളുടെ യഥാർത്ഥ ആത്മാവ് പങ്കിടലിലും കരുണയിലുമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

പ്രവാസി സമൂഹം കരുണയുടെയും സേവനത്തിന്റെയും പാതയിലാണ്. പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകാൻ ബലി പെരുന്നാൾ പ്രചോദനമാകട്ടെയെന്നു അദ്ദേഹം പറഞ്ഞു. രക്തദാനവും ജീവകാരുണ്യ പ്രവർത്തനങ്ങളും ഉൾപ്പെടെ സമൂഹത്തിന് ഉപകാരപ്പെടുന്ന പ്രവർത്തനങ്ങളിൽ യുവജനങ്ങൾ കൂടുതൽ മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ബലി പെരുന്നാൾ ഏവരുടെയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും സമാധാനവും നിറക്കട്ടെയെന്ന് ദുബായ് കെ.എം.സി.സി ജനറൽ സെക്രട്ടറി യഹ്യ തളങ്കര അഭിപ്രായപ്പെട്ടു. കരുണയും സഹോദര്യവും ജീവിതത്തിൽ പകർത്താൻ ബലി പെരുന്നാൾ പ്രചോദനമാകണമെന്നും അദ്ദേഹം പറഞ്ഞു.

ദുബായ് കെ.എം.സി.സി കാസർകോ ട് ജില്ലാ പ്രസിഡന്റ് സലാം കന്യാപ്പാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ,
പുന്നക്കൽ മുഹമ്മദ് അലി, ഡോ. അബൂബക്കർ കുറ്റിക്കോൽ, മുനീർ അൽ വഫ, അബ്ദുല്ല ആറങ്ങാടി, ഇബ്രാഹിം ഖലീൽ, അഫ്സൽ മെട്ടമ്മൽ , സി എൽ അൻവർ, ട്രഷറർ ഡോ. ഇസ്മായിൽ, വ്യവസായ പ്രമുഖരായ സമീർ , ഷംസു ,കെഎംസിസി നേതക്കളായ സാജിദ്, കെപി മുഹമ്മദ് ജംസാദ് പാലക്കാട്, ജില്ലാ ഭാരവാഹികളായ , ഇസ്മായിൽ നാലാം വാതുക്കൽ ,ഹസ്സൈനാർ ബിജന്തടുക്ക, ഹനീഫ ബാവ, ഫൈസൽ മൊഹ്സിൻ, പി ഡി നൂറുദീൻ, ബഷീർ പാറപള്ളി, ബഷീർ പള്ളിക്കര, സുബൈർ കുബനൂർ, സിദ്ദീഖ് ചൗക്കി, ആസിഫ് ഹൊസ്സങ്കടി ,ഫൈസൽ പട്ടേൽ, റഫീഖ് മാങ്ങാട്, കാലിദ് പാലക്കി, ഹസ്‌ക്കർ ചൂരി, റാശിദ് പടന്ന, സൈഫുദീൻ മൊഗ്രാൽ ,ഉപ്പി കല്ലങ്കൈ , മൻസൂർ മർത്യ, സലാം മാവിലാടം തുടങ്ങിയവർ പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page