കുടുംബ വഴക്ക്; അക്രമത്തില്‍ പരിക്കേറ്റ വൃദ്ധ ദമ്പതികള്‍ ആശുപത്രിയില്‍

കോഴിക്കോട്: കുടുംബ വഴക്കിനിടെ മരുമകളുടെ ആക്രമണത്തില്‍ വൃദ്ധ ദമ്പതികള്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ കോഴിക്കോട് നാദാപുരം ചേലക്കാട്ട് കോരപ്പുറത്തെ കണ്ണന്‍(71), ഭാര്യ ദേവി(60) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മരുമകളായ നീതുവാണ് ഭര്‍തൃപിതാവിനെയും മാതാവിനെയും അക്രമിച്ചത്. ഇതുസംബന്ധിച്ച് വൃദ്ധദമ്പതികള്‍ പൊലീസില്‍ പരാതിപ്പെട്ടു.

കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍തൃപിതാവ് കണ്ണനെ തടഞ്ഞുവെച്ച മരുമകള്‍ നീതു കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. പിന്നാലെ ഭര്‍തൃമാതാവ് ദേവിയെ കുളിമുറിയില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചശേഷം തല തറയിലിടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറഞ്ഞു. നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page