25ലധികം ഇൻഷുറൻസ് ടൈ-അപ്പുകളുമായി ആസ്റ്റർ മിംസ്

കാസർകോട് : ജില്ലയിൽ ഏറ്റവും കൂടുതൽ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്ന ഏക ആശുപത്രിയെന്ന നേട്ടം ആസ്റ്റർ മിംസ് കാസർകോട് സ്വന്തമാക്കി. 25ലധികം ഇൻഷുറൻസ് കമ്പനികളുമായും ടി.പി.എ കളുമായും സഹകരിച്ചാണ് ആശുപത്രി ഈ സൗകര്യം പൊതുജനങ്ങൾക്ക് ഉറപ്പാക്കുന്നത്.
അപ്രതീക്ഷിതമായുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ മൂലമുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും, സാധാരണക്കാർക്ക് സുതാര്യമായ രീതിയിൽ ഇൻഷുറൻസ് ആനുകൂല്യങ്ങൾ ലഭ്യമാക്കാനും ഈ പങ്കാളിത്തം സഹായിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത രോഗികൾക്കു ബജാജ് കമ്പനിയുമായി സഹകരിച്ച് പ്രത്യേക ഇഎംഐ സൗകര്യങ്ങൾ ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ ചികിത്സാച്ചെലവുകൾ തവണകളായി അടയ്ക്കാനുള്ള അവസരം ലഭിക്കും.
കൂടാതെ, നിലവിൽ ഇൻഷുറൻസ് ഉണ്ടായിട്ടും ആശുപത്രിയിൽ നേരിട്ട് ക്യാഷ്‌ലെസ്സ് ആനുകൂല്യം ലഭിക്കാത്ത സാഹചര്യമുള്ള രോഗികളെ, തുക പിന്നീട് ഇൻഷുറൻസ് കമ്പനിയിൽ നിന്നും തിരികെ വാങ്ങുന്നതിനുള്ള റീഇംബേഴ്സ്മെന്റ് പ്രക്രിയകളിൽ കെയർ-ഫൈ സഹായിക്കുന്നതുമാണ്. ഇൻഷുറൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും ഒരുപോലെ യാതൊരുവിധ സാമ്പത്തിക ആശങ്കകളും കൂടാതെ മികച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സ ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കും.

കൂടുതൽ വിവരങ്ങൾ 7034434498 നമ്പറിൽ ലഭിക്കുന്നതാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page