കാറഡുക്ക, കര്‍മ്മന്തൊടിയില്‍ യുവതി കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: കാറഡുക്ക, പഞ്ചായത്തിലെ കര്‍മ്മന്തൊടി, മൂടാംകുളത്ത് യുവതിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നാഗാലാന്റില്‍ സൈനികനായ രാജേഷ് കുമാറിന്റെ ഭാര്യ സൗപര്‍ണ്ണിക (40)യാണ് ജീവനൊടുക്കിയത്. പുതുതായി പണിത വീടിന്റെ ഗൃഹപ്രവേശന കര്‍മ്മം ഒരു മാസം മുമ്പാണ് നടന്നത്. പ്രസ്തുത ചടങ്ങിനെത്തിയ രാജേഷ് ജോലി സ്ഥലത്തേക്ക് തിരികെ പോയതായിരുന്നു. ഇന്ന് (ശനി) രാവിലെയാണ് സൗപര്‍ണ്ണികയെ വീടിന്റെ മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ ഷാളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ താഴെയിറക്കി മുള്ളേരിയയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. മുളിയാര്‍, പാത്തനടുക്കം സ്വദേശിനിയായ സൗപര്‍ണ്ണികക്ക് രണ്ടു മക്കളുണ്ട്.
ആദൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം പോസ്റ്റു മോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. വിവരമറിഞ്ഞ് ഭര്‍ത്താവ് രാജേഷ് കുമാർ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മഞ്ചേശ്വരം പൊസോട്ട് കര്‍ണാടക ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു; സ്ത്രീകളടക്കം 10 ലധികം യാത്രക്കാര്‍ക്ക് പരിക്ക്, സര്‍വീസ് റോഡിലൂടെ ഓടേണ്ട ബസ് ഓടിയത് ദേശീയപാതയിലൂടെ, നാട്ടുകാര്‍ പ്രതിഷേധിച്ചു
Scroll to top

You cannot copy content of this page