കുണ്ടംകുഴിയിലെ ജി.ബി.ജി തട്ടിപ്പ് : നേരറിയാന്‍ സി ബി ഐ വരുന്നു; ആഭ്യന്തര മന്ത്രിയെ കണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ, തട്ടിപ്പ് വഴി കൈക്കലാക്കിയത് 500 കോടിയിലധികം രൂപ, കേസ് സിബിഐ അന്വേഷിക്കണമെന്ന് മൂന്നു വർഷം മുമ്പ് പൊലീസ് റിപ്പോർട്ട് നൽകിയിട്ടും നടപടി ഉണ്ടായില്ല

കാസര്‍കോട്: കോളിളക്കം സൃഷ്ടിച്ച കുണ്ടംകുഴി ജി ബി ജി തട്ടിപ്പ് കേസ് അന്വേഷണം നടത്താന്‍ സി ബി ഐ വരുമോ? വരുമെന്ന പ്രതീക്ഷയിലാണ് യൂത്ത് കോണ്‍ഗ്രസ്. കാസർകോട് ,കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലും ദക്ഷിണ കന്നഡ ജില്ലയിലും നടത്തിയ തട്ടിപ്പിലൂടെ 500 കോടിയില്‍പ്പരം രൂപ കൈക്കലാക്കിയ കേസ് അന്വേഷണത്തിൽ വലിയ വീഴ്ചകളും തരികിടയും നടന്നിട്ടുണ്ടെന്നും സി ബി ഐ അന്വേഷണത്തിലൂടെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തു കൊണ്ടു വരണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഉദുമ മണ്ഡലം വൈസ് പ്രസിഡണ്ട് …

മദ്യലഹരിയില്‍ ഡ്രൈവിംഗ് : ട്രൈലര്‍ ഇടിച്ച് മൂന്നു കാറുകളും ലോറിയും ഓട്ടോയും തകര്‍ന്നു; അപകടം തലപ്പാടിയില്‍

കാസര്‍കോട്: മദ്യലഹരിയില്‍ ഓടിച്ച ട്രൈലര്‍ ഇടിച്ച് അഞ്ചു വാഹനങ്ങള്‍ തകര്‍ന്നു. മഞ്ചേശ്വരം, തലപ്പാടിയില്‍ ഇന്നലെ(ചൊവ്വ) വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. സംഭവത്തിൽ കേസെടുത്ത മഞ്ചേശ്വരം പൊലീസ് ട്രൈലര്‍ ഡ്രൈവർ ബംഗ്‌ളൂരു, കെ ആര്‍ പുരത്തെ എ. വടിവേല (32) നെ അറസ്റ്റു ചെയ്തു. മംഗ്‌ളൂരു ഭാഗത്തു നിന്നു കാസര്‍കോട് ഭാഗത്തേയ്ക്ക് വരികയായിരുന്നു ട്രൈലര്‍. കര്‍ണ്ണാടക അതിര്‍ത്തി കടന്ന് മേലെ തലപ്പാടിയില്‍ എത്തിയപ്പോള്‍ ട്രൈലര്‍ നിയന്ത്രണം തെറ്റി മൂന്നു കാറുകളിലുംലോറിയിലും റിക്ഷയിലും ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കു പരിക്കേറ്റു. ട്രൈലര്‍ …

സീതാംഗോളിയിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നു യുവതിയെ കാണാതായി

കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സീതാംഗോളി ബീവറേജ് ഷോപ്പിനു സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന യുവതിയെ കാണാതായി. ജുനു നര്‍സാറി (23)യെയാണ് കാണാതായത്. ഇന്നലെ (ചൊവ്വ) രാവിലെ 10 .30 മണിയോടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നു ഇറങ്ങിപ്പോവുകയായിരുന്നു. എങ്ങോട്ട് പോയതെന്ന് അറിയാതെ വിവിധ സ്ഥലങ്ങളില്‍ അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഭര്‍ത്താവ് നിഖില്‍ നര്‍സാറി കുമ്പള പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പണവുമായാണ് ജൂനുവിനെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നു ഇറങ്ങിയതെന്നു സൂചന ലഭിച്ചു.

പെരിയ, ചാലിങ്കാലിലെ സി രാഘവന്‍ അന്തരിച്ചു

കാസര്‍കോട്: പെരിയ, ചാലിങ്കാലിലെ സി രാഘവന്‍ (66) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: പെരിയ. വാഴവളപ്പിലെ പരേതയായ സരോജിനി. മക്കള്‍: രാജേഷ് (ഡ്രൈവര്‍), രാധിക (ഉദുമ), രാജിവൻ (കുവൈത്ത്). മരുമക്കള്‍: സുകന്യ, ഭാസ്‌കരന്‍, അനന്യ.

ദുബായിലേക്ക് പോകാനായി വീട്ടില്‍ നിന്നു ഇറങ്ങിയ യുവാവിനെ കാണാതായി; കാസര്‍കോട് പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: ദുബായിലേക്ക് പോകാനായി വീട്ടില്‍ നിന്നിറങ്ങിയ യുവാവിനെ കാണാതായതായി പരാതി. വിദ്യാനഗർ, ബെദിര, ഖലീല്‍ ഹൗസില്‍ എ.എ ഉബൈസി(26)നെയാണ് കാണാതായത്. മാതാവ് നല്‍കിയ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ദുബായിലേക്ക് പോകാനായി ജൂണ്‍ 22ന് വൈകുന്നേരം നാലു മണിയോടെയാണ് ഉബൈസ് വീട്ടില്‍ നിന്നിറങ്ങിയത്. മംഗ്‌ളൂരു എയര്‍പോര്‍ട്ടു വഴി പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നു ഇറങ്ങിയത്. എന്നാല്‍ അതിനു ശേഷം മകനെ കുറിച്ച് വിവരമൊന്നുമില്ലെന്നു ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.

മലയാളത്തിന്റെ പ്രിയ നടൻ പത്മഭൂഷൻ മമ്മൂട്ടിയും കുടുംബവും പ്രധാനമന്ത്രിയെ സന്ദർശിച്ചു

ന്യൂഡൽഹി: രാജ്യത്തിന്റെ ഉന്നത പുരസ്കാരമായ പത്മഭൂഷൻ ഏറ്റുവാങ്ങിയശേഷം മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിയും കുടുംബവും പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സന്ദർശിച്ചു. പുരസ്കാരം സ്വീകരിക്കുന്നതിന് തൊട്ടുമുമ്പും പ്രധാനമന്ത്രിയെ അദ്ദേഹം അഭിവാദ്യം ചെയ്തിരുന്നു. സന്ദർശനത്തിന്റെ ചരിത്രം പ്രധാനമന്ത്രി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചു . മമ്മൂട്ടി, ഭാര്യ സുൽഫത്ത്, മകൾ സുറുമി,മകൻ ദുൽഖർ സൽമാൻ, ഭാര്യ സൂഫിയ എന്നിവർ പ്രധാനമന്ത്രിയെ സന്ദർശിക്കാൻ എത്തിയിരുന്നു. ആർഎസ്എസ് ദാർശനികൻ പി നാരായണൻ, പ്രമുഖ നിയമജ്ഞൻ ജസ്റ്റിസ് കെ ടി തോമസ് എന്നിവർക്കാണ് രാഷ്ട്രപതി ദ്രൗപദി മുർമു …

അമേരിക്കയിൽ ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള ഗുളികകൾ വ്യാപകമായി തിരിച്ചുവിളിക്കുന്നു

പി പി ചെറിയാൻ ന്യൂയോർക് :അമേരിക്കയിൽ ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള ഗുളികകൾ വ്യാപകമായി തിരിച്ചുവിളിക്കുന്നു നിർമ്മാണത്തിലെ പിഴവ് മൂലം ഗുളികകൾ ശരീരത്തിൽ ശരിയായ രീതിയിൽ അലിഞ്ഞുചേരാത്തതിനെ തുടർന്നാണ് നടപടി. യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ആണ് ഇക്കാര്യം അറിയിച്ചത്. ക്ലോർതാലിഡോൺ ടാബ്ലറ്റ്സ്യുഎസ്‌പി , 25 എം ജി ( ശരീരത്തിലെ അമിത ലവണങ്ങളും ജലാംശവും മൂത്രത്തിലൂടെ പുറന്തള്ളാൻ സഹായിക്കുന്ന ഒരു ഡൈയൂററ്റിക് മരുന്നാണിത്). രാജ്യവ്യാപകമായി വിതരണം ചെയ്ത 11,460 കുപ്പി ഗുളികകൾ. (100, 1000 ഗുളികകൾ അടങ്ങിയ …

ഇന്ത്യയിലെ ഗ്രാമീണ വികസനത്തിനു കാലിഫോർണിയയിൽ $4 മില്യൺ (33 കോടിയിലധികം രൂപ) സമാഹരിച്ചു

പി പി ചെറിയാൻ ഓറഞ്ച്, കാലിഫോർണിയ: ഇന്ത്യയിലെ ഗ്രാമീണ മേഖലകളുടെ വികസനത്തിനു കാലിഫോർണിയയിൽ നടന്ന ചടങ്ങിൽ 4 മില്യൺ ഡോളർ (ഏകദേശം 33 കോടിയിലധികം രൂപ) ധനസമാഹരണം നടത്തി. ‘ബെർക്ക്‌ലി ഹാസു ‘ മായി സഹകരിച്ച് പ്രവർത്തിക്കുന്ന ‘സ്മാർട്ട് വില്ലേജ് മൂവ്‌മെന്റ്’ സംഘടിപ്പിച്ച ആദ്യ വാർഷിക ഗാലയിലാണ് ഈ തുക സമാഹരിച്ചത്.കഴിഞ്ഞ ഒൻപത് വർഷമായി ഇന്ത്യയിലെ 1,200 ഓളം ഗ്രാമങ്ങളിലായി 16 ലക്ഷത്തിലധികം ആളുകളിലേക്ക് സമാധാനപരവും സുസ്ഥിരവുമായ വികസനം എത്തിക്കാൻ എസ് വി എമ്മിന് സാധിച്ചിട്ടുണ്ട്. ലോസ് …

യു.എസ്. പൗരത്വം: അപേക്ഷാ ഫീസ് 75% വർദ്ധിപ്പിക്കാൻ ട്രംപ് ഭരണകൂടം ഒരുക്കത്തിൽ

പി പി ചെറിയാൻ വാഷിംഗ്‌ടൺ :യു.എസ്. പൗരത്വത്തിനായുള്ള അപേക്ഷാ ഫീസ് ട്രംപ് ഭരണകൂടം 75% വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു. ആഭ്യന്തര സുരക്ഷാ വകുപ്പ് സമർപ്പിച്ച പുതിയ നിർദ്ദേശപ്രകാരം, നിലവിലെ പേപ്പർ അപേക്ഷാ ഫീസ് 760 ഡോളറിൽ നിന്ന് 1,330 ഡോളറായി (570 ഡോളറിന്റെ വർദ്ധനവ്) ഉയരും.അപ്പീൽ ബോർഡിന് മുന്നിൽ പുനഃപരിശോധന ആവശ്യപ്പെടുന്നതിനുള്ള ഫീസ് 830 ഡോളറിൽ നിന്ന് 1,475 ഡോളറായും വർദ്ധിപ്പിക്കും. മിക്ക ഫീസ് ഇളവുകളും നിർത്തലാക്കുമെങ്കിലും, നിലവിലുള്ളതും മുൻകാലങ്ങളിലുള്ളതുമായ സായുധ സേനാ അംഗങ്ങളെ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. …

ജോൺ മാത്യൂസ് (തമ്പിച്ചായൻ – 92) ഡാലസിൽ അന്തരിച്ചു

​പി പി ചെറിയാൻ ഡാളസ് : ഡാലസ് സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി ഇടവകാംഗമായ നതമ്പിച്ചായൻ ( ജോൺ മാത്യൂസ് – 92) അന്തരിച്ചു. പെട്ടെന്നുണ്ടായ ശ്വാസതടസ്സത്തെ തുടർന്ന് അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെ അന്തരിച്ചു. ഭാര്യ: പരേതയായ ലീലമ്മ.മക്കൾ: ചാർലി, ജീ, സൂസി. വിയോഗത്തിൽ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി ഇടവക അനുശോചിച്ചു .

വസ്ത്രം തരാമെന്ന് പറഞ്ഞു കൂട്ടി കൊണ്ടുപോയി എട്ടുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; മുസ്ലിം ലീഗ് പ്രാദേശിക നേതാവ് പിടിയില്‍

പാലക്കാട്: എട്ടുവയസ്സുകാരിയെ പ്രലോഭിപ്പിച്ചു വീട്ടിലേയ്ക്ക് കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ കേസെടുത്ത പൊലീസ് മുസ്ലിം ലീഗിന്റെ പ്രാദേശിക നേതാവായ ഷംസുദ്ദീന്‍ ( 54 ) എന്നയാളെ കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ദിവസമാണ് സംഭവം. പിന്നോക്ക സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വസ്ത്രം തരാമെന്നു പറഞ്ഞാണ് പ്രതിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയത്. വീട്ടിനകത്തു വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെ പെണ്‍കുട്ടി നിലവിളിച്ചു കൊണ്ടു പുറത്തേക്കു ഓടി രക്ഷപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

16 കാരിയെ ഹോംസ്‌റ്റേയില്‍ എത്തിച്ച് പീഡിപ്പിച്ചു; 23കാരനെതിരെ കേസ്

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹോംസ്‌റ്റേയില്‍ എത്തിച്ച് പീഡിപ്പിച്ചതായി പരാതി. ഇത് സംബന്ധിച്ച് അര്‍ജുന്‍ എന്നയാള്‍ക്കെതിരെ അമ്പലത്തറ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. എന്നാല്‍ സംഭവസ്ഥലം രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നതിനാല്‍ കേസ് അങ്ങോട്ടേക്ക് കൈമാറി. പെണ്‍കുട്ടിയുമായി യുവാവ് നേരത്തെ സൗഹൃദത്തിലായിരുന്നുവത്രെ. ഇതിന്റെ മറവില്‍ പെണ്‍കുട്ടിയെ ഹോംസ്‌റ്റേയില്‍ എത്തിച്ച് ഉപദ്രവിക്കുകയായിരുന്നുവത്രെ. പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മറ്റൊരു പരാതിയിൽ പരാതിയില്‍ ബാബു എന്നയാള്‍ക്കെതിരെയും രാജപുരം പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. 14വയസുള്ള ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനു …

യുവാവ് അസുഖം മൂലം മരിച്ചു

കാസര്‍കോട്: നീര്‍ച്ചാല്‍, പുതുക്കോളി പട്ടികജാതി ഉന്നതിയിലെ ഉമേഷ് (34) അന്തരിച്ചു. തലശ്ശേരിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ബാലകൃഷ്ണന്‍-ലക്ഷ്മി ദമ്പതികളുടെ മകനാണ് അവിവാഹിതനായ ഉമേഷ്. സഹോദരന്‍ അഭിലാഷ്.

ബിജെപി പ്രവര്‍ത്തകന്റെ ടെമ്പോ ട്രാവലര്‍ അടിച്ചു തകര്‍ത്ത നിലയില്‍

കണ്ണൂര്‍: പാനൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ ടെമ്പോ ട്രാവലര്‍ അടിച്ചു തകര്‍ത്തു. തങ്ങള്‍ പീടികയിലെ കാവില്‍ ആകാശിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് തകര്‍ത്തത്. ഇന്ന് (ചൊവ്വ) പുലര്‍ച്ചെയോടെയാണ് സംഭവം. അക്രമത്തില്‍ വാഹനത്തിന്റെ ഇരു വശത്തെയും മുന്‍വശത്തെയും ചില്ലുകള്‍ തകര്‍ന്നു. രാഷ്ട്രീയ വൈരാഗ്യമാണ് അക്രമത്തിനു പിന്നിലെന്നു കാണിച്ച് ആകാശ് പാനൂര്‍ പൊലീസില്‍ പരാതി നല്‍കി.

എരിഞ്ഞിപ്പുഴയില്‍ കടന്നല്‍ കുത്തേറ്റ വയോധിക മരിച്ചു

കാസര്‍കോട്: എരിഞ്ഞിപ്പുഴയില്‍ കടന്നല്‍ കുത്തേറ്റ വയോധിക മരിച്ചു. എരിഞ്ഞിപ്പുഴ, മലാംകടപ്പിലെ പരേതരായ കൊട്ടന്‍- ചോയിച്ചി ദമ്പതികളുടെ മകളും താനം വീട്ടിലെ താമസക്കാരിയുമായ ടി നാരായണി (77) യാണ് മരിച്ചത്. കര്‍ഷക തൊഴിലാളിയായിരുന്നു.ജൂണ്‍ 19ന് വീട്ടു പരിസരത്ത് നിന്നാണ് നാരായണിക്ക് കടന്നല്‍ കുത്തേറ്റത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടയില്‍ ഇന്നലെ (തിങ്കള്‍) രാത്രിയിലാണ് മരണം സംഭവിച്ചത്. മക്കള്‍: ദാമോദരന്‍, വിജയകുമാരി. മരുമകള്‍: സിന്ധു(അങ്കണ്‍വാടി ഹെല്‍പ്പര്‍ ഒളിയത്തടുക്ക).പരേതരായ കുഞ്ഞമ്മ, കുഞ്ഞിക്കണ്ണന്‍, ജാനകി, ബാലകൃഷ്ണന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

സമസ്ത കേന്ദ്ര മുശാവറ അംഗവും മംഗ്‌ളൂരു- കീഴൂര്‍ സംയുക്ത ഖാസിയുമായിരുന്ന ത്വാഖ അഹമ്മദ് മൗലവി അൽ അസ്ഹരി അന്തരിച്ചു

കാസര്‍കോട്: സമസ്ത മുശാവറ അംഗവും കാസര്‍കോട് ജില്ലാ പ്രസിഡണ്ടും ദക്ഷിണ കന്നഡ , ഉഡുപ്പി ജില്ലകളിലെയും കാസര്‍കോട് ജില്ലയിലെ കീഴൂരിലെയും സംയുക്ത ഖാസിയുമായ ത്വാഖ അഹമ്മദ് മൗലവി അസ്ഹരി അന്തരിച്ചു. 78 വയസായിരുന്നു. തളങ്കര ഖാസിലൈന്‍ സ്വദേശിയാണ്. മംഗ്ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് (ചൊവ്വ) രാവിലെയാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം വൈകുന്നേരം നാലുമുതല്‍ തളങ്കര ഖാസിലൈനിലെ ഖാസിയാരകം വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് ദക്ഷിണ കന്നഡ ജില്ലയിലെ കാശിപട്ടണം ദാറുന്നൂര്‍ എജ്യുക്കേഷന്‍ സെന്റര്‍ …

ബൈക്കില്‍ ലോറിയിടിച്ച് കോണ്‍ക്രീറ്റ് മേസ്ത്രി മരിച്ചു; മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്നു അപകടമരണം, കണ്ണീരുണങ്ങാതെ ഉദുമ

കാസര്‍കോട്: ബൈക്കില്‍ ലോറിയിച്ച് കോണ്‍ക്രീറ്റ് മേസ്ത്രി മരിച്ചു.ഉദുമ, കണ്ണിക്കുളങ്ങരയിലെ വെണ്ണീർ കുഞ്ഞിരാമന്‍ (62) ആണ് മരിച്ചത്. ഇന്ന് (ചൊവ്വ) രാവിലെ കാസര്‍കോട്-കാഞ്ഞങ്ങാട് കെ എസ് ടി പി റോഡില്‍ ഉദുമ, പള്ളത്താണ് അപകടം. കുഞ്ഞിരാമന്‍ ഓടിച്ചിരുന്ന ബൈക്കിനു പിന്നില്‍ അതേ ദിശയില്‍ നിന്നു എത്തിയ ലോറിയാണ് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിരാമനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.ഉദുമയിലും പരിസര പ്രദേശങ്ങളിലും കോണ്‍ക്രീറ്റ് നിര്‍മ്മാണ മേഖലയില്‍ സുപരിചിതനായിരുന്ന കുഞ്ഞിരാമന്‍ വലിയ …

കുമ്പളയില്‍ യുവാവിനെയും പെണ്‍സുഹൃത്തിനെയും കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി ആക്രമിച്ചു; അരലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി, കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

കാസര്‍കോട്: കാറിലിരുന്ന് സംസാരിക്കുകയായിരുന്ന യുവാവിനെയും പെണ്‍സുഹൃത്തിനെയും കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയ ശേഷം അക്രമിച്ചതായി പരാതി. സംഭവത്തില്‍ കേസെടുത്ത കുമ്പള പൊലീസ് കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ട് പേരെ കുമ്പള എസ്‌ഐ കെ.പി ഗണേശന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. ഒരാളെ തെരയുന്നു.മൊഗ്രാല്‍ മൈ മൂൺനഗര്‍ ,നീരോളി ഹൗസിലെ അഫ്‌സല്‍ (29), കുന്നില്‍ ഹൗസിലെ മുഹമ്മദ് മന്‍സൂര്‍ എന്ന ജീന എന്ന ഫൈസി (27) എന്നിവരെയാണ് കുമ്പള പൊലീസ് കയ്യോടെ പിടികൂടിയത്. ഇവരില്‍ അഫ്‌സൽ 2014ല്‍ കുമ്പള പൊലീസ് …