കാമുകിയെ മര്‍ദ്ദിച്ചു അബോധാസ്ഥയിലാക്കിയ ശേഷം കൈകാലുകള്‍ ബന്ധിച്ചു കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച കാമുകന്‍ പൊലീസ് പിടിയില്‍

കൊച്ചി: മറ്റൊരു യുവതിയുമായി വിവാഹം ഉറപ്പിച്ച കാമുകനെ ചോദ്യം ചെയ്ത കാമുകിയെ യുവാവു ക്രൂരമായി മര്‍ദ്ദിച്ചു കഴുത്തു ഞെരിച്ചു അബോധാവസ്ഥയിലാക്കിയ ശേഷം യുവതി മരിച്ചെന്നു കരുതി അവരുടെ കൈകാലുകള്‍ കൂട്ടിക്കെട്ടിയ ശേഷം കോതമംഗലം കോഴിപ്പള്ളിയിലെ കുറ്റിക്കാട്ടില്‍ തള്ളി. പുലര്‍ച്ചെ ബോധം തിരിച്ചു കിട്ടിയ യുവതി ഇഴഞ്ഞു കോഴിപ്പള്ളി ജംഗ്ഷനിലെത്തുകയും വിവരം നാട്ടുകാരെ അറിയിക്കുകയുമായിരുന്നു. നാട്ടുകാര്‍ യുവതിയെ ആശുപത്രിയിലെത്തിച്ച ശേഷം വിവരം പൊലീസിനെ അറിയിച്ചു. പൊലീസ്, സ്വകാര്യ ബാങ്ക് ജീവനക്കാരനായ കാമുകന്‍ നിധിനെ അറസ്റ്റ് ചെയ്തു. പട്ടിമറ്റത്തെ ഒരു കുട്ടിയുടെ മാതാവായ യുവതിയാണ് അക്രമത്തിനിരയായത്. നിധിന്‍ മറ്റൊരു യുവതിയെ കല്യാണം കഴിക്കാന്‍ തീരുമാനിക്കുകയും അതിന്റെ നിശ്ചയം കഴിയുകയും ചെയ്തിരുന്നു. ഇതറിഞ്ഞാണ് കാമുകി നിധിനെ ചോദ്യം ചെയ്തത്. നിശ്ചയിച്ച വിവാഹം ഉപേക്ഷിക്കാനാവശ്യപ്പെടുകയും ചെയ്തു. ഇതിനു നിധിന്‍ വഴങ്ങിയില്ല. കാമുകി നിലപാടില്‍ ഉറച്ചു നിന്നു. ഇതിനെ തുടര്‍ന്നാണ് അക്രമ സംഭവ വമുണ്ടായതെന്നു പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page