കിടപ്പുമുറിയില്‍ പൊലീസ് റെയ്ഡ്; 88 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

തളപ്പറമ്പ്: നിരവധി മയക്കുമരുന്നു കേസുകളില്‍ പ്രതിയായ യുവാവിന്റെ വീട്ടിലെ കിടപ്പു മുറിയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 88 ഗ്രാം എംഡിഎംഎ പിടികൂടി. പ്രതിയെ അറസ്റ്റു ചെയ്തു.
തളിപ്പറമ്പ്, സലാമത്ത് നഗറിലെ ചുള്ളിയോടന്‍ ഹൗസിലെ ബി മുഹമ്മദ് ദില്‍ഷാദി(31)നെയാണ് തളപ്പറമ്പ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി അജിത് കുമാറും സംഘവും അറസ്റ്റു ചെയ്തത്. കണ്ണൂര്‍ ജില്ലയില്‍ ഈ വര്‍ഷം നടക്കുന്ന ഏറ്റവും വലിയ രാസലഹരി വേട്ടയാണിതെന്നു പൊലീസ് പറഞ്ഞു.
മുഹമ്മദ് ദില്‍ഷാദിന്റെ വീട്ടില്‍ മയക്കുമരുന്നു സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച വൈകുന്നേരം പരിശോധന നടത്തിയതെന്നു പൊലീസ് പറഞ്ഞു. പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയതെന്നു കൂട്ടിച്ചേര്‍ത്തു. 2025 ഫെബ്രുവരി 26ന് മുഹമ്മദ് ദില്‍ഷാദിനെ പയ്യന്നൂരില്‍ വച്ച് 40 ഗ്രാം എംഡിഎംഎയുമായി അറസ്റ്റു ചെയ്തിരുന്നു. നേരത്തെ എക്‌സൈസും ഇയാളെ പിടികൂടിയിരുന്നുവെന്നും കണ്ണൂര്‍ ജില്ലയില്‍ ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page