തിരുവനന്തപുരം: വീട്ടമ്മയുടെ കൈവിരല്‍ തെരുവുനായ കടിച്ചെടുത്തു. 61 കാരിയായ ഓമനയുടെ ഇടതു കൈവിരല്‍ ആണ് നായ കടിച്ചെടുത്തത്. ഓമനയുടെ ഭര്‍ത്താവിനും അയല്‍ക്കാരായ മറ്റ് രണ്ടുപേര്‍ക്കും നായയുടെ കടിയേറ്റു. തിരുവനന്തപുരം പൂവച്ചല്‍ പേഴുമട്ടില്‍ കഴിഞ്ഞദിവസമാണ് സംഭവം.
ഓമനയുടെ ഭര്‍ത്താവ് ശ്രീകണ്ഠന്‍(67), ഷാമില ബീവി(51), ഭര്‍ത്താവ് മാഹിന്‍ കണ്ണ്(56) എന്നിവര്‍ക്കാണ് കടിയേറ്റത്. വീട്ടില്‍ കയറിയാണ് തെരുവുനായ ഇവരെ ആക്രമിച്ചത്. ഈ നായയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി. നായയ്ക്ക് പേവിഷ ബാധ ഉണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഇതേ സ്ഥലത്ത് പന്ത്രണ്ട് പേര്‍ക്ക് നേരത്തെ തെരുവുനായയുടെ കടിയേറ്റിരുന്നു.







