13 കാരനെ പീഡിപ്പിച്ചതായി പരാതി; മാതൃമാതാവിനും മാതൃസഹോദരിക്കും എതിരെ പോക്‌സോ കേസ്

കാസര്‍കോട്: മാതൃമാതാവും മാതൃസഹോദരിയും ചേര്‍ന്ന് 13 കാരനെ പീഡിപ്പിച്ചതായി പരാതി. ബേക്കല്‍ പൊലീസ് സബ് ഡിവിഷന്‍ പരിധിയില്‍ താമസിക്കുന്ന മാതാവിനും മകള്‍ക്കും എതിരെ ബേക്കല്‍ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. എന്നാല്‍ വിശദമായ അന്വേഷണത്തിനു ശേഷം മാത്രമേ തുടര്‍ നടപടികള്‍ ഉണ്ടാകുവെന്നാണ് സൂചന. പരാതിക്കാരനും ആരോപണത്തിനു വിധേയരായവരും അടുത്ത ബന്ധുക്കളായതിനാലാണിത്.

തന്റെ ഫോട്ടോയില്‍ കോലിയുടെ ലൈക്ക് കണ്ടപ്പോള്‍ സന്തോഷിച്ചു; വിവാദമായപ്പോള്‍ അസ്വസ്ഥത തോന്നി; സൂപ്പര്‍ താരത്തിന്റെ ലൗ റിയാക്ഷനില്‍ ലിസ് ലാസിന്റെ പ്രതികരണം

ബെംഗളൂരു: സൂപ്പര്‍ താരം വിരാട് കോലി ജര്‍മന്‍ മോഡലും ഇന്‍ഫ്‌ളുവന്‍സറുമായ ലിസ് ലാസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ‘ലൈക്ക്’ അടിച്ചത് സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയ്ക്ക് വഴി വച്ചിരുന്നു. പിന്നാലെ ഈ പോസ്റ്റിലെ ‘ലൗ’ റിയാക്ഷന്‍ നീക്കം ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നാലെ ഇന്ത്യയിലാകെ താരമായിരിക്കുകയാണ് ലിസ് ലാസ്. അതേ കുറിച്ചുള്ള പ്രതികരണവുമായി എത്തിയിരിക്കുകയാണ് ലിസ്‌ലാസ്. കോലിയുടെ ലൈക്ക് കണ്ടപ്പോള്‍ താന്‍ ആദ്യം സന്തോഷിച്ചു, എന്നാല്‍ പിന്നീട് വിവാദമായതോടെ അസ്വസ്ഥത തോന്നിയെന്നാണ് ലിസ്ലാസ് പറയുന്നത്. പിന്നീട് കോലി ത് …

മാവില ഗൗരി അമ്മ അന്തരിച്ചു

കാസര്‍കോട്: പെരിയ തറവാട് കാരണവരും പ്രസിഡണ്ടുമായിരുന്ന പരേതനായ മാരാങ്കാവ് പി ബാലകൃഷ്ണന്‍ നായരുടെ ഭാര്യ മാവില ഗൗരി അമ്മ (88) അന്തരിച്ചു. സംസ്‌ക്കാരം ശനിയാഴ്ച വൈകുന്നേരം ആറുമണിക്ക് മാരാംകാവിലെ വീട്ടു വളപ്പില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മക്കള്‍: പ്രമീള (കാഞ്ഞങ്ങാട്), രാമകൃഷ്ണന്‍, ദിനേശന്‍, പുഷ്പ വേണി, അംബുജാക്ഷൻ.മരുമക്കള്‍: സരിത, പ്രമീള, ശ്രീജ, പരേതരായ ഡോ. കെ പി സുധാകരന്‍ (കാഞ്ഞങ്ങാട്), കോടോത്ത് ബാലകൃഷ്ണന്‍ നായര്‍. സഹോദരങ്ങള്‍: ചന്ദ്രന്‍(റിട്ട. സ്‌റ്റേഷന്‍ മാസ്റ്റര്‍), കോമളം, വിജയം(മൂവരും പയ്യന്നൂര്‍), ഉഷ (രാജപുരം), …

കാസര്‍കോട്ട് വീണ്ടും സൂര്യാഘാതം; ആലംപാടിയിലെ ജോലിക്കിടയില്‍ പെയിന്റര്‍ക്ക് സൂര്യാഘാതമേറ്റു, കാസര്‍കോട് ജില്ലയില്‍ ഇന്നും യെല്ലോ അലര്‍ട്ട്

കാസര്‍കോട്: കാസര്‍കോട് വീണ്ടും സൂര്യാഘാതം റിപ്പോര്‍ട്ടു ചെയ്തു. ചൗക്കി, കല്ലങ്കൈയിലെ അക്ഷയ് (25) എന്നയാള്‍ക്കാണ് സൂര്യാഘാതമേറ്റത്. പെയ്ന്റിംഗ് തൊഴിലാളിയാണ്. ആലംപാടിയിലെ ഒരു വീട്ടില്‍ ജോലി ചെയ്യുന്നതിനിടയിലാണ് ആഘാതം അനുഭവപ്പെട്ടത്. ആദ്യം അത്ര കാര്യമാക്കിയില്ലെങ്കിലും അസ്വസ്ഥത കൂടിയതോടെ പരിശോധിച്ചപ്പോഴാണ് പുറം ഭാഗത്ത് പൊള്ളിയതിന്റെ പാടുകള്‍ കണ്ടത്. കഴിഞ്ഞ ദിവസമാണ് സംഭവം. അതിനു ശേഷം ജോലിക്ക് പോകാതെ വിശ്രമിക്കുകയാണെന്നു അക്ഷയ് പറഞ്ഞു.കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്, അജാനൂരില്‍ 13കാരന് സൂര്യാഘാതം അനുഭവപ്പെട്ടിരുന്നു. ഫുട്‌ബോള്‍ കളിക്കുന്നതിനിടയിലാണ് സംഭവം.അതേ സമയം സംസ്ഥാനത്ത് 12 ജില്ലകളിലും …

സുഹൃത്തുക്കള്‍ക്കൊപ്പം ക്ഷേത്രത്തിലേയ്ക്ക് പോയ 16 കാരിയെ കാണാതായി

മംഗ്‌ളൂരു: സുഹൃത്തുക്കള്‍ക്കൊപ്പം ക്ഷേത്രത്തിലേയ്ക്കുപോയ 16 കാരിയെ കാണാതായതായി പരാതി. കോണാജെ പൊലീസ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പജീര്‍, അട്ക്കയിലെ ചൈതന്യ (16)യെ ആണ് കാണാതായത്. പത്താംക്ലാസ് പരീക്ഷ എഴുതി ഫലപ്രഖ്യാപനത്തിനു കാത്തു നില്‍ക്കുകയായിരുന്നു.ഏപ്രില്‍ 12ന് രാവിലെ ഏഴരമണിയോടെ സുഹൃത്തുക്കള്‍ക്കൊപ്പം ക്ഷേത്രത്തിലേയ്ക്കു പോകുന്നുവെന്നു പറഞ്ഞാണ് ചൈതന്യ വീട്ടില്‍ നിന്നു ഇറങ്ങിയത്. എന്നാല്‍ വൈകുന്നേരമായിട്ടും തിരിച്ചെത്തിയില്ല. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ അന്വേഷിച്ചുവെങ്കിലും കണ്ടെത്താനാകില്ല. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. അഞ്ച് അടി ഉയരുമുള്ള ചൈതന്യയുടെ ശരീരം തടിച്ചതാണെന്നും ഗോതമ്പിന്റെ നിറമാണെന്നും …

ലോണ്‍ ആപ്പില്‍ നിന്ന് പണമെടുത്ത യുവാവിനെ കാണാതായി; നിരന്തരം ഭീഷണികള്‍ വന്നിരുന്നു, മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്നും കുടുംബം

വടകര: ലോണ്‍ ആപ്പില്‍ നിന്ന് പണമെടുത്ത യുവാവിനെ കാണാനില്ലെന്ന് കുടുംബത്തിന്റെ പരാതി. വടകര ആയഞ്ചേരി സ്വദേശി വിഷ്ണു പ്രകാശിനെ (25) ആണ് കാണാതായത്. ഏപ്രില്‍ പതിമൂന്നിന് ബാങ്കിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വിഷ്ണു വീട്ടില്‍ നിന്നിറങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. വിഷ്ണു ലോണ്‍ ആപ്പില്‍ നിന്ന് 10,000 രൂപ ലോണ്‍ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനാല്‍ നിരന്തരം ഭീഷണി കോളുകള്‍ വന്നിരുന്നതായി കുടുംബം പറയുന്നു. ലോണ്‍ ആപ്പ് സംഘം വിഷ്ണുവിന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതായും ഇതില്‍ വിഷ്ണുവിന് മന:പ്രയാസം ഉണ്ടായിരുന്നുവെന്നും …

ആശുപത്രി വളപ്പില്‍ കഞ്ചാവ് ചെടി; എക്‌സൈസ് അന്വേഷണം ആരംഭിച്ചു

കൊല്ലം: ആശുപത്രി വളപ്പില്‍ കഞ്ചാവ് ചെടി കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പുനലൂര്‍ താലൂക്ക് ആശുപത്രി വളപ്പിലാണ് ഫാര്‍മസിക്ക് സമീപത്തായി ഏകദേശം ഒന്നര മാസത്തോളം പ്രായമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുനലൂര്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ ചെടി പിടിച്ചെടുത്തു. പുനലൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീരാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

വീട്ടിലെ കട്ടിലിനടിയില്‍ ഒളിച്ചിരുന്ന് പുള്ളിപ്പുലി; കട്ടിലിന് മുകളില്‍ ഉറങ്ങിക്കിടക്കുന്ന 90 കാരി; നെഞ്ചിടിപ്പേകുന്ന കാഴ്ച; പിന്നീട് സംഭവിച്ചത്!

മൈസൂരു: വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ ഒളിച്ചിരുന്ന പുള്ളിപ്പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സുരക്ഷിതമായി പികൂടി പുറത്തെത്തിച്ചു. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള സിദ്ധാര്‍ത്ഥ ലേഔട്ടിലെ വിനയ മാര്‍ഗയിലെ വീട്ടിലാണ് പുള്ളിപ്പുലിയെ കണ്ടത്. പിടിയിലായ പുള്ളിപ്പുലിക്ക് മൂന്നോ നാലോ വയസ്സ് പ്രായമുണ്ടാകുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെ മുറി വൃത്തിയാക്കുന്നതിനിടെയാണ് വീട്ടുജോലിക്കാരി കട്ടിലിനടിയില്‍ ഒളിച്ചിരിക്കുന്ന പുള്ളിപ്പുലിയെ കണ്ടത്. തുടര്‍ന്ന് വീട്ടുടമസ്ഥന്‍ സുരേഷിനെയും ഭാര്യ സുജാതയെയും വിവരമറിയിച്ചു. സുരേഷിന്റെ 90 വയസ്സുള്ള അമ്മ ഷൈലജ പുള്ളിപ്പുലി ഒളിച്ചിരുന്ന കട്ടിലില്‍ …

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ ഭാഗങ്ങള്‍ അടര്‍ന്നുവീണു; ഡോക്ടറുടെ കാറിന് കേടുപാട്

കോട്ടയം: മാസങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പുതിയ സര്‍ജിക്കല്‍ ബ്ലോക്കിന്റെ ഭാഗങ്ങള്‍ അടര്‍ന്നുവീണു. 257 കോടി രൂപ ചെലവിട്ടു നിര്‍മിച്ച കെട്ടിടം ഫെബ്രുവരി 16നാണ് ഉദ്ഘാടനം ചെയ്തത്. പാര്‍ക്കിങ് സ്ഥലത്താണ് കെട്ടിടത്തിന്റെ ഭാഗം ഇടിഞ്ഞുവീണത്. ഇതോടെ ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന ഇഎന്‍ടി വിഭാഗത്തിലെ ഡോക്ടറുടെ കാറിന് കേടുപാടുകള്‍ സംഭവിച്ചു. 2025 ജൂലൈ മൂന്നിനാണ് പഴയ സര്‍ജിക്കല്‍ ബ്ലോക്കിലെ ശുചിമുറി സമുച്ചയം ഇടിഞ്ഞുവീണത്. തുടര്‍ന്നാണ് പുതിയ ബ്ലോക്കിലെ വാര്‍ഡുകള്‍ ഉപയോഗിച്ചു …

യുവാവിനെ തട്ടിക്കൊണ്ടുപോയി പണം തട്ടിയ കേസ്; പിടികിട്ടാപ്പുള്ളി അറസ്റ്റിൽ , പിടിയിലായ ആൾ ഹണിട്രാപ്പ് കേസിലും പ്രതി

കണ്ണൂര്‍: പള്ളിക്കുന്ന് എടച്ചേരി സ്വദേശി കെ.നാരായണനെ തട്ടിക്കൊണ്ടുപോയി പണവും സ്വത്തും തട്ടിയെടുത്ത കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. പൂതപ്പാറ അരയാക്കണ്ടിപ്പാറ അജ്മീര്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ശ്യാംസുന്ദര്‍ (45) ആണ് പിടിയിലായത്. കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ ടൗണ്‍ പൊലീസ് ഇൻസ്പെക്ടർ കൈലാസനാഥന്റെ നിര്‍ദേശപ്രകാരം സീനിയര്‍ സി.പി.ഒമാരായ ബൈജു, സംഗീത് എന്നിവര്‍ ചേര്‍ന്ന് എറണാകുളം വൈറ്റിലയില്‍ വച്ചാണ് പിടികൂടിയത്.2013 ആഗസ്ത് ആറിനാണ് താഴെചൊവ്വയില്‍ വച്ച് ഒരു വാനില്‍ നാരായണനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. വാനില്‍ വച്ച് ഭീകരമായി അക്രമിച്ച് …

hammer

ബി ജെ പി പ്രവർത്തകർക്ക് നേരെ ബോംബെറിഞ്ഞ കേസ്: 10 സി പി എം പ്രവർത്തകർക്ക് 25 വർഷം തടവും 2,60,000 രൂപ വീതം പിഴയും ശിക്ഷ

തളിപ്പറമ്പ്:ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പ്രമാദമായ കേസില്‍ പത്ത് സി.പി.എം പ്രവർത്തകർക്ക് 25 വര്‍ഷം തടവും 2,60,000 രൂപ വീതം പിഴയും. തളിപ്പറമ്പ് ജില്ലാ അഡീ. സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍.പ്രശാന്ത് ആണ് ഇന്ന് (ശനിയാഴ് ച )കേസില്‍ ശിക്ഷ വിധിച്ചത്. പ്രതികളെ വെള്ളിയാഴ്ച കോടതി കുറ്റക്കാരാണെന്നു കണ്ടെത്തിയിരുന്നു.സി.പി.എം ആലക്കോട് ഏരിയാ കമ്മിറ്റിയംഗവും തളിപ്പറമ്പ് താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്റെ ചെയര്‍മാനുമായ തിമിരി എളയാട് മേമന ഹൗസില്‍ എം.കെ.പ്രദീപ്കുമാര്‍ (59), സി.പി.എം മുന്‍ ഏരിയാ സെക്രട്ടറിയും …

യു.എസിലേക്ക് പോയ എയര്‍ ഇന്ത്യ പൈലറ്റിന്റെ കൈവശം കഞ്ചാവ്; ഇന്ത്യയിലേക്ക് തിരിച്ചയച്ചു

ന്യൂഡല്‍ഹി: കഞ്ചാവ് കൈവശം വച്ചതിന് എയര്‍ ഇന്ത്യ പൈലറ്റിനെ യു.എസില്‍ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തി. ഡല്‍ഹിയില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് യാത്ര ചെയ്ത എയര്‍ ഇന്ത്യ പൈലറ്റിന്റെ കൈവശമാണ് കഞ്ചാവ് കണ്ടെത്തിയത്. പൈലറ്റ് കഞ്ചാവ് കൈവശം വച്ചുവെങ്കിലും അത് അദ്ദേഹം ഉപയോഗിച്ചിരുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു. സാന്‍ഫ്രാന്‍സിസ്‌കോയില്‍ എത്തിയപ്പോള്‍ പ്രാദേശിക നിയമങ്ങള്‍ ലംഘിച്ചെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇയാളെ തിരിച്ചയച്ചത്. സംഭവത്തിന് പിന്നാലെ പൈലറ്റിനെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തി അന്വേഷണം ആരംഭിച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു. ഏപ്രില്‍ 14ന് ഡല്‍ഹിയില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്കുള്ള …

മത്സ്യബന്ധനത്തിന് പോയവര്‍ക്ക് ശ്വാസതടസം; 4 പേര്‍ കുഴഞ്ഞുവീണു

കോഴിക്കോട്: മത്സ്യബന്ധനത്തിന് പോയവര്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു. ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്ന് പുറപ്പെട്ട ആയിഷ ബോട്ടില്‍ മത്സ്യബന്ധനത്തിന് പോയ നാല് ജീവനക്കാര്‍ക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. 12പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. എഞ്ചിന്‍ റൂമില്‍ വെള്ളം കയറിയപ്പോള്‍ നോക്കാന്‍ ചെന്നതാണ് ജീവനക്കാര്‍. ഇതോടെ ശ്വാസതടസം അനുഭവപ്പെട്ട ഇവര്‍ കുഴഞ്ഞുവീണു. 10 നോട്ടിക്കല്‍ മൈല്‍ അകലവെച്ചാണ് ബോട്ടില്‍ വെള്ളം കയറിയത്. കുഴഞ്ഞുവീണവരെ ആശുപത്രിയിലെത്തിച്ചു.

മുഹിമ്മാത്ത് നഗർ ജുമാ മസ്‌ജിദ്‌ മഹല്ല് കമ്മിറ്റിക്ക് പുതിയ സാരഥികൾ

കാസർകോട്:പുത്തിഗെമുഹിമ്മാത്തുൽ മുസ്ലിമീൻ എഡ്യൂക്കേഷൻ സെന്ററിന് കീഴിൽ പ്രധാന ക്യാമ്പസിലുള്ള മുഹിമ്മാത്ത് നഗർ ജുമാ മസ്‌ജിദ്‌ മഹല്ല് കമ്മിറ്റിക്ക് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. സി എൻ അബ്ദുൽ ഖ അധ്യക്ഷതയിൽ അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ യോഗം ഉദ്ഘാടനം ചെയ്‌തു. അബ്ദുൽ കരീം ഹാദി പ്രാർത്ഥന നടത്തി.സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ,സി ഐ ഹാജി അമീറലി ചൂരി, ഉമ്മർ സഖാഫി കർന്നൂർ, പി എം മുഹമ്മദ് അലി, ലത്തീഫ് കെ എം സംബന്ധിച്ചു. ഭാരവാഹികളായി അബ്ദുല്‍ ഖാദര്‍ സഖാഫി …

ജോലികഴിഞ്ഞ് വീട്ടിലേയ്ക്ക് പോകുന്നതിനിടയില്‍ വാഹനങ്ങളില്‍ പിന്തുടര്‍ന്നെത്തി ആക്രമിച്ചു; യുവാവിനു ഗുരുതര പരിക്ക്, 4 പേര്‍ പൊലീസ് കസ്റ്റഡിയില്‍

കാസര്‍കോട്: ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് നടന്നു പോവുകയായിരുന്ന യുവാവിനെ വാഹനങ്ങളില്‍ പിന്തുടര്‍ന്നെത്തി ആക്രമിച്ചതായി പരാതി. വൊര്‍ക്കാടി, പതുപ്പിനക്കര ഹൗസിലെ രാകേഷ് (37) ആണ് ആക്രമത്തിനു ഇരയായത്. ഇയാള്‍ നല്‍കിയ പരാതിയില്‍ വൊര്‍ക്കാടിയിലെ അനില്‍, അശ്വിന്‍, അഭിഷേക്, മനോജ് എന്നിവര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.ഏപ്രില്‍ 11ന് രാത്രി ഒന്‍പതു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ജോലികഴിഞ്ഞ് വീട്ടിലേയ്ക്ക് പോവുകയായിരുന്ന രാകേഷിനെ സ്‌കൂട്ടറിലും ഓട്ടോയിലും പിന്തുടര്‍ന്ന് എത്തിയ അക്രമികള്‍ ബേക്കറി ജംഗ്ഷന്‍ പി സി റോഡില്‍ വച്ച് തടഞ്ഞു നിര്‍ത്തി ഇരുമ്പ് …

പ്രവാസിയുടെ വീട്ടില്‍ നിന്ന് 25 പവന്‍ സ്വര്‍ണം കവര്‍ന്നു; സമീപവാസി അറസ്റ്റില്‍

പത്തനംതിട്ട: പ്രവാസിയുടെ അടഞ്ഞുകിടന്നിരുന്ന വീട്ടില്‍ നിന്നു ലോക്കര്‍ അടക്കം 25 പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ സമീപവാസിയായ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. പുതുശേരി പന്നിക്കോട്ട് മോന്‍ പി. കുര്യാക്കോസ്(41) ആണ് അറസ്റ്റിലായത്. കുവൈത്തില്‍ ജോലി ചെയ്യുന്ന പുതുശേരി പ്ലാക്കോട്ട് ഷാജി പി. അലക്‌സിന്റെ വീട്ടിലെ സ്വര്‍ണാഭരങ്ങളാണ് മോഷണം പോയത്. സ്വര്‍ണത്തിനൊപ്പം വിലപിടിപ്പുള്ള രേഖകളും സിസിടിവിയുടെ ഡിവിആറും മോഷണം പോയിരുന്നു. വീടിന്റെ മേല്‍ക്കൂരയിലെ തടിയുടെ മച്ച് കുത്തിത്തുറന്നാണ് കള്ളന്‍ അകത്ത് കയറിയത്. മോഷണം നടക്കുന്ന സമയത്ത് ഷാജിയും ഭാര്യയും …

ഡെന്റല്‍ വിദ്യാര്‍ത്ഥിയുടെ മരണം; അധ്യാപികയെ ഭീഷണിപ്പെടുത്തിയ ലോണ്‍ ആപ്പ് നടത്തിപ്പുകാര്‍ അറസ്റ്റില്‍, പിടികൂടിയത് നോയിഡയില്‍ വച്ച് സാഹസികമായി

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ലോണ്‍ ആപ്പ് നടത്തിപ്പുകാര്‍ അറസ്റ്റില്‍. ‘ഇന്‍സ്റ്റന്റ് ഫണ്ട്‌സ് ‘എന്ന ലോണ്‍ ആപ്പ് നടത്തിപ്പുകാരായ ഉത്തര്‍പ്രദേശ് ഖാസിയാബാദ് സ്വദേശി ഋഷികേശ് തിവാരി (32), ഹരിയാന, ഫരീദാബാദ് സ്വദേശി പ്രകാശ് ജയ് (54), ഉത്തര്‍പ്രദേശിലെ പ്രശാന്ത് ഖേവല്‍ (28) എന്നിവരെയാണ് നോയിഡയില്‍ വച്ച് കണ്ണൂര്‍ സിറ്റി ക്രൈം പൊലീസ് സ്റ്റേഷനിലെ എസ് ഐ എസ് വി മിഥുനും സംഘവും അറസ്റ്റു ചെയ്തത്. സിറ്റി പൊലീസ് കമ്മീഷണര്‍ പി നിധിന്‍ …

വാല്‍പാറ ദുരന്തം: മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

മലപ്പുറം: വാല്‍പാറ അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും പരുക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. മരിച്ചവരുടെ പൊതുദര്‍ശന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഒന്‍പതി പേരാണ് അപകടത്തില്‍ മരിച്ചത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ കേരളത്തിലേക്ക് മാറ്റണമെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അപകടത്തില്‍ നടുങ്ങിയിരിക്കുന്ന സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിങ് നല്‍കുമെന്നും മന്ത്രി അറിയിച്ചു. മരിച്ച അധ്യാപകര്‍ക്ക് പകരക്കാരെ അടിയന്തരമായി നിയമിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു. മന്ത്രിയുടെ വാക്കുകള്‍: അപകടത്തില്‍ സമഗ്ര അന്വേഷണം നടത്തും. ബന്ധപ്പെട്ട എല്ലാ …