മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ ഭാഗങ്ങള്‍ അടര്‍ന്നുവീണു; ഡോക്ടറുടെ കാറിന് കേടുപാട്

കോട്ടയം: മാസങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പുതിയ സര്‍ജിക്കല്‍ ബ്ലോക്കിന്റെ ഭാഗങ്ങള്‍ അടര്‍ന്നുവീണു. 257 കോടി രൂപ ചെലവിട്ടു നിര്‍മിച്ച കെട്ടിടം ഫെബ്രുവരി 16നാണ് ഉദ്ഘാടനം ചെയ്തത്. പാര്‍ക്കിങ് സ്ഥലത്താണ് കെട്ടിടത്തിന്റെ ഭാഗം ഇടിഞ്ഞുവീണത്. ഇതോടെ ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന ഇഎന്‍ടി വിഭാഗത്തിലെ ഡോക്ടറുടെ കാറിന് കേടുപാടുകള്‍ സംഭവിച്ചു.

2025 ജൂലൈ മൂന്നിനാണ് പഴയ സര്‍ജിക്കല്‍ ബ്ലോക്കിലെ ശുചിമുറി സമുച്ചയം ഇടിഞ്ഞുവീണത്. തുടര്‍ന്നാണ് പുതിയ ബ്ലോക്കിലെ വാര്‍ഡുകള്‍ ഉപയോഗിച്ചു തുടങ്ങിയത്. ഹൈറ്റ്‌സ് എന്ന പൊതുമേഖല സ്ഥാപനമാണ് കെട്ടിടം പണിതത്. ഇതോടെ ഹൈറ്റ്‌സ് ഏജന്‍സിയില്‍ നിന്നുള്ള സേവനം മാറ്റണമെന്ന ആവശ്യം ശക്തമായി. കരാറനുസരിച്ച് കെട്ടിടം പണി തീര്‍ന്നതുമുതല്‍ മൂന്നു വര്‍ഷത്തേക്കാണ് ഹൈറ്റ്‌സിന് സര്‍വീസിങ് നല്‍കിയിരിക്കുന്നത്. ജലവിതരണത്തിനും ഇലക്ട്രിക് സംവിധാനങ്ങള്‍ക്കും ഉപയോഗിച്ചത് ഗുണമേന്മയില്ലാത്ത സാധനങ്ങളാണെന്ന പരാതി ഉയര്‍ന്നിരുന്നു. വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page