മൂക്കുത്തി പുറത്തെടുക്കാനും ഫയര്‍ ഫോഴ്‌സ്: 21 കാരിയുടെ മൂക്കില്‍ കുടുങ്ങിയ മൂക്കുത്തി അഗ്‌നിരക്ഷാസേന സാഹസികമായി പുറത്തെടുത്തു
കിഴക്കമ്പലം: അഴിച്ചെടുക്കുന്നതിനിടെ 21 കാരിയുടെ മൂക്കില്‍ കുടുങ്ങിയ മൂക്കുത്തി അഗ്‌നിരക്ഷാസേന സാഹസികമായി പുറത്തെടുത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പട്ടിമറ്റം സ്വദേശിനി മൂക്കുത്തി ഊരിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ അതിന്റെ തലഭാഗം മൂക്കിലെ തുളയിലൂടെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു. ഇതോടെ മൂക്കുത്തിയുടെ മുകള്‍ഭാഗം പുറത്തുനിന്ന് കാണാന്‍ കഴിയാത്ത വിധം ഉള്ളിലായി. വീട്ടുകാര്‍ മൂക്കുത്തി പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മൂക്കുത്തി മൂക്കില്‍ കുടുങ്ങിയതോടെ പെണ്‍കുട്ടിക്ക് വേദനയും പ്രയാസവും വര്‍ധിച്ചു. ഇതോടെ വീട്ടുകാര്‍ പെണ്‍കുട്ടിയുമായി പട്ടിമറ്റം അഗ്‌നിരക്ഷാ നിലയത്തില്‍ എത്തി സഹായം തേടുകയായിരുന്നു. സ്റ്റേഷന്‍ …