മുഹിമ്മാത്ത് നഗർ ജുമാ മസ്‌ജിദ്‌ മഹല്ല് കമ്മിറ്റിക്ക് പുതിയ സാരഥികൾ

കാസർകോട്:പുത്തിഗെമുഹിമ്മാത്തുൽ മുസ്ലിമീൻ എഡ്യൂക്കേഷൻ സെന്ററിന് കീഴിൽ പ്രധാന ക്യാമ്പസിലുള്ള മുഹിമ്മാത്ത് നഗർ ജുമാ മസ്‌ജിദ്‌ മഹല്ല് കമ്മിറ്റിക്ക് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. സി എൻ അബ്ദുൽ ഖ അധ്യക്ഷതയിൽ അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ യോഗം ഉദ്ഘാടനം ചെയ്‌തു. അബ്ദുൽ കരീം ഹാദി പ്രാർത്ഥന നടത്തി.സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ,സി ഐ ഹാജി അമീറലി ചൂരി, ഉമ്മർ സഖാഫി കർന്നൂർ, പി എം മുഹമ്മദ് അലി, ലത്തീഫ് കെ എം സംബന്ധിച്ചു. ഭാരവാഹികളായി അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍ (പ്രസിഡന്റ്), മുഹമ്മദ് ഹബീബ് തങ്ങള്‍ ടി വി, യൂസഫ് മുസ്ലിയാര്‍ പഞ്ചിക്കോടി, കോടി അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍ (വൈസ് പ്രസിഡന്റ്). സയ്യിദ് അഹ്‌മദ്‌ മുനീറുൽ അഹ്ദൽ തങ്ങള്‍ (ജനറല്‍ സെക്രട്ടറി). സി എന്‍ ആരിഫ് മുഹമ്മദ്, യൂസഫലി, അബ്ദുള്ള കുഞ്ഞി മുഖാരികണ്ടം, മുഹമ്മദ് ഹനീഫ് (സെക്രട്ടറി). പി എം മുഹമ്മദ് അലി എകെജി നഗര്‍ (ട്രഷറര്‍). സയ്യിദ് ഹാമിദ് അന്‍വര്‍ അഹദല്‍ തങ്ങൾ, ലത്തീഫ് ബാപ്പാലിപ്പൊനം, ഇബ്രാഹിം സഖാഫി കര്‍ന്നൂര്‍, മഹ്‌മൂദ് തൈര, സയ്യിദ് കരീം ഹാദി തങ്ങള്‍, അബ്ദുല്ല മൗലവി മുഗുറോഡ്, അബൂബക്കര്‍ ഗുഡ്ഡ, മുഹമ്മദ് ഗുണാജെ, അബ്ദുറഹീം കട്ടത്തടുക്ക, എച്ച് എ മുനീറുദ്ദീന്‍ ഹാജി എ കെ ജി നഗർ, അറന്തോട് മുഹമ്മദ് ഹാജി, അബ്ദുല്ല ബാപ്പുഞ്ഞി, ബഷീര്‍ ഹാജി മുഗു, മന്‍ഷാദ് അഹ്‌സനി (മെമ്പര്‍മാര്‍) എന്നിവരെ തെരെഞ്ഞെടുത്തു. മുഹമ്മദ് ഹബീബ് തങ്ങള്‍ ടി വി സ്വാഗതവും സി എൻ ആരിഫ് മുഹമ്മദ് നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുമ്പള, കൃഷ്ണ നഗറിനു സമീപത്ത്‌ യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസ്: വിദേശത്തേയ്ക്ക് കടക്കാനുള്ള ശ്രമത്തിനിടയില്‍ യുവാവ് ചെന്നൈയില്‍ പിടിയില്‍; കസ്റ്റഡിയിലായത് ബോവിക്കാനം സ്വദേശി

You cannot copy content of this page