യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചശേഷം വഴിയില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു; രണ്ടുപേര്‍ അറസ്റ്റില്‍
മലപ്പുറം: യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചശേഷം വഴിയില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ട സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശി മാനാത്ത് പറമ്പില്‍ മുഹമ്മദ് നിഹാല്‍ (22), ആലംകോട് സ്വദേശി വലിയകത്ത് വീട്ടില്‍ കബീര്‍ (28) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തില്‍ ഉള്‍പ്പെട്ട ഒരാളെ കണ്ടെത്താനായില്ല. ഇയാള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു. എസ്.ഐ വിനുവിന്റെയും ഡാന്‍സാഫ് അംഗങ്ങളുടെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. പിടിയിലായ കബീര്‍ സമാനമായ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് …