വാല്‍പാറ ദുരന്തം: മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

മലപ്പുറം: വാല്‍പാറ അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും പരുക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. മരിച്ചവരുടെ പൊതുദര്‍ശന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഒന്‍പതി പേരാണ് അപകടത്തില്‍ മരിച്ചത്.

പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ കേരളത്തിലേക്ക് മാറ്റണമെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അപകടത്തില്‍ നടുങ്ങിയിരിക്കുന്ന സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിങ് നല്‍കുമെന്നും മന്ത്രി അറിയിച്ചു. മരിച്ച അധ്യാപകര്‍ക്ക് പകരക്കാരെ അടിയന്തരമായി നിയമിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു.

മന്ത്രിയുടെ വാക്കുകള്‍:

അപകടത്തില്‍ സമഗ്ര അന്വേഷണം നടത്തും. ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളും മുഖ്യമന്ത്രി കൂടി ഇടപെട്ട് ചെയ്തിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത നമുക്ക് ഒരുമിച്ച് പുലര്‍ത്താം. സ്‌കൂളിലെ കാര്യങ്ങള്‍ തങ്ങളുടെ സ്വന്തം കാര്യം എന്നതുപോലെയാണ് അധ്യാപകര്‍ ചെയ്തിരുന്നത്. മാതൃകയാക്കേണ്ട കാര്യമാണ് അവര്‍ ചെയ്തിരുന്നത്. ശമ്പളം വാങ്ങുന്നതിനു വേണ്ടി പഠിപ്പിക്കുന്നു എന്നതിനപ്പുറം അവര്‍ എന്തൊക്കെയോ ആയിരുന്നു ആ സ്‌കൂളിന്. ചികിത്സയിലുള്ളവര്‍ക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്തു നല്‍കും- ശിവന്‍കുട്ടി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page