പ്രവാസിയുടെ വീട്ടില്‍ നിന്ന് 25 പവന്‍ സ്വര്‍ണം കവര്‍ന്നു; സമീപവാസി അറസ്റ്റില്‍

പത്തനംതിട്ട: പ്രവാസിയുടെ അടഞ്ഞുകിടന്നിരുന്ന വീട്ടില്‍ നിന്നു ലോക്കര്‍ അടക്കം 25 പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ സമീപവാസിയായ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. പുതുശേരി പന്നിക്കോട്ട് മോന്‍ പി. കുര്യാക്കോസ്(41) ആണ് അറസ്റ്റിലായത്. കുവൈത്തില്‍ ജോലി ചെയ്യുന്ന പുതുശേരി പ്ലാക്കോട്ട് ഷാജി പി. അലക്‌സിന്റെ വീട്ടിലെ സ്വര്‍ണാഭരങ്ങളാണ് മോഷണം പോയത്. സ്വര്‍ണത്തിനൊപ്പം വിലപിടിപ്പുള്ള രേഖകളും സിസിടിവിയുടെ ഡിവിആറും മോഷണം പോയിരുന്നു.

വീടിന്റെ മേല്‍ക്കൂരയിലെ തടിയുടെ മച്ച് കുത്തിത്തുറന്നാണ് കള്ളന്‍ അകത്ത് കയറിയത്. മോഷണം നടക്കുന്ന സമയത്ത് ഷാജിയും ഭാര്യയും കുവൈത്തിലായിരുന്നു. ഇവരുടെ മക്കള്‍ ചങ്ങനാശേരിയില്‍ പഠിക്കുകയാണ്. അവര്‍ വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

സ്വര്‍ണം കവര്‍ന്നശേഷം ഉപേക്ഷിച്ച ലോക്കര്‍ മണിമലയാറ്റിലെ കല്ലൂപ്പാറ മഠത്തുംകടവ് ഇരുമ്പ് പാലത്തിനു സമീപത്തുനിന്ന് പൊലീസ് കഴിഞ്ഞ ദിവസം കണ്ടെടുത്തു. പത്തനംതിട്ടയില്‍നിന്ന് എത്തിയ സ്‌കൂബ സംഘമാണ് മണിമലയാറ്റില്‍ നിന്ന് ലോക്കര്‍ മുങ്ങിയെടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page