മത്സ്യബന്ധനത്തിന് പോയവര്‍ക്ക് ശ്വാസതടസം; 4 പേര്‍ കുഴഞ്ഞുവീണു

കോഴിക്കോട്: മത്സ്യബന്ധനത്തിന് പോയവര്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു. ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്ന് പുറപ്പെട്ട ആയിഷ ബോട്ടില്‍ മത്സ്യബന്ധനത്തിന് പോയ നാല് ജീവനക്കാര്‍ക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. 12പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്.

എഞ്ചിന്‍ റൂമില്‍ വെള്ളം കയറിയപ്പോള്‍ നോക്കാന്‍ ചെന്നതാണ് ജീവനക്കാര്‍. ഇതോടെ ശ്വാസതടസം അനുഭവപ്പെട്ട ഇവര്‍ കുഴഞ്ഞുവീണു. 10 നോട്ടിക്കല്‍ മൈല്‍ അകലവെച്ചാണ് ബോട്ടില്‍ വെള്ളം കയറിയത്. കുഴഞ്ഞുവീണവരെ ആശുപത്രിയിലെത്തിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page