കാസര്‍കോട്: ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് നടന്നു പോവുകയായിരുന്ന യുവാവിനെ വാഹനങ്ങളില്‍ പിന്തുടര്‍ന്നെത്തി ആക്രമിച്ചതായി പരാതി. വൊര്‍ക്കാടി, പതുപ്പിനക്കര ഹൗസിലെ രാകേഷ് (37) ആണ് ആക്രമത്തിനു ഇരയായത്. ഇയാള്‍ നല്‍കിയ പരാതിയില്‍ വൊര്‍ക്കാടിയിലെ അനില്‍, അശ്വിന്‍, അഭിഷേക്, മനോജ് എന്നിവര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
ഏപ്രില്‍ 11ന് രാത്രി ഒന്‍പതു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ജോലികഴിഞ്ഞ് വീട്ടിലേയ്ക്ക് പോവുകയായിരുന്ന രാകേഷിനെ സ്‌കൂട്ടറിലും ഓട്ടോയിലും പിന്തുടര്‍ന്ന് എത്തിയ അക്രമികള്‍ ബേക്കറി ജംഗ്ഷന്‍ പി സി റോഡില്‍ വച്ച് തടഞ്ഞു നിര്‍ത്തി ഇരുമ്പ് വടി, ക്രിക്കറ്റ് ബാറ്റ്, സ്റ്റമ്പ് എന്നിവ ഉപയോഗിച്ച് ആക്രമിക്കുയായിരുന്നുവെന്നാണ് പരാതി.
കേസില്‍ നാലുപേരെ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് ചോദ്യം ചെയ്യുന്നു.






