കാസര്‍കോട്: മഴപ്പൊലിമ ഘോഷയാത്രക്കിടയിലേക്ക് ബൈക്ക് പാഞ്ഞു കയറി ആറ് പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരം. ശനിയാഴ്ച രാവിലെ 10 മണിയോടെ ഈസ്റ്റ് എളേരി പഞ്ചായത്ത് കമ്പല്ലൂരില്‍ സംഘടിപ്പിച്ച പരിപാടിക്കിടേയാണ് അപകടം. കമ്പല്ലൂര്‍ ഭഗവതി ക്ഷേത്രത്തിന് സമീപം വെച്ച് കടുമേനി ഭാഗത്ത് നിന്നും ഓടിച്ചു വന്ന ബൈക്ക് ഘോഷയാത്രക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഗുരുതരമായിപരുക്കേറ്റ ഒരാളെ പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ മറ്റുള്ളവരെ ചെറുപുഴയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉദ്ഘാടനത്തിനെത്തിയ കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വാഹനം കടന്നുപോയതിന് ശേഷമാണ് അപകടം സംഭവിച്ചത്.