കാസർകോട് : കാണാതായ ഹോട്ടല്‍ തൊഴിലാളിയെ 40 അടി താഴ്‌ചയുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസർകോട് ചെര്‍ക്കള ബേര്‍ക്കയിലെ ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനും കര്‍ണ്ണാടക, മടിക്കേരി സ്വദേശിയുമായ ഹസൈനാര്‍ ആണ് മരിച്ചത്. ചെര്‍ക്കളയിലെ ഹോട്ടല്‍ തൊഴിലാളിയാണ്. 35 വര്‍ഷമായി ഹസൈനാര്‍ ബേര്‍ക്കയിലാണ് താമസം.കഴിഞ്ഞ ദിവസം രാവിലെ മുതല്‍ കാണാതായ ഹസൈനാറിനായി വിവിധ സ്ഥലങ്ങളില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.രാത്രി 11 മണിയോടെ സംശയം തോന്നി വീട്ടിനു സമീപത്തെ കിണറ്റില്‍ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ഷെറിന്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. വിദ്യാനഗര്‍ പൊലീസ് കേസെടുത്തു.