കാസര്‍കോട്: കേരളത്തില്‍ 15 ട്രെയിനുകള്‍ക്ക് പുതുതായി സ്റ്റോപ്പുകള്‍ അനുവദിച്ച് റെയില്‍വേ. മലബാറിലെ ഒന്‍പത് സ്റ്റേഷനുകളിലാണ് പുതുതായി വണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചത്. കാസര്‍കോട് സ്റ്റേഷനില്‍ രണ്ട് ദീര്‍ഘദൂര ട്രെയിനുകള്‍ക്കും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ ഓഗസ്റ്റ് 15 മുതല്‍ ഈ ട്രെയിനുകള്‍ പുതിയ സ്റ്റോപ്പില്‍ നിര്‍ത്തിതുടങ്ങും. ദാദര്‍ – തിരുനെല്‍വേലി – ദാദര്‍ ഹംസഫര്‍ (22629/22630) 16 മുതലും, തിരുനെല്‍വേലി – ഗാന്ധിധാം ഹംസഫര്‍ (20923/20924) 17 മുതലും കാസര്‍കോട് നിര്‍ത്തും. തിരുവനന്തപുരം – മംഗളൂരു തിരുവനന്തപുരം എക്‌സ്പ്രസ് (16347/16348) 15 മുതല്‍ ഏഴിമലയില്‍ നിര്‍ത്തും. ഏറനാട് എക്‌സ്പ്രസ് (16605/16606) 15 മുതല്‍ പഴയങ്ങാടിയില്‍ നിര്‍ത്തും. കണ്ണൂര്‍ – യശ്വന്ത്പൂര്‍ കണ്ണൂര്‍ (16528/16527) പരപ്പനങ്ങാടിയില്‍ ഓഗസ്റ്റ് 15 മുതല്‍ നിര്‍ത്തും.
One Comment
കൊടകര കുഴൽപ്പന കേസിൽ പ്രതികളെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം പിണറായി വിജയൻറെ മകളുടെ കാര്യം മാത്രം പറഞ്ഞിട്ട് കാര്യമില്ല അനീതി ഇടപാട് നിയമം എല്ലാവർക്കും ബാധകമാണ്