കാസർകോട് : എടനാട്-കണ്ണൂർ സഹകരണ ബാങ്ക് കളത്തൂർ ശാഖാ മാനേജ റെ വീടിനോട് ചേർന്നുള്ള കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നാരമ്പാടിക്കടുത്ത നടുവങ്കടിയിലെ പി. രാമചന്ദ്രയെ (46) ആണ് വെള്ളിയാ ഴ്ച വൈകീട്ടോടെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. ബാങ്കിൽനിന്ന് വ്യാഴാഴ്ച അവധിയെടുത്ത് താക്കോൽ കൈമാറിയിരുന്നു. ഭാര്യക്കും മകനും ഒന്നിച്ചായിരുന്നു താമസം.ഭാര്യ കമലാക്ഷി മൗവ്വാറിലെ സ്വന്തം വീട്ടിലും ഒൻപതാം തരം വിദ്യാർഥിയായ ഏക മകൻ വൈശാഖ് സ്കൂളിലും പോയിരുന്നു. അയൽവാസിയായ സ്ത്രീ വൈകീട്ട് പശുവിന്റെ വെള്ളമെടുക്കുന്നതിന് വീട്ടിലെത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. അസ്വഭാവിക മരണത്തിന് പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.