മെസി എത്തിയതോടെ ഇന്റര്‍ മയാമിക്ക് ചരിത്രജയം; ഏഴ് കളികളില്‍ 10 ഗോള്‍

മയാമി : നാഷ്‌വില്ലില്‍ നടന്ന ലീഗ് കപ്പ് ഫൈനലില്‍ ഇന്റര്‍ മയാമിക്ക് ചരിത്ര വിജയം. പെനാള്‍ട്ടി ഷൂട്ടൗട്ടിലാണ് മെസ്സിയും സംഘവും നാഷ്‌വില്ലിനെ മറികടന്ന് വിജയ കിരീടം സ്വന്തമാക്കിയത്. മുഴുവന്‍ സമയം കഴിഞ്ഞപ്പോഴും 1-1 സമനിലയില്‍ തുടര്‍ന്നതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. മത്സരത്തിന്റെ 23ാം മിനിട്ടില്‍ മെസി ആദ്യ ഗോള്‍ നേടുകയും ഇന്റര്‍ മയാമി മുമ്പിലെത്തുകയും ചെയ്തു. നാഷ്വിലിന് വേണ്ടി രണ്ടാം പകുതി ആരംഭിച്ച് 57ാം മിനിട്ടില്‍ ഫാഫേ പികൗള്‍ട്ട് തിരിച്ചടിച്ചു. പിന്നീട് ഇരു ടീമുകളും ലീഡ് ചെയ്യാന്‍ …

കേരളത്തിലും കര്‍ണാടകയിലും നിരവധി കേസുകള്‍, പോലീസിന് പേടി സ്വപ്‌നമായ മുടിപ്പു റഫീഖ് അറസ്റ്റില്‍

മംഗളൂരു: കേരളത്തിലും കര്‍ണാടകയിലുമായി നിരവധി കേസുകളില്‍ പ്രതിയായി ഒന്നര വര്‍ഷത്തിലേറെയായി ഒളിവില്‍ കഴിയുകയായിരുന്ന യുവാവിനെ മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. മുടിപ്പു സ്വദേശി മുടിപ്പു റഫീഖ് എന്ന മുഹമ്മദ് റഫീഖാ(36)ണ് അറസ്റ്റിലായത്. ബംഗളൂരുവിലെ ഹൊസ്‌കോട്ടെയില്‍ വെച്ച് കസ്റ്റഡിയിലെടുത്ത റഫീഖിനെ തുടര്‍ന്ന് വനിതാ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.മുള്‍ക്കി പൊലീസ് സ്റ്റേഷനില്‍ മോഷണക്കേസ്, ബാര്‍കെ പൊലീസ് സ്റ്റേഷനില്‍ വധശ്രമക്കേസ്, വനിതാ പൊലീസ് സ്റ്റേഷനില്‍ പോക്‌സോ കേസ്, ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ കവര്‍ച്ച ഗൂഢാലോചന, കൊണാജെയില്‍ തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കേസുകളാണ് റഫീഖിന്റെ …

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ബൈനറി സിനിമയുടെ സംവിധായകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവസംവിധായകനെ പോക്‌സോ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. കുരുവങ്ങാട് കേളമ്പത്ത് ജാസിക് അലിയെ ആണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിച്ച് കുട്ടിയെ പലയിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതി. പൊലീസ് കേസ് എടുത്തതോടെ ജാസിക് ഒളിവില്‍ പോയിരുന്നു. ഒളിച്ച് താമസിച്ചിരുന്ന നടക്കാവിലെ വീട്ടില്‍ പൊലീസ് എത്തിയതോടെ ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. പൊലീസ് സാഹസികമായി ഇയാളെ പിടികൂടുകയായിരുന്നു. ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ ബൈനറി എന്ന സിനിമയുടെ …

കണ്ണൂരിൽ ലോറി ബൈക്കിടിച്ചു കാസർകോട്ടെ രണ്ട് യുവാക്കൾ മരിച്ചു

കണ്ണൂര്‍: ദേശീയപാത തളാപ്പില്‍ മിനി ലോറി ബൈക്കിലിടിച്ച് കാസര്‍കോട് സ്വദേശികളായ രണ്ടുയുവാക്കള്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ എ കെ ജി ആശുപത്രിക്ക് മുന്നില്‍ വെച്ചാണ് അപകടമുണ്ടായത്. കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ കമ്പാര്‍ ബെദിരടുക്കയിലെ മനാഫ് (24), സുഹൃത്ത് ലത്തീഫ് (23) എന്നിവരാണ് മരിച്ചത്. കണ്ണൂരില്‍ നിന്ന് കാസര്‍കോട് വരികയായിരുന്നു ബൈക്കിലെ യാത്രക്കാർ. മംഗളൂരുവിൽ നിന്ന് ആയിക്കരയിലേക്ക് പോവുകയായിരുന്ന മിനി ലോറി. അപകടത്തില്‍ യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു. അപകട വിവരം അറിഞ്ഞ് ബന്ധുക്കൾ കണ്ണൂരിലേക്ക് പുറപ്പെട്ടു. …

ലഡാക്കിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഒൻപതു പേർ മരിച്ചു

ശ്രീനഗർ: ലഡാക്കിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഒൻപതു സൈനികർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച വൈകിട്ട് ആറരയോടെ കാറുവിൽനിന്നു സമീപത്തെ തടാകത്തിന് അടുത്തയുള്ള ക്യാറിയിലേക്കു സഞ്ചരിക്കുന്നതിനിടെയാണ് അപകടം. പത്ത് സൈനികർ സഞ്ചരിച്ച ട്രക്ക് റോഡിൽനിന്ന് മലയിടുക്കിലേക്ക് മറിഞ്ഞ് പുഴയിൽ പതിക്കുകയായിരുന്നു. 10 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. എട്ട് ജവാൻമാരും ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറുമാണ് മരിച്ചത്.മറ്റൊരു എസ്.യു.വിയും ആംബുലൻസും ഉൾപ്പെടെ 34 സൈനികർ ഉൾപ്പെട്ട ട്രൂപ്പിന്റെ ഭാഗമായിരുന്നു അപകട്ടത്തിൽപ്പെട്ട ട്രക്ക്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

കണ്ണൂരിൽ ട്രെയിനുകൾക്ക് നേരെ കല്ലെറിഞ്ഞ ആൾ പിടിയിൽ: കല്ലെറിഞ്ഞത് മദ്യലഹരിയിലെന്നു ഒഡിഷ സ്വദേശി

കണ്ണൂർ : കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയിൽ. ഒഡിഷ സ്വദേശി സർവേഷാണ് പിടിയിലായത്.ബിയര്‍ കുടിച്ചശേഷമാണ് സര്‍വേഷ് രണ്ട് ട്രെയിനുകള്‍ക്കും കല്ലെറിഞ്ഞത്. കല്ലെറിഞ്ഞത് മദ്യ ലഹരിയിലെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ചെന്നൈ സൂപ്പർ ഫാസ്റ്റിനും നേത്രാവതി എക്‌സ്പ്രസിനും കല്ലെറിഞ്ഞത് ഇതേയാളെന്ന് പൊലീസ് പറയുന്നു. അതേസമയംട്രെയിനിന് കല്ലെറിഞ്ഞത് ആസൂത്രിതമല്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. പ്രതി കുറ്റം സമ്മതിച്ചെന്ന് കണ്ണൂര്‍ പൊലീസ് കമ്മിഷണര്‍ അജിത് കുമാര്‍ പറഞ്ഞു. 200 സിസിടിവികള്‍ പരിശോധിച്ചു എന്നും നിലവില്‍ അട്ടിമറി …

ചിത്താരിയില്‍ ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു

കാഞ്ഞങ്ങാട് : ചിത്താരി കെ.എസ്.ടി.പി റോഡില്‍ ടാങ്കര്‍ ലോറി മോട്ടോര്‍ ബൈക്കില്‍ ഇടിച്ച് യുവാവ് മരിച്ചു. നോര്‍ത്ത് ചിത്താരിയിലെ വ്യാപാരി അസൈനാറിന്റെ മകന്‍ അബ്ദുള്ള (20) യാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് നോര്‍ത്ത് ചിത്താരി പള്ളിക്ക് സമീപത്താണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ അബ്ദുള്ളയെ മംഗളുരുവിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പെണ്‍കുട്ടിയെ പ്രതി വീട്ടില്‍ കയറി വെട്ടിപ്പരുക്കേല്‍പിച്ച പോക്‌സോ കേസിലെ പ്രതി ആത്മഹത്യ ചെയ്തു

എറണാകുളം: പെണ്‍കുട്ടിയെ പ്രതി വീട്ടില്‍ കയറി വെട്ടിപ്പരുക്കേല്‍പിച്ച് പോക്‌സോ കേസിലെ പ്രതി ആത്മഹത്യ ചെയ്തു. എറണാകുളം ജില്ലയിലെ ഇലഞ്ഞിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ പിതൃസഹോദരനാണ് പ്രതി. ശനിയാഴ്ച രാവിലെ 11.30ഓടെയാണ് കുട്ടിയെ വീട്ടില്‍ കയറി ആക്രമിച്ചത്. കുട്ടി വീട്ടില്‍ ഒറ്റയ്ക്കുള്ള സമയത്തായിരുന്നു സംഭവം. പെണ്‍കുട്ടി തുണി അലക്കുന്നതിനിടെ പിറകിലൂടെ എത്തി പ്രതി വാക്കത്തി ഉപയോഗിച്ച് തലയ്ക്ക് വെട്ടുകയായിരുന്നു. പെണ്‍കുട്ടിയുടെ തലയുടെ ഇടതു വശത്ത് ചെവിയുടെ പിന്നില്‍ ആഴത്തില്‍ മുറിവുണ്ട്. പരുക്കേറ്റ പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. …

സാധാരണ ടിക്കറ്റെടുത്ത് റിസര്‍വേഷന്‍ കോച്ചില്‍ ഇരുന്നു; മാറിയിരിക്കാന്‍ പറഞ്ഞ വനിതാ ടി.ടി.ഇയുടെ മുഖത്തടിച്ച് മധ്യവയസ്‌കന്‍

കോഴിക്കോട്: ട്രെയിനില്‍ വനിതാ ടി.ടി.ഇ.യ്ക്ക് നേരേ യാത്രക്കാരന്റെ ആക്രമണം. പാലക്കാട് സ്വദേശിയായ രജിതയ്ക്ക് നേരേയാണ് ആക്രമണമുണ്ടായത്. മംഗളൂരു-ചെന്നൈ എഗ്മോര്‍ എക്സ്പ്രസില്‍ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. സാധാരണ ടിക്കറ്റെടുത്ത് റിസര്‍വേഷന്‍ കോച്ചില്‍ ഇരിക്കുകയായിരുന്ന യാത്രക്കാരനോട് മാറിയിരിക്കാന്‍ പറഞ്ഞതാണ് ആക്രമണത്തിന് കാരണമായതെന്നാണ് ടി.ടി.ഇ പറയുന്നത്.ട്രെയിന്‍ വടകരയ്ക്കും കൊയിലാണ്ടിക്കും ഇടയില്‍ എത്തിയപ്പോളാണ് 72 വയസ്സുള്ള യാത്രക്കാരനോട് കോച്ചില്‍നിന്ന് മാറിയിരിക്കണമെന്ന് ടി.ടി.ഇ. ആവശ്യപ്പെട്ടത്. എന്നാല്‍, യാത്രക്കാരന്‍ ഇതിന് തയ്യാറായില്ല. വീണ്ടും മാറിയിരിക്കാന്‍ നിര്‍ബന്ധിച്ചതോടെ യാത്രക്കാരന്‍ ടി.ടി.ഇ.യുടെ മുഖത്തടിച്ചു. തുടര്‍ന്ന് യാത്രക്കാര്‍ ഇയാളെ പിടിച്ചുമാറ്റിയെങ്കിലും …

എന്നും 500 രൂപയുടെ നോട്ടുമായി പച്ചക്കറി കടയില്‍; 45 ലക്ഷം രൂപയുടെ കള്ളനോട്ട് ചെലവാക്കാന്‍ ശ്രമിച്ച മുന്‍ സൈനികനും സഹോദരനും പിടിയില്‍

ചെന്നൈ: നഗരമധ്യത്തിലെ വീട്ടില്‍നിന്ന് പോലീസ് 45 ലക്ഷം രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്തു.മുന്‍ സൈനികനും സഹോദരനും അറസ്റ്റില്‍. നുങ്കമ്പാക്കത്തെ പുഷ്പാനഗറില്‍ താമസിക്കുന്ന 65 കാരനായ മുന്‍ സൈനികന്‍ അണ്ണാമലൈ(62)യും സോഹദരന്‍ സുബ്രഹ്‌മണ്യ(64)നും ആണ് അറസ്റ്റിലായത്.സുബ്രമണി മുന്‍പട്ടാളക്കാരനും അണ്ണാമലൈ അഭിഭാഷകനുമാണ്. ഇരുവരും ചേര്‍ന്ന് 500 രൂപയുടെ കള്ളനോട്ട് മാറാന്‍ ശ്രമിച്ചതായി പോലീസ് പറഞ്ഞു. ഇവരില്‍ നിന്നും 45.2 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍, പ്രിന്റിംഗ്, പേപ്പര്‍ കട്ടിംഗ് മെഷീനുകള്‍, പണം എണ്ണുന്ന ഉപകരണങ്ങള്‍ തുടങ്ങിയവ പിടിച്ചെടുത്തു. പച്ചക്കറി വാങ്ങിയ ഒരാള്‍ 500 …

കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രചരണം, ഇന്ത്യ ചുറ്റാനിറങ്ങി ഈ കുടുംബം

കാസര്‍കോട്: കേരളത്തിന്റെ സംസ്കാരവും, പ്രകൃതി സൗന്ദര്യവും, വിനോദ സഞ്ചാര സാധ്യതയും മറ്റ് സംസ്ഥാനത്തുള്ളവരെ പരിചയപ്പെടുത്തുകയും, അവരെ ആകർഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഭാരത പര്യടനത്തിന് ഒരുങ്ങുകയാണ് മൊഗ്രാലിലെ ഫാത്തിമത്ത് അഷ്ഫാനയും കുടുംബവും. അഷ്ഫാനയുടെ ഭർത്താവ് ഗാളിമുഗത്തെ മുഹമ്മദ് ഷിംഷാദ്, മകൻ മുഹമ്മദ് ഷൈൻ, സഹോദരി ഖദീജത്ത് ശാസ എന്നിവരടങ്ങിയ 4അംഗ കുടുംബമാണ് സ്വന്തം വാഹനത്തിൽ പര്യടനത്തിനൊരുങ്ങുന്നത്. ഞായറാഴ്ച രാവിലെ 11:30ന് (20/08/23) കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന പര്യടനം എൻഎ നെല്ലിക്കുന്ന് എംഎൽഎ ഫ്ലാഗ് …

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും അന്തേവാസികളെ കാണാതാകുന്നു, 14 കാരനുവേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി

കാസര്‍കോട്: പരവനടുക്കം ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും അന്തേവാസികളെ കാണാതാകുന്ന സംഭവം വര്‍ധിക്കുന്നു. ഈമാസം 10നു കാണാതായ ന്യൂഡല്‍ഹി ശാസ്ത്രി പാര്‍ക്ക് ബുലാന്‍ മസ്ജിദ് സ്വദേശി അര്‍മാന്‍ അന്‍സാരി (14) യെ കണ്ടെത്തുന്നതിന് മേല്‍പറമ്പ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ആഗസ്റ്റ് പത്തിന് വൈകിട്ടാണ് കുട്ടിയെ ഗവ.ഒബ്സര്‍വേഷന്‍ ഹോമില്‍ നിന്ന് കാണാതായത്. ജീവനക്കാരുടെ കണ്ണുവെട്ടിച്ച് പുറത്തുപോവുകയായിരുന്നു. തുടര്‍ന്നു ജീവനക്കാരുടെ പരാതിയില്‍ മേല്‍പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുട്ടിയെ കണ്ടുകിട്ടുന്നവര്‍ അറിയിക്കണമെന്ന് മേല്‍പറമ്പ പൊലീസ് അറിയിച്ചു.കഴിഞ്ഞ ജൂണിലും ഒരു 15 …

രോഗിയെയും കൊണ്ടുപോയ ആംബുലന്‍സ്‌ മറിഞ്ഞു ഡ്രൈവര്‍ മരിച്ചു

മംഗ്‌ളൂരു: അത്യാസന്ന നിലയിലായ രോഗിയെയും കൊണ്ട്‌ ആശുപത്രിയിലേയ്‌ക്ക്‌ പോകുകയായിരുന്ന ആംബുലന്‍സ്‌ മറിഞ്ഞ്‌ ഡ്രൈവര്‍ മരിച്ചു. ബണ്ട്വാള്‍, മടന്തിയാറിലെ ശബീര്‍ അഹമ്മദ്‌ (32) ആണ്‌ മരിച്ചത്‌. കഴിഞ്ഞ ദിവസമായിരുന്നു അപകടം. ബെല്‍ത്തങ്ങാടിയില്‍ നിന്നു മംഗ്‌ളൂരുവിലേയ്‌ക്ക്‌ വരികയായിരുന്നു ആംബുലന്‍സ്‌. ഇതിനിടയില്‍ നിയന്ത്രണം തെറ്റിയ ആംബുലന്‍സ്‌ റോഡരുകിലെ മണ്‍തിട്ടയിലിടിച്ചു മറിയുകയായിരുന്നു. രോഗിയും കൂടെ ഉണ്ടായിരുന്നവരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.മികച്ച ആംബുലന്‍സ്  ഡ്രൈവറായി പേരെടുത്ത ആളായിരുന്നു ശബീര്‍ അഹമ്മദ്. രണ്ടു ദിവസം മുമ്പ്‌ ഹൃദയാഘാതമുണ്ടായി മരണത്തോട്‌ മല്ലടിച്ച ഒരാളെ ചുരുങ്ങിയ സമയം കൊണ്ട്‌ …

ബന്ധുവീട്ടിലെത്തി മടങ്ങവെ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; മരക്കൊമ്പ് ദേഹത്ത് കയറി യുവാവിന് ദാരുണാന്ത്യം

കണ്ണൂര്‍: ആറളം ഫാമില്‍ കാര്‍ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് മരക്കൊമ്പ് ദേഹത്ത് കയറി യുവാവ് മരിച്ചു. കണ്ണൂര്‍ ആഡൂര്‍ കോങ്ങാട്ട് പീടികക്ക് സമീപം സറീന മന്‍സില്‍ ഷാഹിദ് (23) ആണ് മരിച്ചത്. അസീസിന്റെയും പരേതയായ സറീനയുടെയും മകനാണ്. മുഴക്കുന്നിലെ ബന്ധുവീട്ടിലെത്തിയതായിരുന്നു ഷാഹിദ്. വെള്ളിയാഴ്ച വൈകീട്ട് നാലോടെ ആറളം ഫാം കാണാനെത്തിയപ്പോഴാണ് അപകടം നടന്നത്. ആറളം ഫാം ഗോഡൗണിന് സമീപത്ത് നിയന്ത്രണംവിട്ട കാര്‍ സമീപത്തെ മരത്തിലിടിച്ചതിനെ തുടര്‍ന്ന് മരത്തിന്റെ ഒരു ഭാഗം കാറിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ത്ത് ഷാഹിദിന്റെ ദേഹത്തേക്ക് …

കെട്ടിടത്തിനു മുകളില്‍ ഉറങ്ങാന്‍ കിടന്ന യുവാവ്‌ വീണു മരിച്ച നിലയില്‍

കാസർകോട് : ക്വാര്‍ട്ടേഴ്‌സ്‌ കെട്ടിടത്തിനു മുകളില്‍ ഉറങ്ങാന്‍ കിടന്ന യുവാവ്‌ വീണു മരിച്ച നിലയില്‍. രാജസ്ഥാന്‍ ചോടഗാവ്‌ സ്വദേശിയും സീതാംഗോളിയിലെ ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനുമായ കേംരാജ്‌ ഗുജ്ജാര്‍ (42)ആണ്‌ മരിച്ചത്‌. ഇയാളും സഹോദരന്‍ യമരാജും 20 വര്‍ഷത്തോളമായി സീതാംഗോളിയില്‍ താമസിച്ച്‌ മാര്‍ബിള്‍ ജോലി ചെയ്‌തുവരികയായിരുന്നു. ഇവർക്കൊപ്പം മറ്റ് രണ്ട്  തൊഴിലാളികളുമുണ്ട്. നാലു പേരും ഒരു മുറിയിലായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിച്ചശേഷം മുറിയിൽ ചൂട്‌ സഹിക്കാന്‍ കഴിയാത്തതുകാരണം ടെറസിലാണ്‌ എല്ലാവരും ഉറങ്ങി കിടന്നതെന്ന് കൂടെയുള്ളവർ പറഞ്ഞു. …

കുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവിനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു; പിടി കൂടിയത് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച്

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ നഗ്നതാ പ്രദർശനവുമായെത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കീഴാറൂർ പഴഞ്ഞിപ്പാറ ഹരിജൻ കോളനി വി.എസ്.ഭവനിൽ വി.എസ്.സജുവിനെയാണ് (32) പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 16 ന് രാവിലെ 9 മണിയോടെ ചീനിവിളയിൽ വച്ച് സ്കൂളിൽ പോവുകയായിരുന്ന അഞ്ചാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് നേരെയാണ് യുവാവ് നഗ്നതാ പ്രദർശനം നടത്തിയത്. ബൈക്കിൽ പോവുകയായിരുന്ന സജു കുട്ടികളെ കണ്ട ഉടനെ ബൈക്ക് നിർത്തി ലൈംഗീക അവയവം പുറത്ത് എടുത്ത് ചേഷ്ടകൾ കാട്ടുകയായിരുന്നു. കുട്ടികൾ വീട്ടിലെത്തി …

റേഷൻ കട വഴി വിതരണം ചെയ്യാനുള്ള നാലായിരം ക്വിന്‍റലോളം അരി എഫ്.സി.ഐ ഗോഡൗണിൽ നിന്ന് കാണാനില്ല; ഗോഡൗൺ മാനേജർ കസ്റ്റഡിയിൽ

ബണ്ട്വാൾ : ബണ്ട്വാൾ താലൂക്കിൽ പൊതുവിതരണ സംവിധാനത്തിന് കീഴിൽ റേഷൻ കാർഡ് ഉടമകൾക്ക് വിതരണം ചെയ്യുന്നതിനായി ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വിതരണം ചെയ്ത ആയിരക്കണക്കിന് ക്വിന്‍റൽ അരി കാണാതായതായി റിപ്പോർട്ട്. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. 1,32,36,030 രൂപ വിലമതിക്കുന്ന 3,892 ക്വിന്‍റൽ അരിയാണ് കാണാതായത്. ഇതു സംബന്ധിച്ച് കർണാടക ഫുഡ് ആൻഡ് സിവിൽ സപ്ലൈ ഓഫീസ് മാനേജർ ശരത് കുമാർ ഹോണ്ട ബണ്ട്വാൾ ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ബി സി റോഡ് …

ഫോണിനൊപ്പം ഉറങ്ങുന്നവരാണോ നിങ്ങൾ?.എന്നാലിക്കാര്യം അറിയണം;ഐ ഫോണിന് സമീപം ഉറങ്ങരുത് ; മുന്നറിയിപ്പുമായി ആപ്പിൾ

വെബ്ബ് ഡെസ്ക് : നമ്മളിൽ പലരും ഫോണിൽ നോക്കി ഇരുന്ന് ഒടുവിൽ ഫോൺ അടുത്ത് വെച്ച് കിടന്നുറങ്ങുന്നവരായിരിക്കും. ഇത്തരം ശീലമുള്ളവർ നിശ്ചയമായും അറിയേണ്ട കാര്യമാണ് ഐ ഫോൺ നിർമ്മാതാക്കളായ ആപ്പിളിന്‍റെ മുന്നറിയിപ്പ്.  ചാർജിംഗ് ഫോണിന് സമീപം ഉറങ്ങുന്നത് തീ, വൈദ്യുതാഘാതം, പരിക്കുകൾ, വസ്തുവകകൾക്ക് നാശം എന്നിങ്ങനെ അപകടങ്ങള്‍ ഉണ്ടാക്കുമെന്ന് ആപ്പിൾ മുന്നറിയിപ്പ് നൽകുന്നു.ശരിയായ ഫോൺ ചാർജിംഗിന്റെ പ്രാധാന്യവും, ചാർജിംഗ് കേബിളിനടുത്ത് ഉറങ്ങുന്നതു മൂലം ഉണ്ടാകാവുന്ന അപകടസാധ്യതകൾ എടുത്തുകാണിക്കുകയും ചെയ്യുകയാണ് അറിയിപ്പിലൂടെ കമ്പനി.തീപിടുത്തം, വൈദ്യുതാഘാതം, പരിക്കുകൾ അല്ലെങ്കിൽ ഫോണിനും …