മംഗ്‌ളൂരു: അത്യാസന്ന നിലയിലായ രോഗിയെയും കൊണ്ട് ആശുപത്രിയിലേയ്‌ക്ക് പോകുകയായിരുന്ന ആംബുലന്‍സ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ബണ്ട്വാള്‍, മടന്തിയാറിലെ ശബീര്‍ അഹമ്മദ് (32) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു അപകടം. ബെല്‍ത്തങ്ങാടിയില്‍ നിന്നു മംഗ്‌ളൂരുവിലേയ്‌ക്ക് വരികയായിരുന്നു ആംബുലന്‍സ്. ഇതിനിടയില്‍ നിയന്ത്രണം തെറ്റിയ ആംബുലന്‍സ് റോഡരുകിലെ മണ്‍തിട്ടയിലിടിച്ചു മറിയുകയായിരുന്നു. രോഗിയും കൂടെ ഉണ്ടായിരുന്നവരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.മികച്ച ആംബുലന്‍സ് ഡ്രൈവറായി പേരെടുത്ത ആളായിരുന്നു ശബീര്‍ അഹമ്മദ്. രണ്ടു ദിവസം മുമ്പ് ഹൃദയാഘാതമുണ്ടായി മരണത്തോട് മല്ലടിച്ച ഒരാളെ ചുരുങ്ങിയ സമയം കൊണ്ട് ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തിയിരുന്നു. തൊട്ടു പിന്നാലെത്തന്നെ ശബീര്‍ അഹമ്മദ് അപകടത്തില്‍ മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്‌ത്തി