തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ നഗ്നതാ പ്രദർശനവുമായെത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കീഴാറൂർ പഴഞ്ഞിപ്പാറ ഹരിജൻ കോളനി വി.എസ്.ഭവനിൽ വി.എസ്.സജുവിനെയാണ് (32) പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 16 ന് രാവിലെ 9 മണിയോടെ ചീനിവിളയിൽ വച്ച് സ്കൂളിൽ പോവുകയായിരുന്ന അഞ്ചാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് നേരെയാണ് യുവാവ് നഗ്നതാ പ്രദർശനം നടത്തിയത്. ബൈക്കിൽ പോവുകയായിരുന്ന സജു കുട്ടികളെ കണ്ട ഉടനെ ബൈക്ക് നിർത്തി ലൈംഗീക അവയവം പുറത്ത് എടുത്ത് ചേഷ്ടകൾ കാട്ടുകയായിരുന്നു. കുട്ടികൾ വീട്ടിലെത്തി വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നൽകിയ പരാതിയിൽ മാറനല്ലൂർ പൊലീസ് സി സി ടിവി ദൃശ്യങ്ങൾ ഉൾപെടെ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരം കേസ്സെടുത്തതായി പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.