ചെന്നൈ: നഗരമധ്യത്തിലെ വീട്ടില്‍നിന്ന് പോലീസ് 45 ലക്ഷം രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്തു.
മുന്‍ സൈനികനും സഹോദരനും അറസ്റ്റില്‍. നുങ്കമ്പാക്കത്തെ പുഷ്പാനഗറില്‍ താമസിക്കുന്ന 65 കാരനായ മുന്‍ സൈനികന്‍ അണ്ണാമലൈ(62)യും സോഹദരന്‍ സുബ്രഹ്‌മണ്യ(64)നും ആണ് അറസ്റ്റിലായത്.
സുബ്രമണി മുന്‍പട്ടാളക്കാരനും അണ്ണാമലൈ അഭിഭാഷകനുമാണ്. ഇരുവരും ചേര്‍ന്ന് 500 രൂപയുടെ കള്ളനോട്ട് മാറാന്‍ ശ്രമിച്ചതായി പോലീസ് പറഞ്ഞു. ഇവരില്‍ നിന്നും 45.2 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍, പ്രിന്റിംഗ്, പേപ്പര്‍ കട്ടിംഗ് മെഷീനുകള്‍, പണം എണ്ണുന്ന ഉപകരണങ്ങള്‍ തുടങ്ങിയവ പിടിച്ചെടുത്തു. പച്ചക്കറി വാങ്ങിയ ഒരാള്‍ 500 രൂപയുടെ നാല് നോട്ടുകള്‍ നല്‍കിയതിനെ തുടര്‍ന്ന് പച്ചക്കറി കച്ചവടക്കാരനായ മണി കള്ളനോട്ട് സംശയിച്ച് പോലീസില്‍ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.
