റേഷൻ കട വഴി വിതരണം ചെയ്യാനുള്ള നാലായിരം ക്വിന്‍റലോളം അരി എഫ്.സി.ഐ ഗോഡൗണിൽ നിന്ന് കാണാനില്ല; ഗോഡൗൺ മാനേജർ കസ്റ്റഡിയിൽ

ബണ്ട്വാൾ : ബണ്ട്വാൾ താലൂക്കിൽ പൊതുവിതരണ സംവിധാനത്തിന് കീഴിൽ റേഷൻ കാർഡ് ഉടമകൾക്ക് വിതരണം ചെയ്യുന്നതിനായി ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വിതരണം ചെയ്ത ആയിരക്കണക്കിന് ക്വിന്‍റൽ അരി കാണാതായതായി റിപ്പോർട്ട്. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. 1,32,36,030 രൂപ വിലമതിക്കുന്ന 3,892 ക്വിന്‍റൽ അരിയാണ് കാണാതായത്. ഇതു സംബന്ധിച്ച് കർണാടക ഫുഡ് ആൻഡ് സിവിൽ സപ്ലൈ ഓഫീസ് മാനേജർ ശരത് കുമാർ ഹോണ്ട ബണ്ട്വാൾ ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ബി സി റോഡ് കെ എസ് ആർ ടി സി ഡിപ്പോക്ക് മുന്നിലെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന അരിയാണ് കാണാതായത്. ഗോഡൗൺ സൂപ്പർ വൈസർ വിജയിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

 വിജയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കണമെന്ന് കാണിച്ച് എം എൽ എ രാജേഷ് നായിക് ഡെപ്യൂട്ടി കമ്മീഷണർക്ക് കത്ത് നൽകി. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വിതരണം ചെയ്യുന്ന അരി ദുരുപയോഗം സംബന്ധിച്ച് കുറച്ച് കാലമായി പൊതുജനങ്ങൾക്ക് പരാതിയുണ്ടെന്നും, അരി സംഭരണത്തിന്‍റെ അളവ് പരിശോധിച്ച് കുറ്റം ചെയ്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം അയച്ച കത്തിൽ പറയുന്നു.

കെ എസ് എഫ് സി ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്  ഡപ്യൂട്ടി കമ്മിഷണർ മുല്ലൈ മുഗുളൻ. ജില്ലാ  പൊലീസ് സൂപ്രണ്ട് സി ബി ഋശ്വന്തും ഗോഡൗണിൽ എത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.  ഇക്കാര്യം കെ എസ് എഫ് സി അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയതായും കമ്മിഷണർ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശമനുസരിച്ച് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ജില്ലാ ഓഫീസർ പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഉപ്പളയിലെ യുവ കരാറുകാരനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി; സ്‌കൂട്ടര്‍ പാലത്തിനു മുകളില്‍ ഉപേക്ഷിച്ച നിലയില്‍, മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ്, മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

You cannot copy content of this page