കണ്ണൂർ: ഓട്ടോറിക്ഷ ഓടിച്ചതിനെ തുടർന്ന് സിപിഎം ഊരുവിലക്ക് ഏർപ്പെടുത്തി ജാതി വിവേചനം നേരിട്ട ദളിത് യുവതി ചിത്രലേഖയുടെ ഓട്ടോ കത്തിച്ചു.കണ്ണൂർ കാട്ടാമ്പള്ളിയിൽ വീടിന് വീടിന് മുന്നിൽ നിർത്തിയിട്ടിരിക്കുന്ന ഓട്ടോറിക്ഷയാണ് കത്തിച്ചത്. പുലർച്ചെ രണ്ടരയോടെയാണ് ഓട്ടോറിക്ഷ കത്തുന്നത് ശ്രദ്ധയിൽപ്പെട്ടതെന്ന് ചിത്ര ലേഖ പറഞ്ഞു. ഓട്ടോ കത്തിച്ചതിന് പിന്നിൽ സിപിഎം ആണെന്ന് ചിത്രലേഖ ആരോപിച്ചു. ചിത്രലേഖയുടെ പരാതിയിൽ വളപട്ടണം പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. നേരത്തെ പയ്യന്നൂർ എടാട്ട് താമസിച്ചിരുന്ന ചിത്രലേഖ സിപിഎമ്മുമായി നിരന്തര ഏറ്റുമുട്ടലിനൊടുവിൽ കാട്ടമ്പള്ളിയിലേക്ക് താമസം മാറുകയായിരുന്നു. യു.ഡി.എഫ് സർക്കാരിന്‍റെ കാലത്ത് ഇവർക്ക് വീടുവെക്കാൻ 5 സെന്‍റ് ഭൂമിയും 5 ലക്ഷം രൂപയും അനുവദിച്ചിരുന്നെങ്കിലും പിന്നീട് എത്തിയ എൽ.ഡി.എഫ് ഇത് റദ്ദാക്കിയത് വലിയ വിവാദമായിരുന്നു.വീടു പണി പാതിയിൽ നിൽക്കെയായിരുന്നു സർക്കാർ സഹായം റദ്ദാക്കിയത്.