മംഗളൂരു: മംഗളൂരുവില്‍ പി.യു വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ശക്തി നഗര്‍ നാര്‍ലപദവ് സ്വദേശി ഹര്‍ഷാദ് കൗശല്‍ (17) ആണ് മരിച്ചത്. നഗരത്തിലെ ഒരു സ്വകാര്യ കോളേജിലെ രണ്ടാംവര്‍ഷ പി യു വിദ്യാര്‍ഥിയായിരുന്നു. കഴിഞ്ഞ ദിവസം വീടിന്റെ രണ്ടാം നിലയിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുത്തശ്ശിയും ഒരു ബന്ധുവും താഴത്തെ നിലയിലായിരുന്നു. മാതാവ് വൈകീട്ട് ജോലി സ്ഥലത്തുനിന്നും കൗശലിനെ ഫോണില്‍ പലതവണ ബന്ധപ്പെട്ടിരുന്നു. തുടര്‍ച്ചയായി വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ മാതാവ് ഇക്കാര്യം മുത്തശിയെ അറിയിച്ചു. രണ്ടാംനിലയിലെത്തി മുത്തശ്ശി പരിശോധിച്ചപ്പോള്‍ ഹര്‍ഷാദ് തൂങ്ങിമരിച്ച നിലയിലായിരുന്നു. കങ്കനാടി പോലീസ് എത്തി മൃതദേഹം വെന്‍ലോക് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.