കാസര്‍കോട്: ജില്ലയ്ക്കു രണ്ടു ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം ലഭിച്ചു. ബാഡൂര്‍ സ്വദേശി ബാന സുബ്രഹ്‌മണ്യ, ബദിയഡുക്ക അഗല്‍പ്പാടി സ്വദേശി കെ കിരണ്‍ രാജിനുമാണ് ദേശീയ അവാര്‍ഡ് ലഭിച്ചത്. ഏറ്റവും മികച്ച ചലച്ചിത്ര നിരൂപകനുള്ള അവാര്‍ഡാണ് സുബ്രഹ്‌മണ്യക്കു ലഭിച്ചത്.
43 വര്‍ഷമായി സിനിമാ പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചുവരികയാണ്. ഏറ്റവും മികച്ച കന്നഡ ഫീച്ചര്‍ ഫിലിമായ ചാര്‍ളി 777 ന്റെ സംവിധായകന്‍ കെ കിരണ്‍ രാജാണ്. കിരണിന്റെ ആദ്യ ചിത്രംകൂടിയാണിത്.
രക്ഷിത് ഷെട്ടി അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രം രാജ്യത്തെ എല്ലാ പ്രധാന ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്തിരുന്നു.