മംഗളൂരു: കർണാടകയിൽ യുവാക്കളിൽ എച്ച്ഐവി, എയ്ഡ്‌സ് എന്നിവ വർധിക്കുന്നതായി റിപ്പോർട്ട്. സ്വവർഗ അനുരാഗികളായ പുരുഷന്മാരിലാണ് രോഗം കാണുന്നത്. ഈ വർഷം ജനുവരി മുതൽ ആഗസ്ത് വരെ 500 യുവാക്കൾക്ക് രോഗം സ്ഥിരീകരിച്ചു. മുമ്പ്
25 വയസ്സ് കഴിഞ്ഞ ട്രക്ക് ഡ്രൈവർമാർ, ലൈംഗികത്തൊഴിലാളികൾ, കുടിയേറ്റ തൊഴിലാളികൾ എന്നിവരിലാണ് എയ്ഡ്‌സ് കൂടുതലായി കണ്ടെത്തിയിരുന്നത്. ഇപ്പോൾ 18 മുതൽ 25 വയസ്സുവരെയുള്ള യുവാക്കളിൽ വർദ്ധിച്ചു വരുന്നതാണ് പുതിയ വിവരം. ഡേറ്റിംഗ് ആപ്പുകൾ വഴി മറ്റ് യുവാക്കളുമായി സമ്പർക്കം പുലർത്തിയ ശേഷം യുവാക്കളിലാണ് ഇപ്പോൾ രോഗം പടരുന്നത്.
ദക്ഷിണ കന്നഡയിൽ ഈ വർഷം ജനുവരി മുതൽ ഓഗസ്റ്റ് 17 വരെ 130 പുതിയ എച്ച്ഐവി, എയ്ഡ്‌സ് കേസുകൾ കണ്ടെത്തി. ഇതിൽ 17 എണ്ണം സ്വവർഗ്ഗത്തി
എം എസ് എം കേസുകളാണ്. ഓഗസ്റ്റ് മാസത്തിൽ തന്നെ 17 ദിവസത്തിനുള്ളിൽ അഞ്ച് കേസുകളാണ് യുവാക്കളിൽ കണ്ടെത്തിയത്. സർക്കാർ ആശുപത്രികൾ നൽകിയ കണക്കാണിത്. സ്വകാര്യ ആശുപത്രി കേസുകൾ കൂടി പരിഗണിച്ചാൽ രോഗികളുടെ എണ്ണം ഇനിയും ഉയരും എന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്.
ദക്ഷിണ കന്നഡയിൽ കണ്ടെത്തിയ 17 രോഗബാധിതരിൽ ഒരാൾ തമിഴ്‌നാട് സ്വദേശിയും മറ്റുള്ളവരെല്ലാം ദക്ഷിണ കന്നഡ ജില്ലയിൽ നിന്നുള്ളവരുമാണ്. ഒരാൾ ഹോസ്റ്റലിൽ താമസിക്കുന്നയാളാണ്. ഇതിൽ എം.ബി.ബി.എസ്, ഫാർമസി, എൻജിനീയറിങ് പഠിക്കുന്ന കുട്ടികളുമുണ്ട്. വിദ്യാസമ്പന്നരായ ആൺകുട്ടികളാണ് കൂടുതലായും എംഎസ്‌എമ്മിന് ഇരയാകുന്നതെന്ന് ഡോക്ടർമാർ പറയുന്നു.
ചില യുവാക്കൾ ത്വക്ക്, ലൈംഗിക രോഗങ്ങൾക്കുള്ള ചികിത്സയ്ക്കായി എത്തുന്നു. ഐസിടിസിയിൽ കൂടുതൽ പരിശോധന നടത്തുമ്പോൾ, എയ്ഡ്സ് കണ്ടെത്തുകയാണ്.
