പത്തനംതിട്ട: ബാറിൽ നിന്ന് മദ്യപിച്ച ശേഷം പണം നൽകാതെ മുങ്ങാൻ ശ്രമിച്ചത് ചോദ്യംചെയ്ത ജീവനക്കാരനെ ആക്രമിച്ച സംഘം പിടിയിൽ. പത്തനംതിട്ട തിരുവല്ല പുളിക്കീഴിലാണ് സംഭവം. ആറംഗ സംഘത്തിന്‍റെ മർദ്ദനമേറ്റ ബാർ ജീവനക്കാരൻ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലാണ്. തലവടി രാമഞ്ചേരില്‍ വീട്ടില്‍ ഷൈന്‍ (36), മകരച്ചാലില്‍ വീട്ടില്‍ സന്തോഷ്, (42), ചിറപറമ്പില്‍ വീട്ടില്‍ സനല്‍കുമാര്‍ (26), വിളയൂര്‍ വീട്ടില്‍ മഞ്ചേഷ് കുമാര്‍ (40), ദീപു (30), എണ്‍പത്തിയഞ്ചില്‍ ചിറയില്‍ ഷൈജു (42 ) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രി പത്തുമണിക്ക് പുളിക്കീഴിലുള്ള ബാറിലായിരുന്നു സംഭവം. മദ്യം കഴിച്ചശേഷം ബില്ലടക്കാതെ മടങ്ങാൻ ശ്രമിക്കവെ ബാർ ജീവനക്കാരൻ ഇവരെ തടയുകയായിരുന്നു. ജീവനക്കാരനുമായി തർക്കത്തലേർപ്പെട്ട സംഘം പിന്നീട് ഇയാളെ ആക്രമിക്കുകയായിരുന്നു. ബാറിലെ വെയിറ്റര്‍ കൊല്ലം സ്വദേശി ജോണ്‍ ആണ് തലയ്ക്ക് ഗുരുതര പരുക്കുകളോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ കഴിയുന്നത്.ബാർ മാനേജ്മെന്‍റിന്‍റെ പരാതിയിലാണ് പൊലീസ് കേസ്സെടുത്തത്