കാസര്‍കോട്: ഒന്നര വയസുള്ള മകളെ വീട്ടില്‍ തനിച്ചാക്കിയശേഷം യുവതി മരത്തില്‍ തൂങ്ങി മരിച്ചു. കാട്ടുകുക്കെ, ദംബെയി സ്വദേശി സോമശേഖരയുടെ ഭാര്യ കവിത (26)യാണ് മരണപ്പെട്ടത്. പുത്തൂര്‍, പെല്‍ ത്തടുക്ക, ഉപ്പിലിഗെ സ്വദേശിനിയാണ്. ഭാര്യയും ഭര്‍ത്താവും കുട്ടിയും മാത്രമാണ് വീട്ടില്‍ താമസം. ഭര്‍ത്താവ് സോമശേഖര വ്യാഴാഴ്ച രാവിലെ പണിക്കു പോയതായിരുന്നു. വൈകുന്നേരം തിരിച്ചെത്തിയപ്പോള്‍ മകള്‍ കൃപാര്‍ച്ച മാത്രമേ വീട്ടില്‍ കണ്ടുള്ളൂ. പിന്നീട് അയല്‍വാസികളുടെ സഹായത്തോടെ തെരച്ചില്‍ നടത്തുന്നതിനിടയിലാണ് വീടിനു സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു വര്‍ഷം മുമ്പാണ് ഇരുവരും തമ്മിലുളള വിവാഹം നടന്നത്. ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. ബദിയഡുക്ക പൊലീസ് കേസെടുത്തു.
പുരുഷോത്തമ, ചിത്ര എന്നിവര്‍ സഹോദരങ്ങളാണ്.