മയക്കുമരുന്നു കടത്തും തട്ടിക്കൊണ്ടു പോകലുമടക്കം നിരവധി കേസുകളിൽ പ്രതി; യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്‌തു

കാസർകോട്: തട്ടികൊണ്ടുപോകല്‍, മയക്കുമരുന്ന്‌ കടത്ത്‌ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്‌തു. കാഞ്ഞങ്ങാട് അമ്പലത്തറ  ഏഴാം മൈലിലെ ബി റംഷീദി(31)നെയാണ്‌ അമ്പലത്തറ പൊലീസ്‌ കാപ്പ ചുമത്തി ജയിലിലടച്ചത്‌. ഇയാളുടെ പേരില്‍ ഹൊസ്‌ദുര്‍ഗ്ഗ്‌, അമ്പലത്തറ, നീലേശ്വരം, ചന്തേര സ്റ്റേഷനുകളിലായി ഒരു ഡസനിൽ അധികം കേസുകൾ ഉള്ളതായി പൊലീസ്‌ പറഞ്ഞു. ഏതാനും മാസം മുമ്പ്‌ കാറില്‍ മയക്കു മരുന്നു കടത്തുന്നതിനിടയിലാണ്‌ റംഷീദ് പിടിയിലായത്‌. അന്നു പൊലീസ്‌ കാറിനു കൈകാണിച്ചിരുന്നുവെങ്കിലും നിര്‍ത്താതെ പോയപ്പോള്‍ പിന്തുടര്‍ന്നാണ്‌ പിടികൂടിയത്‌. …

ഡിസ്ചാർജ്ജ് ആയ രോഗിയുമായി വരികയായിരുന്ന ആംബുലൻസ് തോട്ടിലേക്ക് മറിഞ്ഞ് വൃദ്ധ മരിച്ചു

പൈനാവ്: ഡിസ്ചാർജ് ചെയ്ത രോഗിയെ വീട്ടിലേയ്ക്ക് കൊണ്ടുവരികയായിരുന്ന ആംബുലൻസ് തോട്ടിലേക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു. ഇടുക്കി സേനാപതി വട്ടപ്പാറ ചെമ്പുഴയിൽ അന്നമ്മ പത്രോസ് (80) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അന്നമ്മയെ ഡിസ്ചാർജ് ചെയ്തതിനെ തുടർന്ന് ആംബുലൻസിൽ സേനാപതി വട്ടപ്പാറയിലുള്ള വീട്ടിലേക്ക് കൊണ്ട് വരും വഴിയിലാണ് അപകടം സംഭവിച്ചത്. രാജാക്കാട് പന്നിയാർകൂട്ടിക്ക് സമീപം കുളത്രക്കുഴിയിൽ വെച്ചാണ് ആംബുലൻസ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്. തിങ്കളാഴ്ച പുലർച്ചെ 4.30 ഓടെയാണ് അപകടമുണ്ടായത്. കുളത്രക്കുഴിക്ക് സമീപം വളവിൽ 10 …

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്ക് മദ്യം നൽകി; ബെവ്കോ ജീവനക്കാർക്കെതിരെ കേസ്സെടുത്ത് പൊലീസ്

എ‍ർണാകുളം: മൂവാറ്റുപുഴയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്ക് മദ്യം വിതരണം ചെയ്ത സംഭവത്തിൽ ബെവ്കോ ജീവനക്കാർക്കെതിരെ കേസ്. അബ്കാരി നിയമ പ്രകാരമാണ് പൊലീസ് കേസ്സെടുത്തത്. 4 വിദ്യാർത്ഥികൾ മദ്യലഹരിയിൽ പുഴയോരത്ത് ഇരിക്കുന്നതിന്‍റെ വീഡിയോ പുറത്ത് വന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കേസ്സെടുത്തത്. സ്കൂളിലെ ഓണാഘോഷത്തിന്‍റെ ഭാഗമായാണ് വിദ്യാർത്ഥികൾ മദ്യപിച്ചത്. മദ്യപിച്ച വിദ്യാർത്ഥി സംഘത്തിൽ ഒരാളുടെ സഹോദരനാണ് മദ്യം വാങ്ങിയതെന്നായിരുന്നു കുട്ടികൾ മൊഴി നൽകിയത്.എന്നാൽ ബീവറേജസ് ഔട്ട്ലെറ്റിൽ നിന്ന് വിദ്യാർത്ഥികൾ തന്നെയാണ് മദ്യം വാങ്ങിയതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.എന്നാൽ വിദ്യാർത്ഥികൾക്ക് മദ്യം …

പൊലീസ് അപമാനിച്ചെന്ന് പരാതി;  യുവതി ജീവനൊടുക്കി

മംഗളൂരു:  പൊലീസ് അപമാനിച്ചെന്നാരോപിച്ച് യുവതി ജീവനൊടുക്കി. കർണാടകയിലെ രാമനഗര ജില്ലയിലെ ചന്നപട്ടണ ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ചന്നപട്ടണ നഗരത്തിലെ കോട്ട് ലേഔട്ടിൽ താമസിക്കുന്ന  മാധുരി(31)ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഉറക്കഗുളിക കഴിച്ച ഇവർ ഞായറാഴ്ച ആശുപത്രിയിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. പോലീസിൽ നിന്നുണ്ടാകുന്ന അപമാനവും പീഡനവും സഹിക്കാൻ കഴിയുന്നില്ലെന്നും ജീവിതം അവസാനിപ്പിക്കുകയാണെന്നും മരിക്കും മുൻപ്  വീഡിയോയിൽ മാധുരി പറഞ്ഞിരുന്നു.സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട് മാധുരി ചന്നപട്ടണ റൂറൽ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകാനെത്തിയപ്പോൾ പോലീസ് പരാതി സ്വീകരിച്ചില്ലെന്നാണ് …

ഓട്ടോ ആറ്റിലേക്ക് മറിഞ്ഞ് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി; മൃതദേഹം ലഭിച്ചത് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ; നൊമ്പരമായി അമ്മയുടെയും മകന്‍റെയും വിയോഗം

ആലപ്പുഴ: നാലംഗ കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷ ആറ്റിലേക്ക് മറിഞ്ഞ അപകടത്തിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചെങ്ങന്നൂർ വെൺമണി പാറചന്ത വലിയ പറമ്പിൽ ശൈലേഷിന്‍റെയും- ആതിരയുടെയും മകൻ കാശിനാഥ്(3)ന്‍റെ മൃതദേഹമാണ് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ടുണ്ടായ അപകടത്തിൽ കുട്ടിയുടെ അമ്മ ആതിര മരിച്ചിരുന്നു. ഇവരുൾപ്പെടെ 5 പേരായിരുന്നു അപകടത്തിൽപ്പെട്ടത്. അച്ചൻകോവിലാറ്റിലേക്കാണ് ഓട്ടോറിക്ഷ മറിഞ്ഞത്. ആതിരയുടെ ഭർത്താവ് ശൈലേഷ്, മകൾ കീർത്തന,ഓട്ടോറിക്ഷാ ഡ്രൈവർ സജു എന്നിവരെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. വൈകിട്ട് 5.45 ന് കുന്നംചാക്കോ …

വിദ്യാർത്ഥി അപകടത്തിൽ മരിച്ച സംഭവത്തിൽ എസ്.ഐയ്ക്കും കുടുംബത്തിനുമെതിരെ ഭീഷണി: രണ്ടു പേർ അറസ്റ്റിൽ

 കാസർകോട്:  കാസർകോട് കുമ്പളയിൽ പൊലീസ് സംഘം പിൻതുടർന്നതിനെ തുടർന്ന് അപകടത്തിൽപ്പെട്ട് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ എസ്.ഐ.ക്കും കുടുംബത്തിനുമെതിരെ വധഭീഷണി മുഴക്കിയെന്ന പരാതിയിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. കുബണൂർ ഇച്ചിലങ്കോട്ടെ ജസീൽ (33,) ഷിറിയ കുന്നിലെ അബ്ദുൽ ഫിറോസ് (36) എന്നിവരെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. കുമ്പള സ്റ്റേഷനിലെ എസ്.ഐ.ആയിരുന്ന രഞ്ജിത്തിനും കുടംബത്തിനും നേരെയാണ് ഭീഷണി ഉയർത്തിയത്.  അംഗഡി മുഗർ ഹയർ സെക്കൻണ്ടറി സ്കൂളിലെ വിദ്യാർത്ഥി മുഹമ്മദ് ഫർഹാസ് കാറപകടത്തിൽ മരണപ്പെട്ട സംഭവത്തിൽ എസ്.ഐ രഞ്ജിത്തിനെതിരെ …

കോഴിപ്പോര് നടത്തിയ സംഘം പൊലീസ് പിടിയിൽ; കോഴികളും  അങ്കവാളുകളും കസ്റ്റഡിയിൽ

കാസർകോട്: കാസർകോട്  മൊഗ്രാൽപുത്തൂരിൽ കോഴിപ്പോര് നടത്തിയ സംഘം പിടിയിൽ.മൊഗ്രാൽ പുത്തൂർ മജലിൽ നിന്നാണ് കോഴിപ്പോര് നടത്തുന്നതിനിടെ രണ്ട് പേർ പിടിയിലായത്.കോഴിപ്പോരിന് കൊണ്ട് വന്ന നാലു അങ്കകോഴികളെയുo രണ്ടു അങ്കവാളുകളും പൊലീസ് പിടിച്ചെടുത്തു. കുട്ലു വിലെ പ്രശാന്ത്, കല്ലക്കട്ടയിലെ ജയശങ്കർ എന്നിവരാണ് അറസ്റ്റിലായത് അങ്കം കാണാൻ വലിയ ആൾക്കൂട്ടം തടിച്ചു കൂടിയിരുന്നു. പൊലീസ് പരിശോധനക്ക് എത്തിയതിന് പിന്നാലെ ആൾകൂട്ടം ഓടി രക്ഷപ്പെട്ടു. കളിക്കളത്തിൽ നിന്നു 600 രൂപ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം .ഇവിടെ …

മൂന്ന് പെൺകുട്ടികളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങിമരിച്ചു; പെൺകുട്ടികളിൽ ഒരാളുടെ നില ഗുരുതരം

കോട്ടയം: കോട്ടയം പാലാ രാമപുരത്ത് മൂന്ന് പെൺമക്കളെ കഴുത്തറുത്ത ശേഷം പിതാവ് ആത്മഹത്യ ചെയ്തു. ചേറ്റുകുളം സ്വദേശി ജോമോനെ (40) ആണ് വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഞായറാഴ്ച അർധരാത്രിയോടെയാണ് നാടിനെ നടുക്കിയ സംഭവം.പരിക്കേറ്റ പെൺകുട്ടികളിൽ ഒരാളുടെ നില ഗുരുതരമാണ്. 13, 10, ഏഴ് വയസ്സുള്ള പെൺകുട്ടികളുടെ കഴുത്താണ് ഇയാൾ അറുത്തത്. ഏഴ് വയസ്സുള്ള ഇളയ കുട്ടിയുടെ നിലയാണ് ഗുരുതരം. കുട്ടികൾ കോട്ടയം മെഡി.കോളജിൽ ചികിത്സയിലാണ്.ഒരു വർഷത്തോളമായി ജോമോനും ഭാര്യയും വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. പെൺകുട്ടികൾ ഇയാൾക്കൊപ്പമായിരുന്നു.എന്താണ് പ്രകോപനമെന്ന് …

നാട്ടിലിറങ്ങി ഭീതി പരത്തിയ കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി

ബത്തേരി: വയനാട് ബത്തേരി മൂലങ്കാവിൽ നാട്ടിലിറങ്ങി ഭീതി പരത്തിയ കടുവയെ പിടികൂടി.എർളോട്ട് കുന്നിൽ  വനംവകുപ്പ് സ്ഥാപിച്ച കെണിയിലാണ് കടുവ കുടുങ്ങിയത്.പുലർച്ചെ മൂന്നുമണിയോടെ ആണ് കടുവ കുടുങ്ങിയത്.വനം വകുപ്പ് വെറ്റനറി സംഘം കടുവയെ പരിരോധിച്ച ശേഷം മുത്തങ്ങക്കടുത്ത പച്ചാടിയിലെ സാന്ത്വന പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി.കടുവയെ  പിടികൂടാൻ ചിറ്റമാലിയിലെ തോട്ടത്തിലും വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നു. ശാരീരിക ആസ്വസ്ഥതകൾ ഉണ്ടെങ്കിൽ കടുവയെ വനംവകുപ്പിന്‍റെ സാന്ത്വന പരിചരണ കേന്ദ്രത്തിൽ തന്നെ പാർപ്പിക്കാനാണ് തീരുമാനം. ആരോഗ്യ സ്ഥിതി വിലയിരുത്തിയാകും വനംവകുപ്പ് കടുവയുടെ കാര്യത്തിൽ തുടർ …

ഹൗസ് സർജൻസിക്ക് എത്തിയ ജൂനിയർ വനിതാ ഡോക്ടറെ ബലമായി ചുംബിച്ച സംഭവത്തിൽ കേസ്സ്; ഡോ.മനോജിനെതിരെ ചുമത്തിയത് ബലാൽസംഗക്കുറ്റം.

എറണാകുളം: എറണാകുളം ജനറൽ ആശുപത്രിയിലെ മുതിർന്ന ഡോക്ടർക്കെതിരെ വനിത ഡോക്ടറുടെ പീഡന പരാതിയിൽ ബലാൽസംഗക്കുറ്റം ചുമത്തി കേസ് എടുത്തു. ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോ. മനോജിനെതിരെയാണ് കേസ്സെടുത്തത്.വനിത ഡോക്ടറെ ക്ലിനിക്കിലേക്ക് വിളിച്ചു വരുത്തി ബലമായി മുഖത്ത് ചുംബിച്ചുവെന്നായിരുന്നു പരാതി. ഫേസ്ബുക്കിലാണ് സീനിയർ ഡോക്ടറിൽ നിന്നുണ്ടായ മോശം അനുഭവം വനിതാ ഡോക്ടർ പങ്കുവെച്ചത്. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് മേധാവിക്കും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകുകയും ചെയ്തിരുന്നു. പരാതി പൊലീസിന് ആശുപത്രി സൂപ്രണ്ട് കൈമാറി. സംഭവത്തിൽ അന്വേഷിച്ച്  നടപടി എടുക്കാൻ …

ഭക്ഷണം കഴിച്ചവർക്ക് അസ്വസ്ഥത; ചെറുവത്തൂരിലെ കൂൾബാർ ആരോഗ്യവകുപ്പ് അധികൃതർ അടപ്പിച്ചു

കാസർകോട്: ചെറുവത്തൂർ കൂൾബാറിൽ നിന്നും പഴകിയ ഭക്ഷണം നൽകി എന്ന് പരാതി, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥാപനം അടപ്പിച്ചു. ചെറുവത്തൂർ ടൗണിലെ കൂൾ വില്ല എന്ന സ്ഥാപനത്തിൽ നിന്നുമാണ് പഴകിയ പഫ്സ് നൽകിയെന്ന് കുടുംബം പരാതിപ്പെട്ടത്. ഭക്ഷണം പകുതി കഴിച്ച ശേഷമാണ് പൂപ്പൽ ബാധിച്ചത് ശ്രദ്ധയിൽ പെട്ടത്. കൂടുതൽ പരിശോധിച്ചപ്പോൾ പുഴുവിനെയും കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പ് പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കൂൾബാർ അടപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് തുടർന്ന് രണ്ടുപേർ ചെറുവത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.

നിരന്തരം ലൈംഗിക പീഡനം; ശല്യം തുടര്‍ന്നപ്പോള്‍ 14 കാരന്‍ തന്റെ ട്യൂഷന്‍ അധ്യാപകനോട് ചെയ്തത്

ന്യൂഡല്‍ഹി: ട്യൂഷന്‍ അധ്യാപകനെ കൊലപ്പെടുത്തിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. സക്കീര്‍ നഗര്‍ സ്വദേശിയായ അധ്യാപകന്‍ വസീമിനെ(28)യാണ് കുട്ടി മൂര്‍ച്ചയുള്ള പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ലൈംഗികാതിക്രമം സഹിക്കവയ്യാതെയാണ് കുട്ടി കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ദക്ഷിണ ഡല്‍ഹിയിലെ ഓഖ്‌ല പ്രദേശത്തുള്ള റെസിഡന്‍ഷ്യല്‍ ഏരിയയായ ജാമിയ നഗറിലാണ് സംഭവം. ഓഗസ്റ്റ് 30ന് രാവിലെ 11.30 ഓടെ കുട്ടിയെ വസീം വീണ്ടും വിളിച്ചു വരുത്തിയിരുന്നു. പീഡന വീഡിയോ പകര്‍ത്തുകയും വിളിച്ചാല്‍ വന്നില്ലെങ്കില്‍ സോഷ്യല്‍ മീഡിയയിലൂടെ …

“ഞങ്ങൾ ജീവിക്കുന്നത് നിരന്തര ഭയത്തിൽ ” യുദ്ധം നീണ്ടു പോകുമ്പോൾ ഉക്രെയ്നിൽ തദ്ദേശീയരുടെ രോഷത്തിന് ഇരയായി ഇന്ത്യൻ വിദ്യാർത്ഥികൾ

   വെബ് ഡെസ്ക് : മെഡിക്കൽ ബിരുദം പൂർത്തിയാക്കാൻ യുദ്ധത്തിൽ തകർന്ന യുക്രെയിനിലേക്ക് മടങ്ങേണ്ടി വന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ ദുരിതത്തിന് അവസാനമില്ല. യുദ്ധത്തിൽ ഇന്ത്യ റഷ്യയെ പിന്തുണയ്ക്കുന്നതായി കരുതുന്ന പ്രാദേശിക ജനവിഭാഗങ്ങളുടെ രോഷം വിദ്യാർത്ഥികള്‍ കൂടുതലായി അഭിമുഖീകരിക്കുന്നതായി റിപ്പോർട്ട്. ജൂണിൽ ഉക്രെയ്ൻ തിരിച്ചടി ആരംഭിച്ചത് മുതൽ ശത്രുത രൂക്ഷമാണ്. പ്രദേശവാസികൾ രാജ്യം വിടാൻ ആവശ്യപ്പെടുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു. മറ്റേതെങ്കിലും രാജ്യത്തെ സർവ്വകലാശാലകളിലേക്ക് മാറാൻ അനുവദിക്കണമെന്ന് വിദ്യാർത്ഥികൾ അവരുടെ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രത്തിനും പല തവണയായി കത്തെഴുതിയെങ്കിലും ഫലമുണ്ടായില്ല. …

അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന അധ്യാപിക മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന അധ്യാപിക മരിച്ചു. കുണ്ടംകുഴി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എല്‍.പി വിഭാഗം അധ്യാപിക ശാന്തി(43) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് മരിച്ചത്. ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം മൃതദേഹം ശങ്കരമ്പാടിയിലുള്ള വീട്ടിലേക്ക് കൊണ്ടു പോകും. പിതാവ് ജനാര്‍ദ്ദനന്‍ പണിക്കര്‍

ട്രയിനിൽ നിന്ന് തെറിച്ച് വീണ് യുവാവിന് പരിക്ക്

കോട്ടയം: ട്രെയിൻ യാത്രയ്ക്കിടെ ട്രെയിനിൽ നിന്നും തെറിച്ചു വീണ് യുവാവിന് ഗുരുതര പരിക്ക്. പത്തനാപുരം ഇളമണ്ണൂർ തെങ്ങിൽ വീട്ടിൽ സജി കുമാർ (45) ആണ് പരിക്കേറ്റത്.ശനിയാഴ്ച വൈകിട്ട് കുറുപ്പന്തറ-ഏറ്റുമാനൂർ സ്റ്റേഷന് ഇടയിൽ മാഞ്ഞൂർ മേൽപാലം സിഗ്നലിന് സമീപം കൊച്ചുവേളി-ശ്രീഗംഗാനഗർ എക്സ്പ്രസ് ട്രെയിനിൽ നിന്നാണ് സജികുമാർ വീണത്. ഭാര്യക്കും മകൾക്കുമൊപ്പം  അഹമ്മദാബാദിലേക്ക് പോകാൻ കായംകുളത്ത് നിന്നുമാണ് സജികുമാർ ട്രെയിൻ കയറിയത്. ശുചിമുറിയിലേക്ക് പോകുന്നതിനിടെ സജികുമാർ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ഭാര്യയും കുഞ്ഞും ബഹളം വച്ചതോടെ സഹയാത്രികർ ചങ്ങല വലിച്ചു. തുടർന്ന് …

സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് വിട വാങ്ങി

സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് (49)അന്തരിച്ചു. അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. ഞായറാഴ്ച്ച രാവിലെയായിരുന്നു അന്ത്യം. ഹീത്ത് സ്ട്രീക്കിന്റെ ഭാര്യ നാദിന്‍ സ്ട്രീക്ക് ആണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. ആഗസ്റ്റ് 23 പുലര്‍ച്ചെയായിരുന്നു താരം മരിച്ചെന്ന വാര്‍ത്തകള്‍ വന്നത്. സ്ട്രീക്കിനൊപ്പം സിംബാബ്വെ ടീമില്‍ കളിച്ച ഹെന്റി ഒലോംഗയാണ് മരണ വാര്‍ത്ത ആദ്യം ലോകത്തെ അറിയിച്ചത്. പിന്നീട് ഹെന്റി ഒലോംഗ തന്നെ സമൂഹമാധ്യമത്തിലൂടെ മരണ വാര്‍ത്ത നിഷേധിക്കുകയായിരുന്നു. 655 ടെസ്റ്റ് 189 ഏകദിനങ്ങളും അദ്ദേഹം സിംബാബ്‌വെയ്ക്കു വേണ്ടി കളിച്ചിട്ടുണ്ട്. 4933 …

45 കാരിയെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പിച്ചു; ആണ്‍സുഹൃത്ത് ഒളിവില്‍

കണ്ണൂര്‍: കണ്ണൂരില്‍ വീട്ടമ്മയെ ആണ്‍ സുഹൃത്ത് വെട്ടിപ്പരിക്കേല്‍പിച്ചു. എടക്കാട് ഒകെ യുപി സ്‌കൂളിന് സമീപത്തെ കുണ്ടത്തില്‍ സഫിയയുടെ മകള്‍ സാബിറ(45)ക്കാണ് വെട്ടേറ്റത്. പ്രതി കൂത്തുപറമ്പ് സ്വദേശി ഫയറൂസ് സംഭവ ശേഷം ഒളിവില്‍ പോയി. ഞായറാഴ്ചപുലര്‍ച്ചെ വീട്ടില്‍ സാബിറയുടെ വെച്ചാണ് സംഭവം.തേങ്ങ പൊതിക്കുന്ന ഇരുമ്പുപാര കൊണ്ടുള്ള ആക്രമണത്തിലാണ് പരിക്കേറ്റത്. വയറിനു സാരമായി പരിക്കേറ്റ ഇവരെ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തലക്കും ദേഹത്തും ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. എടക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീടിന് പൊലിസ് കാവല്‍ ഏര്‍പ്പെടുത്തി.

ആറുവയസ്സുകാരിയെ സ്‌കൂള്‍ ബസില്‍ വെച്ച് പീഡിപ്പിച്ചു; പ്രതി സീനിയര്‍ വിദ്യാര്‍ത്ഥി; സംഭവം മൂടിവച്ച സ്‌കൂള്‍ അധികൃതര്‍ക്കെതിരെയും പോക്‌സോ കേസ്

ന്യൂഡല്‍ഹി: ആറ് വയസ്സുകാരിയെ സ്‌കൂള്‍ ബസ്സില്‍ വെച്ച് സീനിയര്‍ വിദ്യാര്‍ത്ഥി ലൈംഗികമായി പീഡിപ്പിച്ചു. പ്രതി ഇതേ സ്‌കൂളിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥി. സംഭവം അറിഞ്ഞിട്ടും മൂടിവച്ച സ്‌കൂള്‍ അധികൃതര്‍ക്കെതിരെയും പോക്‌സോ പ്രകാരം കേസെടുത്തു. ഓഗസ്റ്റ് 23ന് വടക്കുപടിഞ്ഞാറന്‍ ദില്ലിയിലെ രോഹിണിയിലാണ് സംഭവം നടന്നത്. സ്‌കൂള്‍ ബസ്സില്‍ നിന്നിറങ്ങിയ മകളുടെ ബാഗ് മൂത്രം വീണ് നനഞ്ഞിരിക്കുന്നതായി കണ്ടു. കുട്ടിയോട് ഇത് അന്വേഷിച്ചതോടെയാണ് ലൈംഗിക പീഡനത്തിന് ഇരയായെന്ന് മനസ്സിലായത്. ഇതേ സ്‌കൂളിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥിയാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിയുടെ കുട്ടിയുടെ …