കോഴിപ്പോര് നടത്തിയ സംഘം പൊലീസ് പിടിയിൽ; കോഴികളും  അങ്കവാളുകളും കസ്റ്റഡിയിൽ

കാസർകോട്: കാസർകോട്  മൊഗ്രാൽപുത്തൂരിൽ കോഴിപ്പോര് നടത്തിയ സംഘം പിടിയിൽ.മൊഗ്രാൽ പുത്തൂർ മജലിൽ നിന്നാണ് കോഴിപ്പോര് നടത്തുന്നതിനിടെ രണ്ട് പേർ പിടിയിലായത്.കോഴിപ്പോരിന് കൊണ്ട് വന്ന നാലു അങ്കകോഴികളെയുo രണ്ടു അങ്കവാളുകളും പൊലീസ് പിടിച്ചെടുത്തു. കുട്ലു വിലെ പ്രശാന്ത്, കല്ലക്കട്ടയിലെ ജയശങ്കർ എന്നിവരാണ് അറസ്റ്റിലായത് അങ്കം കാണാൻ വലിയ ആൾക്കൂട്ടം തടിച്ചു കൂടിയിരുന്നു. പൊലീസ് പരിശോധനക്ക് എത്തിയതിന് പിന്നാലെ ആൾകൂട്ടം ഓടി രക്ഷപ്പെട്ടു. കളിക്കളത്തിൽ നിന്നു 600 രൂപ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം .ഇവിടെ സ്ഥിരമായി കോഴിപ്പോര് നടക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. പിടിയിലായ കോഴികളെ  തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുo. കാസർകോടിന്‍റെ അതിർത്തി ഗ്രാമങ്ങളിൽ വ്യാപകമായി നിരോധനം ലംഘിച്ച് കോഴിപ്പോര് നടക്കുന്നുണ്ട്. പോരിന്‍റെ മറവിൽ വാതുവെപ്പും പതിവാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page