കോട്ടയം: കോട്ടയം പാലാ രാമപുരത്ത് മൂന്ന് പെൺമക്കളെ കഴുത്തറുത്ത ശേഷം പിതാവ് ആത്മഹത്യ ചെയ്തു. ചേറ്റുകുളം സ്വദേശി ജോമോനെ (40) ആണ് വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഞായറാഴ്ച അർധരാത്രിയോടെയാണ് നാടിനെ നടുക്കിയ സംഭവം.പരിക്കേറ്റ പെൺകുട്ടികളിൽ ഒരാളുടെ നില ഗുരുതരമാണ്. 13, 10, ഏഴ് വയസ്സുള്ള പെൺകുട്ടികളുടെ കഴുത്താണ് ഇയാൾ അറുത്തത്. ഏഴ് വയസ്സുള്ള ഇളയ കുട്ടിയുടെ നിലയാണ് ഗുരുതരം. കുട്ടികൾ കോട്ടയം മെഡി.കോളജിൽ ചികിത്സയിലാണ്.ഒരു വർഷത്തോളമായി ജോമോനും ഭാര്യയും വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. പെൺകുട്ടികൾ ഇയാൾക്കൊപ്പമായിരുന്നു.എന്താണ് പ്രകോപനമെന്ന് വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചുവരികയാണ്.