മയക്കുമരുന്നു കടത്തും തട്ടിക്കൊണ്ടു പോകലുമടക്കം നിരവധി കേസുകളിൽ പ്രതി; യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്‌തു

കാസർകോട്: തട്ടികൊണ്ടുപോകല്‍, മയക്കുമരുന്ന്‌ കടത്ത്‌ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്‌തു. കാഞ്ഞങ്ങാട് അമ്പലത്തറ  ഏഴാം മൈലിലെ ബി റംഷീദി(31)നെയാണ്‌ അമ്പലത്തറ പൊലീസ്‌ കാപ്പ ചുമത്തി ജയിലിലടച്ചത്‌. ഇയാളുടെ പേരില്‍ ഹൊസ്‌ദുര്‍ഗ്ഗ്‌, അമ്പലത്തറ, നീലേശ്വരം, ചന്തേര സ്റ്റേഷനുകളിലായി ഒരു ഡസനിൽ അധികം കേസുകൾ ഉള്ളതായി പൊലീസ്‌ പറഞ്ഞു. ഏതാനും മാസം മുമ്പ്‌ കാറില്‍ മയക്കു മരുന്നു കടത്തുന്നതിനിടയിലാണ്‌ റംഷീദ് പിടിയിലായത്‌. അന്നു പൊലീസ്‌ കാറിനു കൈകാണിച്ചിരുന്നുവെങ്കിലും നിര്‍ത്താതെ പോയപ്പോള്‍ പിന്തുടര്‍ന്നാണ്‌ പിടികൂടിയത്‌. ആ കേസിൽ  റിമാന്റിലായിരുന്ന റംഷീദ്‌ ഒരു മാസം മുമ്പാണ്‌ പുറത്തിറങ്ങിയത്‌. ഇതിനിടയില്‍ കാപ്പ ചുമത്തി കൊണ്ടുള്ള ഉത്തരവും ഇറങ്ങി. പ്രതിക്കായുള്ള തെരച്ചില്‍ തുടരുന്നതിനിടയില്‍ മറ്റൊരു കേസില്‍ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതിയില്‍ ഹാജരാകാന്‍ എത്തിയപ്പോഴാണ്‌ അമ്പലത്തറ പൊലീസ്‌ ഇന്‍സ്‌പെക്‌ടര്‍ ടി കെ മുകുന്ദന്‍ അറസ്റ്റു ചെയ്‌തത്‌

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വീട്ടിലെത്തിയ ആണ്‍സുഹൃത്തിനെയും യുവതിയെയും ചേര്‍ത്തുനിര്‍ത്തി ഫോട്ടോയെടുത്തു; ഭീഷണിപ്പെടുത്തി 5 ലക്ഷം ആവശ്യപ്പെട്ടു, സദാചാര പൊലീസ് ചമഞ്ഞ 5 യുവാക്കളെ പൊലീസ് തന്ത്രപരമായി പിടികൂടി
ട്രെയിന്‍ യാത്രക്കിടെ ബംഗളൂരുവില്‍ വച്ച് ലാപ്‌ടോപ്പ് അടങ്ങിയ ബാഗ് നഷ്ടമായി; കണ്ടെത്താന്‍ സഹായിച്ച കാസര്‍കോട് റെയില്‍വേ പൊലീസിന് നന്ദിയറിയിച്ച് യുവാവിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്
Scroll to top

You cannot copy content of this page