കണ്ണൂര്‍: കണ്ണൂരില്‍ വീട്ടമ്മയെ ആണ്‍ സുഹൃത്ത് വെട്ടിപ്പരിക്കേല്‍പിച്ചു. എടക്കാട് ഒകെ യുപി സ്‌കൂളിന് സമീപത്തെ കുണ്ടത്തില്‍ സഫിയയുടെ മകള്‍ സാബിറ(45)ക്കാണ് വെട്ടേറ്റത്. പ്രതി കൂത്തുപറമ്പ് സ്വദേശി ഫയറൂസ് സംഭവ ശേഷം ഒളിവില്‍ പോയി. ഞായറാഴ്ചപുലര്‍ച്ചെ വീട്ടില്‍ സാബിറയുടെ വെച്ചാണ് സംഭവം.
തേങ്ങ പൊതിക്കുന്ന ഇരുമ്പുപാര കൊണ്ടുള്ള ആക്രമണത്തിലാണ് പരിക്കേറ്റത്. വയറിനു സാരമായി പരിക്കേറ്റ ഇവരെ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തലക്കും ദേഹത്തും ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. എടക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീടിന് പൊലിസ് കാവല്‍ ഏര്‍പ്പെടുത്തി.