സിംഗപ്പൂരിലേക്ക് വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു; 10 വര്‍ഷം മുമ്പ് പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച ആള്‍ പിടിയില്‍

കാസര്‍കോട്: സിംഗപ്പൂരിലേക്കു വീസ വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്തു മുങ്ങിയ പിടികിട്ടാപുള്ളി പിടിയില്‍. നീലേശ്വരം പൊലീസ് പിടികൂടി. നീലേശ്വരം മാര്‍ക്കറ്റ് സുഹറ മന്‍സിലിലെ ഹാരിസ് (50) ആണ് അറസ്റ്റിലായത്. സിംഗപ്പൂരിലേക്കു വാഗ്ദാനം ചെയ്ത് മൂന്നുപേരില്‍ നിന്നു 4,30,000 രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. 2009 ലാണ് ഇയാള്‍ക്കെതിരെ നീലേശ്വരം പൊലീസ് മൂന്നുകേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്നു പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ തിരച്ചില്‍ നോട്ടിസ് ഇറക്കിയിരുന്നു. അതിനിടേയാണ് ഗള്‍ഫിലേക്ക് കടക്കാനുള്ള ശ്രമം പൊലിസിനു ലഭിച്ചത്. ഇതു പ്രകാരം മംഗളൂരു ബജ്‌പെ …

മയക്കുമരുന്ന് മാഫിയാ സംഘവുമായി ബന്ധം; പൊലീസുകാരന് സസ്പെൻഷൻ

കോഴിക്കോട് : മയക്കുമരുന്ന് മാഫിയാ സംഘവുമായി അടുത്ത ബന്ധമുള്ള പോലീസുകാരന് സസ്പെൻഷൻ. കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ രജിലേഷിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. താമരശ്ശേരി അമ്പലമുക്ക് കൂരിമുണ്ടയിൽ ലഹരി മാഫിയ ക്യാമ്പ് നടത്തിയ സ്ഥലത്തിന്റെ ഉടമ അയ്യൂബിനൊപ്പം നിൽക്കുന്ന ഫോട്ടോകൾ പുറത്തെത്തിയത്തിന് പിന്നാലെയാണ് താമരശ്ശേരി മൂന്നാംതോട് സ്വദേശിയായ രജിലേഷിനെതിരെ അന്വേഷണം ആരംഭിച്ചത്. നേരത്തെ രജിലേഷിനെതിരെ നടപടി ആവശ്യപ്പെട്ട്  ഡിവൈഎഫ് സമര രംഗത്ത് ഇറങ്ങുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. കൊടുവള്ളി എംഎൽഎ എം.കെ മുനീറും സംഭവത്തിൽ ഡിജിപിക്ക് …

കാണാതായ ആള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: കാണാതായ ആളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് കുശാല്‍നഗര്‍ ചാമുണ്ഡേശ്വരി അമ്പലത്തിന് സമീപം താമസിക്കുന്ന കെ ശശിധര(55)നാണ് മരിച്ചത്. ഞായാറാഴ്ച രാവിലെ നിത്യാനന്ദ ആശ്രമത്തിന്റെ സമീപം റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശനിയാഴ്ച രാത്രി ഏഴുമണി മുതല്‍ ശശിധരനെ കാണ്മാനില്ലായിരുന്നു. അതേസമയം ഒറ്റ നമ്പര്‍ ചൂതാട്ടത്തിന് അടിമയായിരുന്നുവെന്നും പറയുന്നു. പണം ലഭിക്കാത്തതിനാല്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും പല സ്ഥലങ്ങളിലും അന്വേഷിച്ചുയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. രാവിലെ ബന്ധുക്കള്‍ …

പോക്സോ കേസില്‍ മദ്രസാ അധ്യാപകൻ രണ്ടാമതും പിടിയില്‍

പാലക്കാട്: പോക്സോ കേസില്‍ മദ്രസാ അധ്യാപകൻ രണ്ടാമതും  പൊലീസിന്‍റെ പിടിയില്‍. പാലക്കാട്  കൂറ്റനാട് തെക്കേ വാവനൂര്‍ സ്വദേശി കുന്നുംപാറ വളപ്പില്‍ മുഹമ്മദ് ഫസല്‍ (30) ആണ് അറസ്റ്റിലായത് .ചാലിശേരി പൊലീസാണ് ഫസലിനെ അറസ്റ്റ് ചെയ്തത്.കറുകപുത്തൂരില്‍ പ്രവര്‍ത്തിക്കുന്ന മത പഠനശാലയില്‍ പഠിക്കുന്ന 14 വയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിലാണ് മുഹമ്മദ് ഫസലിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. 14 കാരനെ പ്രതിയുടെ വാവനൂരിലെ വീട്ടില്‍ എത്തിച്ചാണ് ഇയാള്‍ കുറ്റകൃത്യത്തിനിരയാക്കിയത്.രണ്ടാം തവണയാണ് ഇയാള്‍ പോക്സോ കേസില്‍ പോലീസ് പിടിയിലാവുന്നത്. പ്രതിയെ കോടതിയില്‍ …

കണ്ണൂരില്‍ വീണ്ടും മാവോയിസ്റ്റുകള്‍; ആയുധധാരികളായ അഞ്ചുപേര്‍ കേളകത്ത്

കണ്ണൂര്‍: കണ്ണൂരിലെ വനാതിര്‍ത്തി മേഖലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം.കേളകം അടക്കാത്തോട് മാവോയിസ്റ്റ് സംഘമെത്തി. ആയുധധാരികളായ അഞ്ചംഗ സംഘമാണ് കേളകത്ത് എത്തിയത്. അയ്യന്‍കുന്ന്, ആറളം, കേളകം മേഖലകളില്‍ തുടര്‍ച്ചയായി മാവോയിസ്റ്റ് സാന്നിധ്യമുണ്ട്. രണ്ട് ദിവസങ്ങളിലായാണ് കോളനിയില്‍ മാവോയിസ്റ്റുകളെത്തിയത്. മൂന്ന് മാസത്തിനിടെ ഇത് നാലാം തവണയാണ് മാവോയിസ്റ്റ് സംഘം നാട്ടിലിറങ്ങുന്നത്. പൊലീസ് സംഘം സ്ഥലത്ത് നിരീക്ഷണം ശക്തമാക്കി. 14 ന് രാത്രി ഏഴ് മണിയോടെ കണ്ണൂരിലെ വനാതിര്‍ത്തി പ്രദേശമായ രാമച്ചിയില്‍ ആയുധധാരികളായ അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തിയിരുന്നു. രാമച്ചിയിലെ കുറിച്യ …

നിപ്പ ഭീതി; കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ തലപ്പാടിയില്‍ പരിശോധിച്ചു തുടങ്ങി; പനി ബാധിച്ചവരെ ക്വാറന്റയിനിലാക്കും

മംഗളൂരു: നിപ വൈറസ് വ്യാപന ഭീതി കാരണം തലപ്പാടിയില്‍ കര്‍ണാടക ആരോഗ്യവകുപ്പ് പരിശോധന ആരംഭിച്ചു. കേരളത്തിലെ മൂന്ന് ജില്ലകളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ജില്ലാ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധിച്ചു തുടങ്ങി. പനി ബാധിച്ചവരുണ്ടെങ്കില്‍ അവരെ നിരീക്ഷണത്തിലാക്കാനാണ് തീരുമാനം.തലപ്പാടി ചെക്ക്‌പോസ്റ്റിലൂടെ കടന്നു പോയ മൂന്ന് ജില്ലകളിലെ യാത്രക്കാരുടെ താപനില പരിശോധിച്ചു. അതേസമയം വൈകുന്നേരം വരെ നടത്തിയ പരിശോധനയില്‍ യാത്രക്കാരില്‍ ആര്‍ക്കും പനി ബാധിച്ചതായി കണ്ടെത്തിയില്ല. ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ ഡോ.നവീന്‍ ചന്ദ്ര കുലാല്‍, താലൂക്ക് ഹെല്‍ത്ത് ഓഫീസര്‍ ഡോ.സുജയ് …

എം.ഡി.എം.എ വിൽപ്പന; 2 മലയാളി യുവാക്കൾ മംഗളൂരുവിൽ അറസ്റ്റിൽ

മംഗളൂരു:പൊതു സ്ഥലത്ത് നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ വിൽക്കാൻ ശ്രമിച്ച രണ്ട് മലയാളി യുവാക്കളെ മംഗളൂരു പൊലീസ് അറസ്റ്റുചെയ്തു. തൃശൂർ വടക്കാഞ്ചേരി സ്വദേശി ഷെയ്ഖ് തൻസീർ (20), കോഴിക്കോട് കടമേരി സ്വദേശി സായികൃഷ്ണ (19) എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസമാണ് ഇവർ പിടിയിലായത്. ബൈക്കിൽ എത്തി യുവാക്കൾക്ക് എംഡിഎംഎ വിൽക്കാൻ ശ്രമിക്കുന്നതിനിടെ  ഉള്ളാൾ പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥികൾക്ക് എം.ഡി.എം.എ എത്തിക്കുന്ന സംഘത്തിൽപ്പെടുന്നവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.പ്രതികളിൽ നിന്ന് 2.77 ഗ്രാം നിരോധിത എംഡിഎംഎ മയക്കുമരുന്നും രണ്ട് …

സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കവേ ഗൃഹനാഥൻ ലോറിയിടിച്ച് മരിച്ചു

കാസർകോട് : കാഞ്ഞങ്ങാട് കാൽ നട യാത്രക്കാരൻ ലോറിയിടിച്ച് മരിച്ചു. ബസ് സ്റ്റാൻഡ് പരിസരത്തെ പുതിയവളപ്പിലെ പി. വി.ബാബു (58) ആണ് മരിച്ചത്. ശനി രാത്രി 8:30നാണ് അപകടമുണ്ടായത്.ബസ് സ്റ്റാൻഡ് പരിസരത്ത് സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുമ്പോൾ ലോറിയിടിക്കുകയായിരുന്നു. പരുക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ നാട്ടുകാർ അതിഞ്ഞാലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഞായറാഴ്ച രാവിലെ ഇൻക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റ്മോർട്ടം നടത്തും. പരേതരായ കുഞ്ഞമ്പുവിന്റെയും മാണിയുടെയും മകനാണ്. …

കണ്ണൂർ പഴയങ്ങാടിയിൽ വൻ സ്പിരിറ്റ് വേട്ട; ലോറിയിൽ കടത്തുകയായിരുന്ന 7000 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘo പിടികൂടി;കാസർകോട് സ്വദേശി പിടിയിൽ

കണ്ണൂർ: പഴയങ്ങാടി രാമപുരം പാലത്തിന് സമീപംകൊത്തികുഴിച്ചപാറയിൽ വൻ സ്പിരിട്ട് വേട്ട. നാഷണൽ പെർമിറ്റ് ലോറിയിൽ കടത്തുകയായിരുന്ന 7000 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടി.കന്നാസുകളിലാക്കി ചാക്കിനുള്ളിൽ മരപ്പൊടി നിറച്ചാണ്  സ്പിരിച്ച്  കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ കാസർകോട് സ്വദേശി ലോറി ഡ്രൈവർ മൂസക്കുഞ്ഞി അറസ്റ്റിലായി.കർണാടകയിൽ നിന്ന്  തൃശൂരിലേക്കായിരുന്നു  സ്പിരിറ്റ്‌ കൊണ്ടുപോകാൻ ശ്രമിച്ചത്.മലപ്പുറം രജിസ്ട്രേഷനിലുള്ള KL 10 X 7757 എന്ന നാഷണൽ പെർമിറ്റ് ലോറിയിൽ ചാക്കുകെട്ടുകൾക്കിടയിലായി രണ്ട് അടുക്കുകളായി ആയിരുന്നു സ്പിരിറ്റ് കാനുകൾ സൂക്ഷിച്ചത്.ഒരു കാനിൽ 35 ലിറ്റർ സ്പിരിറ്റാണ് …

സ്വർണ്ണക്കവർച്ചാ കേസുമായി ബന്ധപ്പെട്ട് ആളുമാറി തട്ടിക്കൊണ്ടു പോയി മർദ്ദനം: ക്വട്ടേഷൻ സംഘം അറസ്റ്റിൽ

കോഴിക്കോട് : ആളുമാറി യുവാവിനെ തട്ടികൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡരികിൽ ഉപേക്ഷിച്ച ക്വട്ടേഷൻ സംഘം അറസ്റ്റിൽ.നല്ലളം ഉണ്ണിശ്ശേരി കുന്ന് ആന റോഡ് ഇല്ലിക്കൽ ഷാഹുൽ ഹമീദ് (42 ),കല്ലായ് ആനമാട് ചക്കുംകടവ് റഹിയാനത്ത് മൻസിൽ സക്കീർ (52), ഗുരുവായൂരപ്പൻ കോളേജ്, കിണാശ്ശേരി, കുളങ്ങര പീടിക താന്നിക്കാട്ട് മീത്തൽ പറമ്പ് റാഷിദ് (47),പന്തീരങ്കാവ് പുത്തൂർ മഠം പുറത്തൊളിക്കൻ പറമ്പ് ഷമീർ (37 ) എന്നിവരെയാണ് ഡപ്യൂട്ടി പോലീസ് കമ്മീഷണർ കെ ഇ ബൈജു ഐപിഎസ് ന്റെ കീഴിലുള്ള …

1,000 മീറ്ററിലധികം ഉയരമുള്ള ടവര്‍; ബുര്‍ജ് ഖലീഫയുടെ റെക്കോര്‍ഡ് മറികടക്കാന്‍ പുതിയ കെട്ടിടം ‘കിങ്ഡം ടവര്‍’ വരുന്നു

ജിദ്ദ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ജിദ്ദ ടവറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജിദ്ദ ഇക്കണോമിക് കമ്പനി (ജെഇസി) പുനരാരംഭിച്ചു. ഒരു കിലോ മീറ്ററിലധികം ഉയരമുള്ള ടവര്‍ വരുന്നതോടെ നിലവിലെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളും. 1,000 മീറ്ററിലധികം ഉയരമുള്ള ടവര്‍ നിര്‍മിക്കുന്നതിന് കണ്‍സ്ട്രക്ഷന്‍ കമ്പനികളില്‍ നിന്ന് ജെഇസി ഈ വര്‍ഷാവസാനത്തോടെ ക്വട്ടേഷനുകള്‍ ക്ഷണിച്ചിട്ടുണ്ട്. ടെന്‍ഡറുകള്‍ ക്ഷണിച്ച കാര്യം കിങ്ഡം ഹോള്‍ഡിങ് കമ്പനി സിഇഒ തലാല്‍ ഇബ്രാഹിം അല്‍മൈമന്‍ …

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിതകാലത്തേക്ക് അടച്ചു; അംഗന്‍വാടി, മദ്രസ എന്നിവയ്ക്കും അവധി ബാധകം

നിപ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിതകാലത്തേക്ക് അടച്ചു. തിങ്കളാഴ്ച മുതല്‍ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. അംഗന്‍വാടി, മദ്രസ എന്നിവയ്ക്കും അവധി ബാധകമാണ്. പൊതു പരീക്ഷകള്‍ മാറ്റമില്ലാതെ തുടരും. ട്യൂഷന്‍ സെന്റര്‍, കോച്ചിംഗ് സെന്റര്‍ എന്നിവയ്കും അവധി ബാധകമാണ്. അതേസമയം പൊതു പരീക്ഷകള്‍ മാറ്റമില്ലാതെ തുടരും. ജില്ലയിലെ പരീക്ഷകള്‍ മാറ്റിവെക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശം ലഭ്യമാകുന്ന മുറയ്ക്ക് നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. ദുരന്തനിവാരണ നിയമം സെക്ഷന്‍ 26, 30, 34 …

വില്ലനായി ലോൺ ആപ്പ് വീണ്ടും; വയനാട്ടിൽ കടമെടുത്ത യുവാവ് ആത്മഹത്യ ചെയ്തു;നിരന്തര ഭീഷണി ഉണ്ടായിരുന്നെന്ന് കുടുംബം

കൽപ്പറ്റ: വയനാട്ടിൽ ഓൺലൈൻ ആപ്പിൽ നിന്നും കടമെടുത്ത യുവാവ് ആത്മഹത്യ ചെയ്തു.  അരിമുള സ്വദേശി അജയ് രാജാണ് മരിച്ചത്. കടുത്ത സാമ്പത്തിക ബാധ്യതയുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതേ തുടർന്ന് ഓൺലൈൻ ആപ്പിൽ നിന്നും കടമെടുത്തിരുന്നു. പണം തിരിച്ചടക്കാൻ ഭീഷണി വന്നതിന് പിന്നാലെ ആത്മഹത്യ ചെയ്‌തെന്നാണ് വിവരം. വ്യാജ ചിത്രം ഉപയോഗിച്ച് യുവാവിനെ ഭീഷണിപ്പെടുത്തിയെന്നും സുഹൃത്തുക്കൾ പറഞ്ഞു. മെസേജ് വന്ന  അജ്ഞാത നമ്പറിലേക്ക്  അജയ് രാജ് ആത്മഹത്യ ചെയ്ത വിവരം അറിയിച്ചപ്പോള്‍ നല്ല തമാശയെന്ന് പറഞ്ഞ് പൊട്ടിച്ചിരിച്ചതായും സുഹൃത്തക്കൾ …

കായിക താരത്തെ പീഡിപ്പിച്ച് 11 ലക്ഷം തട്ടി; ടി.വി താരത്തിനെതിരെ കേസ്

കാസര്‍കോട്: വിവാഹ വാഗ്ദാനം നല്‍കി കായിക താരത്തെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ടി.വി താരത്തിനെതിരെ പൊലീസ് ബലാല്‍സംഗത്തിനു കേസെടുത്തു. വിവാഹ മോചിതയായ 32 കാരിയുടെ പരാതി പ്രകാരം എറണാകുളം, പെരുമ്പാവൂര്‍, സ്വദേശിയും ജിം താരവുമായ നിയാസ് കരിമിനെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്. യുവാവും കായികതാരമായ യുവതിയും പരിചയപ്പെടുകയും വിവിധ സ്ഥലങ്ങളില്‍ ഒന്നിച്ചു കായിക പരിശീലനം നല്‍കിയിരുന്നതായും പറയുന്നു. ഇതിനിടയില്‍ ഇരുവരും പ്രണയത്തിലാവുകയും ചെയ്തു. പിന്നീട് എറണാകുളം, മൂന്നാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോയി ഹോട്ടല്‍ മുറിയില്‍ വച്ച് വിവാഹ വാഗ്ദാനം …

നിപ്പ: പുതിയ കേസുകളില്ല, 94 സാമ്പുളുകള്‍ കൂടി നെഗറ്റീവ്

കോഴിക്കോട്: സംസ്ഥാനത്ത് പുതുതായി നിപ്പാ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. പരിശോധിച്ചതില്‍ 94 സാമ്പിളുകള്‍ കൂടി നെഗറ്റീവ് ആണെന്നു മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ 21 പേരാണ് ഇപ്പോള്‍ ഐസോലേഷനില്‍ ഉള്ളത്. ഐ എം സി എച്ചില്‍ രണ്ടു കുട്ടികള്‍ കൂടിയുണ്ട്. പോസിറ്റീവായിട്ടുള്ള ആ ളുകള്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രികളില്‍ മെഡിക്കല്‍ ബോര്‍ഡുകള്‍ നിലവില്‍ വന്നതായും മന്ത്രി പറഞ്ഞു. ആദ്യം മരിച്ച വ്യക്തിയുടെ കുട്ടി വെന്റിലേറ്ററിലാണെങ്കിലും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. മുപ്പതാംതീയതി …

തിരുവനന്തപുരത്ത് അപകടത്തില്‍ മരിച്ചത് കളനാട് സ്വദേശി

തിരുവനന്തപുരം: അട്ടകുളങ്ങരയ്ക്കു സമീപം ബൈക്കില്‍ ടൂറിസ്റ്റ് ബസിടിച്ചുണ്ടായ അപകടത്തില്‍ കളനാട് സ്വദേശി മരിച്ചു. ഉദുമ, കളനാട്, ബസ് വെയിറ്റിംഗ് ഷെഡിനു സമീപത്തെ ഇസ്മയില്‍- നുസൈബ ദമ്പതികളുടെ മകന്‍ ശറൂഖ് (27) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് അപകടം. വഞ്ചിയൂരില്‍ പച്ചക്കറി വില്‍പ്പന ശാലയിലെ ജീവനക്കാരനാണ്. വാടക വീട് അന്വേഷിച്ച് കിള്ളിപ്പാലത്തു പോയി ബൈക്കില്‍ ടൂറിസ്റ്റ് ബസിടിച്ചാണ് അപകടം ഉണ്ടായത്. സാരമായി പരിക്കേറ്റ ശറൂഖിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍. …

മന്ത്രി ഉദ്‌ഘാടനം ചെയ്യുന്ന പരിപാടിയുടെ കണ്‍വീനര്‍ പോക്‌സോ കേസ്‌ പ്രതി; കാസർകോട് കുമ്പളയില്‍ വിവാദം

കാസർകോട്: മന്ത്രി അഹമ്മദ്‌ ദേവര്‍ കോവില്‍ ഉദ്‌ഘാടകനായെത്തുന്ന പരിപാടിയുടെ സംഘാടക സമിതി കണ്‍വീനറായി പോക്‌സോ കേസ്‌ പ്രതിയെ നിശ്ചയിച്ചത് വിവാദത്തില്‍. പഞ്ചായത്തിനോട്‌ ആലോചിക്കാതെ കണ്‍വീനറെ തീരുമാനിച്ചതും നോട്ടീസ്‌ അടിച്ചതും ചര്‍ച്ച ചെയ്യാൻ കുമ്പള ഗ്രാമപഞ്ചായത്ത്‌ അടിയന്തര യോഗം വിളിച്ചു. കുമ്പള പഞ്ചായത്തിലെ ഊജാര്‍-കൊടിയമ്മ സ്‌കൂള്‍ റോഡിലെ ബോക്‌സ്‌ കള്‍വര്‍ട്ടിന്റെ ഉദ്‌ഘാടനത്തിന് ഈ മാസം 18ന്‌ ആണ് മന്ത്രിയെത്തുന്നത്‌. കാസര്‍കോട്‌ വികസന പാക്കേജ്‌, പഞ്ചായത്ത്‌ തനത്‌ ഫണ്ട്‌ എന്നിവ ഉപയോഗിച്ചാണ്‌ കള്‍വര്‍ട്ട്‌ നിര്‍മ്മിച്ചത്‌. ഹാര്‍ബര്‍ എഞ്ചിനീയറിംഗ്‌ വിഭാഗമാണ്‌ പണി …

റുബീനക്കും ഹനാന മറിയത്തിനും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി; ആത്മഹത്യാകുറിപ്പ്‌ കണ്ടെടുത്തു; പൊലീസ്‌ അന്വേഷണം തുടങ്ങി

കാസർകോട്: കിണറ്റില്‍ മരിച്ച നിലയിൽ കാണപ്പെട്ട യുവതിക്കും അഞ്ചുവയസുകാരിയായ മകള്‍ക്കും നാടിന്‍റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. കളനാട്‌  അരമങ്ങാനം  ഹദ്ദാദ്‌നഗറിലെ എം.എ.റുബീന (32), മകള്‍ അഞ്ചുവയസുള്ള കെ.ഹനാനമറിയം എന്നിവരുടെ മൃതദേഹങ്ങള്‍ രാവിലെ കളനാട്‌ ഹൈദ്രോസ്‌ ജുമാമസ്‌ജിദ്‌ ഖബറിസ്ഥാനിൽ നൂറുകണക്കിനു പേരുടെ സാന്നിദ്ധ്യത്തില്‍ സംസ്‌ക്കരിച്ചു. വ്യാഴാഴ്ച രാത്രിയിലാണ്‌ റുബീനയെയും മകളെയും കാണാതായത്‌. ഇതു സംബന്ധിച്ച്‌ പിതാവ്‌ മേല്‍പറമ്പ്‌ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം തുടരുന്നതിനിടയില്‍ അയല്‍പക്കത്തെ പറമ്പിലെ കിണറ്റിൻ കരയില്‍ റുബീനയുടെ ചെരുപ്പു കണ്ടെത്തി. കിണറിനകത്തു പരിശോധിച്ചപ്പോഴാണ്‌ ഇരുവരുടെയും …