തിരുവനന്തപുരം: അട്ടകുളങ്ങരയ്ക്കു സമീപം ബൈക്കില്‍ ടൂറിസ്റ്റ് ബസിടിച്ചുണ്ടായ അപകടത്തില്‍ കളനാട് സ്വദേശി മരിച്ചു. ഉദുമ, കളനാട്, ബസ് വെയിറ്റിംഗ് ഷെഡിനു സമീപത്തെ ഇസ്മയില്‍- നുസൈബ ദമ്പതികളുടെ മകന്‍ ശറൂഖ് (27) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് അപകടം. വഞ്ചിയൂരില്‍ പച്ചക്കറി വില്‍പ്പന ശാലയിലെ ജീവനക്കാരനാണ്. വാടക വീട് അന്വേഷിച്ച് കിള്ളിപ്പാലത്തു പോയി ബൈക്കില്‍ ടൂറിസ്റ്റ് ബസിടിച്ചാണ് അപകടം ഉണ്ടായത്. സാരമായി പരിക്കേറ്റ ശറൂഖിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍. സഹോദരന്‍: ജംഷീര്‍.