കണ്ണൂര്‍: കണ്ണൂരിലെ വനാതിര്‍ത്തി മേഖലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം.കേളകം അടക്കാത്തോട് മാവോയിസ്റ്റ് സംഘമെത്തി. ആയുധധാരികളായ അഞ്ചംഗ സംഘമാണ് കേളകത്ത് എത്തിയത്. അയ്യന്‍കുന്ന്, ആറളം, കേളകം മേഖലകളില്‍ തുടര്‍ച്ചയായി മാവോയിസ്റ്റ് സാന്നിധ്യമുണ്ട്. രണ്ട് ദിവസങ്ങളിലായാണ് കോളനിയില്‍ മാവോയിസ്റ്റുകളെത്തിയത്. മൂന്ന് മാസത്തിനിടെ ഇത് നാലാം തവണയാണ് മാവോയിസ്റ്റ് സംഘം നാട്ടിലിറങ്ങുന്നത്. പൊലീസ് സംഘം സ്ഥലത്ത് നിരീക്ഷണം ശക്തമാക്കി. 14 ന് രാത്രി ഏഴ് മണിയോടെ കണ്ണൂരിലെ വനാതിര്‍ത്തി പ്രദേശമായ രാമച്ചിയില്‍ ആയുധധാരികളായ അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തിയിരുന്നു. രാമച്ചിയിലെ കുറിച്യ കോളനിയിലെ വീട്ടിലാണ് സംഘം എത്തിയതായി വിവരം ലഭിച്ചത്. സംഘം രാത്രി 10 മണിയോടെയാണ് മടങ്ങിയെന്നാണ് ലഭിക്കുന്ന വിവരം.