കാസര്‍കോട്: വിവാഹ വാഗ്ദാനം നല്‍കി കായിക താരത്തെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ടി.വി താരത്തിനെതിരെ പൊലീസ് ബലാല്‍സംഗത്തിനു കേസെടുത്തു. വിവാഹ മോചിതയായ 32 കാരിയുടെ പരാതി പ്രകാരം എറണാകുളം, പെരുമ്പാവൂര്‍, സ്വദേശിയും ജിം താരവുമായ നിയാസ് കരിമിനെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്. യുവാവും കായികതാരമായ യുവതിയും പരിചയപ്പെടുകയും വിവിധ സ്ഥലങ്ങളില്‍ ഒന്നിച്ചു കായിക പരിശീലനം നല്‍കിയിരുന്നതായും പറയുന്നു. ഇതിനിടയില്‍ ഇരുവരും പ്രണയത്തിലാവുകയും ചെയ്തു. പിന്നീട് എറണാകുളം, മൂന്നാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോയി ഹോട്ടല്‍ മുറിയില്‍ വച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. മൂന്നു വര്‍ഷക്കാലത്തിനിടയില്‍ യുവതിയില്‍ നിന്നു 11 ലക്ഷം രൂപ കൈക്കലാക്കി. പിന്നീട് നിയാസ് വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്‍മാറിയതിനെ തുടര്‍ന്നാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്.