കാസർകോട് : കാഞ്ഞങ്ങാട് കാൽ നട യാത്രക്കാരൻ ലോറിയിടിച്ച് മരിച്ചു. ബസ് സ്റ്റാൻഡ് പരിസരത്തെ പുതിയവളപ്പിലെ പി. വി.ബാബു (58) ആണ് മരിച്ചത്. ശനി രാത്രി 8:30നാണ് അപകടമുണ്ടായത്.ബസ് സ്റ്റാൻഡ് പരിസരത്ത് സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുമ്പോൾ ലോറിയിടിക്കുകയായിരുന്നു. പരുക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ നാട്ടുകാർ അതിഞ്ഞാലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഞായറാഴ്ച രാവിലെ ഇൻക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റ്മോർട്ടം നടത്തും. പരേതരായ കുഞ്ഞമ്പുവിന്റെയും മാണിയുടെയും മകനാണ്. ഭാര്യ: ഉഷ. മക്കൾ: ദേവിക,ആകാശ്. സഹോദരങ്ങൾ: നാരായണി, സരോജിനി, ഓമന.