കണ്ണൂർ പഴയങ്ങാടിയിൽ വൻ സ്പിരിറ്റ് വേട്ട; ലോറിയിൽ കടത്തുകയായിരുന്ന 7000 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘo പിടികൂടി;കാസർകോട് സ്വദേശി പിടിയിൽ

കണ്ണൂർ: പഴയങ്ങാടി രാമപുരം പാലത്തിന് സമീപംകൊത്തികുഴിച്ചപാറയിൽ വൻ സ്പിരിട്ട് വേട്ട. നാഷണൽ പെർമിറ്റ് ലോറിയിൽ കടത്തുകയായിരുന്ന 7000 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടി.കന്നാസുകളിലാക്കി ചാക്കിനുള്ളിൽ മരപ്പൊടി നിറച്ചാണ്  സ്പിരിച്ച്  കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ കാസർകോട് സ്വദേശി ലോറി ഡ്രൈവർ മൂസക്കുഞ്ഞി അറസ്റ്റിലായി.കർണാടകയിൽ നിന്ന്  തൃശൂരിലേക്കായിരുന്നു  സ്പിരിറ്റ്‌ കൊണ്ടുപോകാൻ ശ്രമിച്ചത്.മലപ്പുറം രജിസ്ട്രേഷനിലുള്ള KL 10 X 7757 എന്ന നാഷണൽ പെർമിറ്റ് ലോറിയിൽ ചാക്കുകെട്ടുകൾക്കിടയിലായി രണ്ട് അടുക്കുകളായി ആയിരുന്നു സ്പിരിറ്റ് കാനുകൾ സൂക്ഷിച്ചത്.ഒരു കാനിൽ 35 ലിറ്റർ സ്പിരിറ്റാണ് ഉണ്ടായിരുന്നത്.പാപ്പിനിശ്ശേരി റെയിഞ്ച് എക്സൈസ് സംഘമാണ് സ്പിരിറ്റ്   പിടികൂടിയത്. അബ്കാരി നിയമ പ്രകാരം കേസ്സെടുത്തതായി എക്സൈസ് സംഘം അറിയിച്ചു.ലോറിയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാസര്‍കോട് നഗരത്തിലെ പാതിരാകൊലപാതകം: രക്ഷപ്പെട്ട ആറു പ്രതികളില്‍ നാലുപേര്‍ ഒറ്റപ്പാലത്തു പിടിയില്‍, പ്രതികളെ മണിക്കൂറുകള്‍ക്കകം പിടികൂടിയത് പുതിയ ജില്ലാ പൊലീസ് മേധാവിയുടെ ചടുല നീക്കത്തിലൂടെ
ബേഡകത്തെ വിറപ്പിച്ച ജിഷ്ണുവും വിഷ്ണുവും എവിടെ?, അടിവസ്ത്രം മാത്രം ധരിച്ച് നാടുവിട്ടോ? ഫോണ്‍ ലൊക്കേഷന്‍ വീടിനു സമീപം, വ്യാപക തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനാകാത്തത് ആശങ്ക ഉയര്‍ത്തുന്നു

You cannot copy content of this page