സിംഗപ്പൂരിലേക്ക് വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു; 10 വര്‍ഷം മുമ്പ് പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച ആള്‍ പിടിയില്‍
കാസര്‍കോട്: സിംഗപ്പൂരിലേക്കു വീസ വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്തു മുങ്ങിയ പിടികിട്ടാപുള്ളി പിടിയില്‍. നീലേശ്വരം പൊലീസ് പിടികൂടി. നീലേശ്വരം മാര്‍ക്കറ്റ് സുഹറ മന്‍സിലിലെ ഹാരിസ് (50) ആണ് അറസ്റ്റിലായത്. സിംഗപ്പൂരിലേക്കു വാഗ്ദാനം ചെയ്ത് മൂന്നുപേരില്‍ നിന്നു 4,30,000 രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. 2009 ലാണ് ഇയാള്‍ക്കെതിരെ നീലേശ്വരം പൊലീസ് മൂന്നുകേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്നു പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ തിരച്ചില്‍ നോട്ടിസ് ഇറക്കിയിരുന്നു. അതിനിടേയാണ് ഗള്‍ഫിലേക്ക് കടക്കാനുള്ള ശ്രമം പൊലിസിനു ലഭിച്ചത്. ഇതു പ്രകാരം മംഗളൂരു ബജ്‌പെ വിമാനത്താവളത്തിലെത്തിയപ്പോള്‍ ആണ് പ്രതി പിടിയിലായത്. പ്രതിയെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.