പോക്സോ കേസില്‍ മദ്രസാ അധ്യാപകൻ രണ്ടാമതും പിടിയില്‍

പാലക്കാട്: പോക്സോ കേസില്‍ മദ്രസാ അധ്യാപകൻ രണ്ടാമതും  പൊലീസിന്‍റെ പിടിയില്‍. പാലക്കാട്  കൂറ്റനാട് തെക്കേ വാവനൂര്‍ സ്വദേശി കുന്നുംപാറ വളപ്പില്‍ മുഹമ്മദ് ഫസല്‍ (30) ആണ് അറസ്റ്റിലായത് .ചാലിശേരി പൊലീസാണ് ഫസലിനെ അറസ്റ്റ് ചെയ്തത്.
കറുകപുത്തൂരില്‍ പ്രവര്‍ത്തിക്കുന്ന മത പഠനശാലയില്‍ പഠിക്കുന്ന 14 വയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിലാണ് മുഹമ്മദ് ഫസലിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. 14 കാരനെ പ്രതിയുടെ വാവനൂരിലെ വീട്ടില്‍ എത്തിച്ചാണ് ഇയാള്‍ കുറ്റകൃത്യത്തിനിരയാക്കിയത്.രണ്ടാം തവണയാണ് ഇയാള്‍ പോക്സോ കേസില്‍ പോലീസ് പിടിയിലാവുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page