കാഞ്ഞങ്ങാട്: കാണാതായ ആളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് കുശാല്‍നഗര്‍ ചാമുണ്ഡേശ്വരി അമ്പലത്തിന് സമീപം താമസിക്കുന്ന കെ ശശിധര(55)നാണ് മരിച്ചത്. ഞായാറാഴ്ച രാവിലെ നിത്യാനന്ദ ആശ്രമത്തിന്റെ സമീപം റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശനിയാഴ്ച രാത്രി ഏഴുമണി മുതല്‍ ശശിധരനെ കാണ്മാനില്ലായിരുന്നു. അതേസമയം ഒറ്റ നമ്പര്‍ ചൂതാട്ടത്തിന് അടിമയായിരുന്നുവെന്നും പറയുന്നു. പണം ലഭിക്കാത്തതിനാല്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും പല സ്ഥലങ്ങളിലും അന്വേഷിച്ചുയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. രാവിലെ ബന്ധുക്കള്‍ പരാതി നല്‍കാന്‍ ഒരുങ്ങുന്നതിനിടിയിലാണ് ട്രെയിന്‍ തട്ടി മരിച്ചതായി വിവരം ലഭിച്ചത്. വീട്ടുകാരെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി. കല്ല് കെട്ട് നിര്‍മാണ തൊഴിലാളിയായിരുന്നു ശശീധരന്‍. കുഞ്ഞിക്കണ്ണന്റയും മാധവിയുടെയും മകനാണ്. ഭാര്യ: ശാന്തിനി.മകന്‍ ജീവന്‍. സഹോദരന്‍:ഹരീഷ്.